സിറിയയില്‍ അമേരിക്കന്‍ കൂട്ടക്കുരുതി: 80 പേര്‍ കൊല്ലപ്പെട്ടു, 33 കുട്ടികള്‍, ദയനീയം ഈ കാഴ്ച!!
ഭീകരര്‍ക്കെതിരായ ആക്രമണത്തിനിടെ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചിരിക്കെയാണ് അമേരിക്കയുടെ പുതിയ ആക്രമണം.
ദമസ്‌കസ്: കിഴക്കന്‍ സിറിയന്‍ നഗരമായ മയാദീനില്‍ അമേരിക്കന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. 33 കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെയാണ് ബോംബിട്ട് കൊന്നത്. ഇവര്‍ ഐസിസ് ഭീകരരുടെ ബന്ധുക്കളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നഗരത്തിലെ മുന്‍സിപ്പല്‍ കെട്ടിടത്തില്‍ അഭയം തേടിയവര്‍ക്ക് നേരെയായിരുന്നു ആക്രമണം. സിറിയയിലെ ഐസിസ് ഭീകരരുടെ ബന്ധുക്കള്‍ കൂട്ടത്തോടെ കൊല്ലപ്പെടുന്നത് ആദ്യമാണെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോണ്‍ ഹ്യൂമണ്‍ റൈറ്റ്‌സ് മേധാവി റാമി അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
ഭീകരര്‍ക്കെതിരായ ആക്രമണത്തിനിടെ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചിരിക്കെയാണ് അമേരിക്കയുടെ പുതിയ ആക്രമണം. സാധാരണക്കാര്‍ കൊല്ലപ്പെടുന്നില്ലെന്ന് എല്ലാ രാജ്യക്കാരും ഉറപ്പുവരുത്തണമെന്ന് ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഐസിസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശമാണ് മയാദീന്‍. ഇവിടെ ഓരോ ഗ്രാമങ്ങളും അമേരിക്കന്‍ സൈന്യം ബോംബിട്ട് തകര്‍ക്കുകയാണ്. മൂന്ന് ദിവസമായി നഗരത്തില്‍ ശക്തമായ ആക്രമണം നടക്കുകയാണ്.












Click it and Unblock the Notifications