
യുദ്ധക്കപ്പലിന് നേരെ തായ്‌വാന്റെ ഹാര്‍പ്പൂണ്‍ മിസൈലുകള്‍; യുദ്ധവിമാനമിറക്കി ചൈന, യുദ്ധക്കാഹളം?
തായ്‌പേയ് സിറ്റി: യുഎസ് പ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തില്‍ സംഘര്‍ഷമൊഴിയാതെ തായ്‌വാന്‍ സമുദ്ര മേഖല. ചൈന സൈനിക സന്നാഹവുമായി എത്തിയതോടെ തായ്‌വാനും കരുതലിലാണ്. അതേസമയം വെടിവെച്ചിടാന്‍ പാകത്തില്‍ യുദ്ധവിമാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് തായ്‌വാന്‍. ചൈനയ്ക്ക് മറുപടി നല്‍കാനാണ് നീക്കം. എഫ് 16 വി ഫൈറ്റര്‍ ജെറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
പ്രണയത്തില്‍ വല്ലാത്ത ഫീലുണ്ടോ? ഭയമുണ്ടോ? ഈ ചിത്രം പറയും ആ രഹസ്യം, ഒപ്ടിക്കല്‍ ചിത്രം വൈറല്‍!!
കപ്പലുകളെ പ്രതിരോധിക്കാനും തകര്‍ക്കാനും ശേഷിയുള്ള ഹാര്‍പ്പൂണ്‍ മിസൈലുകളും ഇതോടൊപ്പമുണ്ട്. തായ്‌വാന്റെ കിഴക്കന്‍ തീരം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് തായ്‌വാന്‍ ശ്രമിക്കുന്നത്. അതേസമയം പരിശീലന ടാസ്‌കുകളെല്ലാം സൈന്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

എല്ലാ സൈനിക കമാന്‍ഡുകളോടും ഏറ്റുമുട്ടലിന് തയ്യാറെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സൈനിക ബേസില്‍ പത്തോളം യുദ്ധത്തിന് റെഡിയായ വിമാനങ്ങളുണ്ട്. ഇതിലെല്ലാം ഹ്രസ്വദൂര മിസൈലുകളുമുണ്ട്. അതിന് പുറമേ എഐഎം 120 മീഡിയം റേഞ്ച് മിസൈലുകളുമുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. രണ്ട് ഇന്ധന ടാങ്കുകള്‍ അടക്കം ഈ യുദ്ധ വിമാനങ്ങളില്‍ സജ്ജമാണ്. ചൈന ഏറ്റുമുട്ടലിന് വന്നാല്‍ ഏറ്റവും ഗംഭീരമായ രീതിയില്‍ തിരിച്ചടി നല്‍കുമെന്നാണ് തായ്‌വാന്‍ പറയുന്നത്. അമേരിക്കയുടെ എല്ലാ സഹായവും അവര്‍ക്കുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കി തായ്‌വാനെ പരിപോഷിപ്പിക്കുന്നതും യുഎസ്സാണ്.

ഇത്രയും യുദ്ധ സന്നാഹങ്ങളാണ് തായ്‌വാനുള്ളത്. ഓര്‍ഡര്‍ ലഭിച്ചാല്‍ റോക്കറ്റുകള്‍ വര്‍ഷിക്കാനായി കാത്തിരിക്കുകയാണ് ഇവര്‍. ചൈന ഇനിയും പ്രകോപനമുയര്‍ത്തിയാല്‍ നേരിട്ട് വ്യോമാക്രമണം നടത്താനാണ് നിര്‍ദേശം. ചൈനയുടെ യുദ്ധക്കപ്പലുകളെയും നാവിക സേനയെയും ആക്രമിക്കാനാണ് തായ്‌വാന്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഒരു യുദ്ധ സമാനമായ സാഹചര്യം ഒഴിവാക്കാന്‍ ചൈനയുടെ നീക്കം മാത്രം നിരീക്ഷിക്കാനാണ് തായ്‌വാന്റെ തീരുമാനം. എന്നാല്‍ ചൈനയും സമാധാന പാതയിലേക്ക് വരണമെന്നും, പ്രശ്‌നങ്ങള്‍ വഷളായാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും തായ്‌വാവന്‍ വ്യക്തമാക്കി.

ചൈനയുടെ കപ്പലുകള്‍ മുക്കാന്‍ ശേഷിയുള്ളവരാണ് തങ്ങളെന്ന് തായ്‌വാന്‍ പറയുന്നു. ഒന്നില്‍ അധികം മിസൈലുകള്‍ പ്രയോഗിക്കാനാണ് നിര്‍ദേശം. ഹാര്‍പ്പൂണ്‍ എന്നത് മിസൈല്‍ വേധ സംവിധാനാണ്. അമേരിക്ക വികസിപ്പിച്ചെടുത്തതാണിത്. പല തവണ ഇത് അപഗ്രേഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ റേഞ്ചും ഗൈഡന്‍സുമെല്ലാം വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ ഉപയോഗിക്കുന്ന മിസൈലുകള്‍ 30 രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. പാകിസ്താന്‍ മുതല്‍ സിംഗപ്പൂരും ബ്രിട്ടനും ദക്ഷിണ കൊറിയയും വരെ അതിലുണ്ട്.

അതേസമയം ചൈനയുടെ തിരിച്ചടി ഏത് നിമിഷവും തായ്‌വാന്‍ പ്രതീക്ഷിക്കുന്നുണ്ട്. സൈനിക കരുത്ത് കാണിക്കാന്‍ മേഖലയില്‍ വിഭാഗം സൈന്യത്തെയും ചൈന ഒരുക്കിയിട്ടുണ്ട്. നൂറിലധികം യുദ്ധവിമാനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്. ആധുനിക ആയുധങ്ങളും ഇതോടൊപ്പം കരുതിയിട്ടുണ്ട്. സൈനിക കപ്പലുകളും ചൈന രംഗത്തിറക്കി. യുദ്ധ വിമാനങ്ങള്‍ക്കൊപ്പമാണിത്. ഏത് നേരം വേണമെങ്കിലും ചൈനയുടെ മിസൈല്‍ പരീക്ഷണം തായ്‌വാന്റെ സമുദ്ര മേഖലകളില്‍ പതിക്കാമെന്നാണ് സൈന്യം കരുതുന്നത്.

തായ്‌വാന്റെ സൈനിക ശക്തി ഒന്നുമല്ലെന്ന് തെളിയിക്കുകയാണ് ചൈന. എങ്ങനെ ആക്രമണം നടന്നാലും വലിയ നാശനഷ്ടം തായ്‌വാനുണ്ടാവും. പക്ഷേ അവസാനം വരെ പൊരുതാനാണ് നിര്‍ദേശിച്ചത്. അമേരിക്കയുടെ എല്ലാ വിധ പിന്തുണയും തായ്‌വാനുണ്ട്. മറ്റ് ലോകരാജ്യങ്ങളും ചൈനയേക്കാള്‍ അടുപ്പമാണ് തായ്‌വാനോട് കാണിക്കുന്നത്. ഒരു യുദ്ധമൊഴിവാക്കാന്‍ ജപ്പാനും യുഎസ്സും തായ്‌വാനെ പിന്തുണയ്ക്കും.ചൈനയുമായി ചര്‍ച്ചകള്‍ നടത്തുമെന്നും നേരത്തെ തന്നെ പറഞ്ഞതാണ്.
പ്രേതമുണ്ട്, പഠിക്കാനില്ല; സ്കൂളിലേക്ക് വരില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍, ഒടുവില്‍ സംഭവിച്ചത്...