Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുത്ത നിയന്ത്രണം; ഒരു മാസം കൊണ്ട് വീണ്ടും കൊവിഡ് കേസുകൾ സീറോയിലെത്തിയെന്ന് ചൈന

ബീജിംഗ്; ഒരു മാസത്തെ കടുത്ത നിയന്ത്രണങ്ങളിലൂടെ വീണ്ടും 'സീറോ കേസ്' നേട്ടവുമായി ചൈന. നേരത്തേ കൊവിഡ് മഹാമാരിയിൽ നിന്നും തങ്ങൾ മോചിക്കപ്പെടതായി ചൈന പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ത്യയിൽ സ്ഥിരീകരിച്ച 'ഡെല്‍റ്റ' വൈറസ് വകഭേദം ചൈനയിലും സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ദിവസവും 50 ന് മുകളിൽ കേസുകൾ ഇവിടെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കടുത്ത നിയന്ത്രണത്തോടെ പൂർണമായും കേസുകളിൽ നിന്ന് മോചനം നേടിയതായി ചൈന അവകാശപ്പെട്ടു. ചൈന കൊവിഡിനെ നിയന്ത്രിച്ചത് ഇങ്ങനെയാണ്

coronavirus5-15836

പുത്തന്‍ മേക്കോവറില്‍ കിയാര അദ്വാനി; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

നാൻജിങ് നഗരത്തിലെ എയർപോർട്ട് ക്ലീനിങ്ങ് സ്റ്റാവിലായിരുന്നു ജുലൈ 20 ന് ഡെൽറ്റാ വകഭേദം ആദ്യം സ്ഥിരികരിച്ചത്. പിന്നീട് ഇവിടുത്തെ ജീവനക്കാരിൽ നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ചൈന പരിശോധന കടുപ്പിച്ചു. ഒരു നഗരത്തിൽ തന്നെ പന്ത്രണ്ട് തവണയെങ്കിലും പരിശോധന നടത്തി. ഏകദേശം 100 ദശലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. യാങ്‌ഷൗ നഗരത്തിൽ പരിശോധനയ്ക്കായി സ്രവം എടുക്കാൻ വരി നിന്ന ചിലർക്ക് രോഗബാധ ഉണ്ടായ സ്ഥിതി ഉണ്ടായിരുന്നു.

ക്വാറന്റീൻ നടപടികളും കർശനമായി നടപ്പാക്കി. ബീജിംഗിൽ ഒരു കേസ് സ്ഥിരീകരിച്ചപ്പോൾ നഗരം പൂർണമായും അടച്ചു. ഹോട്ട് സ്പോട്ടുകളിൽ ട്രെയിൻ,ഫ്ലൈറ്റ് സർവ്വീസുകൾ നിരോധിച്ചു. നാൻജിംഗ് വിമാനത്താവളത്തിൽ ഒരാൾക്ക് ലക്ഷണമില്ലാതെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. അടുത്ത ദിവസം 12 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈ അവസാനത്തോടെ, പ്രതിദിന അണുബാധകൾ ഏകദേശം 50 ആയി ഉയർന്നു.മൂന്നാഴ്ചയ്ക്കുള്ളിൽ കേസുകൾ 100 ലെത്തി.എന്നാൽ കടുത്ത നിയന്ത്രണത്തോടെ കേസുകൾ അടുത്ത ആഴ്ചകളോടെ കുറയാൻ ആരംഭിച്ചു. കേസുകൾ ഇപ്പോൾ സീറോ കേസുകളായി, ചൈന അവകാശപ്പെട്ടു.

ഏകദേശം ഒരു മാസത്തിനുള്ളിലാണ് ചൈന വൈറസിനെ പിടിച്ചുകെട്ടിയത്. നേരത്തേ 2021 -ന്റെ തുടക്കത്തിൽ ഉണ്ടായ കേസുകൾ നിയന്ത്രിക്കാനെടുത്ത അതേ സമയത്തിനുള്ളിൽ തന്നെ. അതേസമയം ഓസ്ട്രേലിയ, അമേരിക്ക പോലുള്ള രാജ്യങ്ങൾ ശക്തമായ നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും നടപ്പാക്കിയിട്ട് പോലും കേസുകളിൽ നിന്ന് രക്ഷനേടാൻ സാധിച്ചിട്ടില്ല.

Recommended Video

cmsvideo
    New COVID variants will continue to emerge: Wuhan's bat woman

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+