കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറില്‍ 195 മൈല്‍ വേഗം, അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് വരുന്നു, വീശിയടിക്കും

Google Oneindia Malayalam News

ടോക്കിയോ: ലോകത്തിലാകെ ഭീതി പടര്‍ത്തി അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് വരുന്നു. കിഴക്കന്‍ ചൈനാ കടലില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ചുഴലി കൊടുങ്കാറ്റ് രൂപം പ്രാപിച്ചുവെന്ന് റിപ്പോര്‍ട്ട്. ജപ്പാനെയും ചൈനയുടെയും കിഴക്കന്‍ തീരങ്ങളെയും ഫിലിപ്പൈന്‍സിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഹിന്നനോര്‍ എന്നാണ് ഈ കാറ്റിന് പേരിട്ടിരിക്കുന്നത്.

ഇതിന്റെ തീവ്രത ഈ വര്‍ഷത്തെ എല്ലാ ചുഴലിക്കാറ്റുകളെയും മറികടക്കും. എന്നാല്‍ എത്ര വലുതായിരിക്കുമെന്ന് ഇപ്പോള്‍ കൃത്യമായി പ്രവചിക്കാനാവില്ല. ചൈനയും ജപ്പാനും അടക്കമുള്ള രാജ്യങ്ങള്‍ കടുത്ത ജാഗ്രതയിലാണ്. എവിടെയെല്ലാം കാറ്റ് ആഞ്ഞ് വീശുമെന്ന് ഇപ്പോഴും പറയാനായിട്ടില്ല. വിശദമായ വിവരങ്ങളിലേക്ക്....

1

ജപ്പാന്റെ ദക്ഷിണ മേഖലയിലുള്ള ദ്വീപുകളെല്ലാം ഈ തീവ്ര ചുഴലിക്കാറ്റിനാല്‍ ബാധിക്കപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ കിഴക്കന്‍ തീരങ്ങളില്‍ കാലാവസ്ഥ മോശമായിരിക്കുകയാണ്. ഹിന്നനോര്‍ മണിക്കൂറില്‍ 257 കിലോമീറ്റര്‍ വേഗത്തിലാണ് രൂപം കൊണ്ടിരിക്കുന്നത്. ഇനിയും തീവ്രമാകാന്‍ സാധ്യതയുണ്ട്. നിലവില്‍ ജപ്പാന്റെയും ചൈനയുടെയും കിഴക്കന്‍ തീരങ്ങളെയാണ് ഈ കാറ്റ് ബാധിക്കുക. ഒപ്പം ഫിലിപ്പൈന്‍സ് തീരവും അപകടത്തിലാവും. മണിക്കൂറില്‍ 160 മൈല്‍ മുതല്‍ 195 മൈല്‍ വരെ വേഗം ഈ ചുഴലിക്കാറ്റ് കൈവരിക്കും.

2

അതായത് 257 മുതല്‍ 314 കിലോമീറ്റര്‍ വേഗം വരെ ഇതിനുണ്ടാവും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് കേന്ദ്രവും ജപ്പാന്‍ കാലാവസ്ഥ വിഭാഗവും ചേര്‍ന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവില്‍ ജപ്പാനിലെ ഒക്കിനാവയില്‍ നിന്ന് 230 കിലോമീറ്റര്‍ അകലയൊണ് കാറ്റുള്ളത്. തെക്കുപടിഞ്ഞ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറില്‍ 22 കിലോമീറ്റര്‍ വേഗത്തിലാണ് ഇന്ന് രാവിലെയോടെ കാറ്റ് നീങ്ങിയത്. ഇവിടെ 200 മുതല്‍ 300 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. അത് മാത്രമല്ല റുക്യൂവില്‍ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

3

കരതൊടും മുമ്പുള്ള കണക്കുകള്‍ നോക്കിയാല്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ കൊടുങ്കാറ്റാണ് ഹിന്നനോര്‍. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഈ മാരക കൊടുങ്കാറ്റിന്റെ വേഗതയും കരുത്തും കുറയുമെന്നാണ് യുഎസ് ഏജന്‍സി പ്രവചിക്കുന്നത്. അതേസമയം അത്‌ലാന്റിക്കില്‍ തല്‍ക്കാലം കൊടുങ്കാറ്റ് ഭീഷണിയില്ല. ശാന്തമാണെന്ന് കാലാവസ്ഥാ ഏജന്‍സികള്‍ പറയുന്നു. 25 വര്‍ഷത്തിന് ശേഷമാണ് അത്‌ലാന്റിക് സമുദ്രത്തില്‍ ഓഗസ്റ്റ് മാസത്തില്‍ കൊടുങ്കാറ്റ് ഇല്ലാത്ത സ്ഥിതിയുണ്ടാവുന്നത്.

English summary
super typhoon hinnamnor moving at 195 miles per hour, strongest global storm of 2022
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X