മനുഷ്യക്കടത്ത് എന്ന് സംശയം; 303 ഇന്ത്യക്കാരുമായി എത്തിയ വിമാനം തടഞ്ഞ് വെച്ച് ഫ്രാൻസ്
പാരിസ്: യുഎഇയില്‍ നിന്ന് 303 ഇന്ത്യക്കാരുമായി നിക്വാരഗ്വയിലേക്ക് പോകുന്ന വിമാനം യാത്രാമദ്ധ്യേ തടഞ്ഞുവെച്ച് ഫ്രാൻസ്. മനുഷ്യക്കടത്താണെന്ന സംശയത്തെ തുടർന്നാണ് നടപടി. ലെജൻഡ് എയർലൈൻസ് എന്ന റുമേനിയൻ കമ്പനിയുടേതാണ് ചാർട്ടേഡ് വിമാനം.
ഇന്ധനം നിറയ്ക്കാനായി ഇറങ്ങിയപ്പോളാണ് ആണ് വിമാനം ഫ്രാന്‍സ് അധികൃതര്‍ തടഞ്ഞുവെച്ചത്.യുഎസിലേക്കോ കാനഡയിലേക്കോ അനധികൃത കുടിയേറ്റം നടത്തുന്നതിനായി പോകുന്നവരായിരിക്കാം വിമാനത്തിലെ ഇന്ത്യക്കാർ എന്നാണ് വിലയിരുത്തപ്പെടുന്നത്. യാത്രക്കാരെ ആദ്യം വിമാനത്തിൽ തടഞ്ഞ് വെച്ചെങ്കിലും പിന്നീട് പിന്നീട് പുറത്തുവിടുകയും ടെർമിനൽ കെട്ടിടത്തിൽ പാർപ്പിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ദേശീയ ആന്റി-ഓർഗനൈസ്ഡ് ക്രൈം യൂണിറ്റ് ജുനൽകോ അന്വേഷണം ഏറ്റെടുത്തതായി പാരിസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ച് കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്താവളത്തിൽ കൂടുതൽ പോലീസിനെ വന്യസിച്ചിട്ടുണ്ട്.മനുഷ്യക്കടത്തിന് ഫ്രാൻസിൽ 20 വർഷം വരെ ശിക്ഷ ലഭിക്കാം.












Click it and Unblock the Notifications