പാകിസ്താനില്‍ നടിമാര്‍ക്ക് ദുശ്ശകുനം; നടി കൊല്ലപ്പെട്ടത് മുന്‍ കാമുകന്റെ വെടിയേറ്റ്!!
പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം
ഇസ്ലാമാബാദ്: പാകിസ്താന്‍ മോഡല്‍ ക്വാണ്ടീല്‍ ബലോച് വെടിയേറ്റ് മരിച്ചതിന് പിന്നാലെ മറ്റൊരു നടി അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. നാടകനടിയായ ഖിസ്മത്ത് ബെയ്ഗാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ വച്ച് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്.
പാകിസ്താന്റെ തലസ്ഥാനമായി ലാഹോറിലെ പഞ്ചാബ് പ്രവിശ്യയില്‍ വച്ച് അജ്ഞാതന്റെ വെടിയേറ്റായിരുന്നു നാടക നടിയായ ഖിസ്മത്ത് മരിച്ചത്. ഒരു സ്റ്റേജ് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. പാകിസ്താന്‍ മോഡലായിരുന്ന ക്വാണ്ടീല്‍ ബലോചിനെ സഹോദരനായിരുന്നു വെടിവെച്ചുകൊലപ്പെടുത്തിയത്.

ആക്രമിച്ചത് ബൈക്കിലെത്തിയവരോ
സ്‌റ്റേജ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന കിസ്മത്തിനെതിരെ ബൈക്കിലെത്തിയ അജ്ഞാതരാണ് നിറയൊഴിച്ചത്.

കാലിലും വയറ്റിലും പരിക്ക്
കാലിലും വയറിലും കൈകളിലുമായി 11 തവണയാണ് ബെയിഗിന് വെടിയേറ്റിട്ടുള്ളത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് ബെയ്ഗിനെയും ഡ്രൈവറേയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കിസ്മത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആക്രമിച്ചത് കാമുകനോ?
കിസ്മത്തുമായി വേര്‍പിരിഞ്ഞ് കഴിയുന്ന കാമുകനാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിനുള്ള സാധ്യതകളാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ചിട്ടുള്ളത്.

പിന്‍തുടര്‍ന്ന് ആക്രമണം
തിയറ്ററിന് പുറത്ത് കാത്തുനിന്നിരുന്ന അക്രമികള്‍ വാഹനം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

'നിനക്കിനി നൃത്തം ചെയ്യാനാവില്ല'
കിസ്മത്ത്, നിനക്കിനി നൃത്തം ചെയ്യാനാവില്ലെന്നായിരുന്നു കാലിന് വെടിയുതിര്‍ത്തുകൊണ്ട് ആക്രമികളില്‍ ഒരാള്‍ മുഴക്കിയ ഭീഷണി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവറുടെ മൊഴിയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടത്.

ശത്രുക്കളില്ല, കുറ്റവാളികളെ പിടിക്കണം
കുടുംബത്തിന് ശത്രുക്കളില്ലെന്ന് വ്യക്തമാക്കിയ കിസ്മത്തിന്റെ മാതാവ് കുറ്റവാളികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കിസ്മത്തിന്റെ കുടുംബം തെരുവിലിറങ്ങി പ്രതിഷേധിച്ചു.

വധശ്രമം നേരത്തെയും
നേരത്തെ രണ്ട് തവണ കിസ്മത്തിന് നേരെ വധശ്രമമുണ്ടായതായും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ കിസ്മത്തിന് ഫൈസലാബാദിലെ വ്യവസായിയുമായി കിസ്മത്തിന് ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് അന്വേഷണത്തിന് മുതല്‍ക്കൂട്ടാവുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications