തുര്‍ക്കിയില്‍ വിവാഹപാര്‍ട്ടിക്കിടെ സ്‌ഫോടനം: 30 പേര്‍ കൊല്ലപ്പെട്ടു,ആക്രമണത്തിന് പിന്നില്‍ ഐസിസ്!!!
അങ്കാറ: തുര്‍ക്കിയില്‍ വിവാഹാഘോഷത്തിനിടെ
സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 90 ഓളം പേര്‍ക്ക് പരിക്കേറ്റു. തുര്‍ക്കിയിലെ സിറിയന്‍ അതിര്‍ത്തി നഗരമായ ഗാസിയാന്‍ടെപ്പില്‍ വിവാഹ ആഘോഷത്തിനിടെ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഭീകരാക്രമണമെന്നാണ് തുര്‍ക്കി സര്‍ക്കാര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്. സംഭവം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐസിസ് ആണ് ആക്രമണത്തിന് പിന്നിലെന്നും സൂചനയുണ്ട്. ഐസിസിന് സ്വാധീനമുണ്ടായിരുന്ന വടക്കന്‍ സിറിയയിലേയും മാന്‍ബിജിന്റെയും നിയന്ത്രണം നഷ്ടമായതിലുള്ള പ്രതിഷേധമാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ഐസിസ് ആക്രമണങ്ങളുടെ മുഖ്യ ലക്ഷ്യമായിരുന്ന തുര്‍ക്കിയില്‍ കഴിഞ്ഞ വര്‍ഷം ഇസ്താന്‍ബുള്‍ വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. കുര്‍ദ്ദിഷ് വംശജര്‍ താമസിക്കുന്ന നഗരമാണ് ഗാസിയന്‍ടെപ്പ്. ഫെബ്രുവരിയില്‍ അങ്കാറയില്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക അട്ടിമറിയെ തു
ടര്‍ന്നുണ്ടായ അതിക്രമങ്ങള്‍ തുര്‍ക്കിയ്ക്ക് നല്‍കിയ തിരിച്ചടിയ്ക്ക് പിന്നാലെയാണ് സ്‌ഫോടനമുണ്ടാകുന്നത്.












Click it and Unblock the Notifications