കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് ഉപയോഗിച്ച യുവതിയെ കല്ലെറിഞ്ഞു കൊന്നു

  • By Aswathi
Google Oneindia Malayalam News

റാക്ക: ഇന്ന് ഇന്ത്യയില്‍ യുവത്വത്തിന്റെ ഏറ്റവും വലിയ വിനോദം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ സമയം ചെലവഴിക്കുക എന്നതാണ്. കുട്ടികളുടെ അമിത ഇന്റര്‍നെറ്റ് ഉപയോഗം കൊണ്ട് പൊറുതിമുട്ടി വീട്ടുകാര്‍ ചെയ്തുകൂട്ടുന്ന ആക്രമങ്ങളും, അതിനോടുള്ള യുവത്വത്തിന്റെ പ്രതികരണവും പലതരത്തില്‍ വാര്‍ത്തകളായിട്ടുണ്ട്. എന്നാല്‍ ഒരു രാജ്യം തന്നെ ഫേസ്ബുക്കിനെ എതിര്‍ത്താലോ.

ഫേസ്ബുക്കിനെ എതിര്‍ക്കുകയല്ല, ഫേസ്ബുക്ക് ഉപയോഗിച്ച യുവതിയെ കല്ലെറിഞ്ഞുകൊല്ലുകയാണ് ഉണ്ടായത്. ഫേസ്ബുക്കില്‍ അക്കൗണ്ട് തുറന്ന പെണ്‍കുട്ടിയെ കല്ലെറിഞ്ഞുകൊല്ലാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സിറിയയിലാണ് സംഭവം. ഫേസ്ബുക്ക് ഉപയോഗിച്ചതിന് റാക്ക സ്വദേശിനിയായ ഫത്വേം, അല്‍ ജസീമ എന്ന പെണ്‍കുട്ടിയെ സുന്നി തീവ്രവാദി സംഘമാണ് കല്ലെറിഞ്ഞു കൊന്നത്.

Facebook

പെണ്‍കുട്ടി ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ട തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ, അല്‍റെക്ക ശരിയത്ത് മത കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഫേസ്ബുക്ക് ഉപയോഗം പരപുരുഷബന്ധത്തിന് തുല്യമായി വിലയിരുത്തിയ കോടതി പെണ്‍കുട്ടിയെ കല്ലെറിഞ്ഞു കൊല്ലാന്‍ ഉത്തരവിട്ടു. പെണ്‍കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് എന്നാണ് മതകോടതിയുടെ വാദം

അറബ് പത്രമായ അല്‍ റായി അല്‍ യുമിനെ ഉദ്ധരിച്ച് ഇറാഖിന്റെ ഫാര്‍സ് ന്യൂസ് എജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അല്‍ ഖ്വയ്ദയില്‍ അംഗങ്ങളായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ എന്ന പേരില്‍ അറിയപ്പെടുന്ന സംഘടനയാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഈ തീവ്രവാദ സംഘടനയ്ക്ക് സ്വന്തമായി ഫേസ്ബുക്കില്‍ അക്കൗണ്ട് ഉണ്ട്.

English summary
While you were busy liking someone's post or uploading that cute photograph of your puppy, a young Syrian girl was reportedly being stoned to death in Syria. Her crime? She had opened a Facebook account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X