സുഹൃത്തുക്കളെ വെടിവച്ച് വിദ്യാര്‍ഥിയുടെ ആത്മഹത്യ
വാഷിങ്ടണ്‍ : സഹപാഠികളെ വെടിവച്ച് സ്‌കൂള്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. വാഷിങ്ടണിലെ മരിസ് വില്ലെ പില്‍ചക് ഹൈസ്‌കൂളില്‍ വെളളിയാഴ്ചയാണ് സംഭവം.
കാലത്ത് സ്‌കൂള്‍ ക്യാന്റീനിലെത്തിയ ജായ്‌ലെന്‍ ഫ്രൈബര്‍ഗ് എന്ന വിദ്യാര്‍ഥി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സഹപാഠികള്‍ക്കുനേരെ വെടിവയ്ക്കുകയും പിന്നീട് വെടിവച്ച് ആത്മഹത്യ ചെയ്യുകയുമായിരുന്നു. സംഭവത്തില്‍ നാലു വിദ്യാര്‍ഥികള്‍ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടുപേര്‍ പെണ്‍കുട്ടികളാണ്. ഇവരെല്ലാവരും ഫ്രൈബര്‍ഗിന്റെ ഉറ്റസുഹൃത്തുക്കളാണ്. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികളെ അടുത്തുളള പളളിയിലേക്ക് മാറ്റി.

വെടിവയ്ക്കാനുളള കാരണം എന്താണെന്ന് വ്യക്തമല്ല. അച്ഛന്റെ ഉടമസ്ഥതയിലുളള 40 കാലിബര്‍ ബെരെറ്റ റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിവച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ സ്‌കൂളുകളില്‍ ഇത്തരത്തിലുളള സംഭവങ്ങള്‍ ഇപ്പോള്‍ വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ട്. ഒരുവര്‍ഷത്തിനിടെ 39 സംഭവങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications