സ്വീഡിഷ് പ്രണയിനികള്‍ക്ക് വേദ മന്ത്രങ്ങളോടെ ഹിന്ദു ആചാരപ്രകാരം വാരാണസില്‍ വിവാഹം
ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമായിരുന്നു ഇതെന്നാണ് ഇരുവരും പിന്നീട് പ്രതികരിച്ചത്.
വാരാണസി: ദീര്‍ഘകാലത്തെ തങ്ങളുടെ പ്രണയം സഫലീകരിക്കാന്‍ സ്വീഡിഷ് പ്രണയിനികളായ നിക്കളാസ് ആരോണ്‍സണും കാമുകി ടില്‍ദ ഹെന്റിക്‌സണും വേദിയാക്കിയത് ആത്മീയ നഗരമായ വാരാണസി. വേദമന്ത്രങ്ങള്‍ നിറഞ്ഞനിന്ന അന്തരീക്ഷത്തില്‍ ഇന്ത്യയിലെ ഹിന്ദു ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്.
അസ്സി ഘട്ടില്‍ നടന്ന വിവാഹ ചടങ്ങിന് ആരോണ്‍സണെത്തിയത് പരമ്പരാഗത വേഷത്തില്‍ കുതിരപ്പുറത്തായിരുന്നു. വാരാണസി സാരിയണിഞ്ഞ് കൈനിറയെ മൈലാഞ്ചിയും ആഭരണങ്ങളുമായി വധുവായി ടില്‍ദയുമെത്തിയതോടെ കണ്ടുനിന്നവര്‍ക്ക് ഇവര്‍ ഇന്ത്യന്‍ വധൂവരന്മാരല്ലെന്ന് തിരിച്ചറിയാന്‍ പ്രയാസമായി.

ജീവിതത്തിലെ അസുലഭ മുഹൂര്‍ത്തമായിരുന്നു ഇതെന്നാണ് ഇരുവരും പിന്നീട് പ്രതികരിച്ചത്. കഴിഞ്ഞ സമ്മറിലായിരുന്നു വിവാഹനിശ്ചയം. ഇന്ത്യയില്‍ ഗംഗയുടെ തീരത്തുള്ള ഭഗവാന്‍ ശിവന്റെ ആത്മയ നഗരമായ വാരാണസിയില്‍ വെച്ച് വിവാഹിതരാവുകയെന്നത് ഇരുവരുടെയും തീരുമാനമായിരുന്നു. എല്ലാം ഭംഗിയായി നടന്നതില്‍ അത്യധികം സന്തോഷണുണ്ടെന്നും വധൂവരന്മാര്‍ പറഞ്ഞു.
ആരോണ്‍സണ്‍ സ്വീഡനിലെ ഒരു സ്‌കൂളില്‍ അധ്യാപകനാണ്. ടില്‍ദയാകട്ടെ അടുത്തുതന്നെ സ്‌കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിക്കാനിരക്കയുമാണ്. ഇതിനിടയിലായിരുന്നു വിവാഹം. ഡെന്മാര്‍ക്കില്‍നിന്നും സ്വീഡനില്‍ നിന്നും ഉള്ള ഇവരുടെ സ്ുഹൃത്തുക്കളും വിവാഹത്തില്‍ പങ്കുകൊള്ളാനെത്തിയിരുന്നു. വാരാണസിയിലെ അനുഭവം ആനന്ദകരമാണന്നായിരുന്നു ഏവരുടെയും പ്രതികരണം.












Click it and Unblock the Notifications