Get Updates
Get notified of breaking news, exclusive insights, and must-see stories!

താണ്ഡവമാടി താലിബാന്‍... ആറ് പ്രവിശ്യാ തലസ്ഥാനങ്ങളും കൈപ്പിടിയില്‍; അഫ്ഗാന്‍ നടുങ്ങുന്നു, ഇനി എന്ത്

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അക്ഷരാര്‍ത്ഥത്തില്‍ താലിബാന്‍ താണ്ഡവം ആണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. സാധാരണ ജനങ്ങള്‍ നില്‍ക്കക്കള്ളിയില്ലാതെ പലായനം ചെയ്യുന്ന ദൃശ്യങ്ങള്‍ പലകോണുകളില്‍ നിന്ന് പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അതിശക്തമായ പോരാട്ടം സൈന്യം നടത്തുന്നു എന്നാണ് അവകാശപ്പെടുന്നത് എങ്കിലും ഓരോ ഇടത്തും താലിബാന് മുന്നില്‍ കീഴടങ്ങുന്നതിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

Recommended Video

cmsvideo
    Taliban capture sixth provincial capital in northern Afghanistan

    അഫ്ഗാനിസ്ഥാനിലെ ആറാമത്തെ പ്രവിശ്യാ തലസ്ഥാനവും താലിബാന്‍ കീഴടക്കി എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഏറ്റവും ഒടുവില്‍ താലിബാന്‍ കീഴടക്കിയത് അയ്ബക്ക് നഗരമാണ്.

    1

    മൊത്തം 34 പ്രവിശ്യകളാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ഈ പ്രവിശ്യകളില്‍ എല്ലാം ഭരണം നടത്തുന്നത് പ്രസിഡന്റ് നിയമിക്കുന്ന ഗവര്‍ണര്‍മാരായിരുന്നു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ആറ് പ്രവിശ്യകളാണ് ചെറിയ കാലയളവില്‍ താലിബാന്‍ കീഴടക്കിയിരിക്കുന്നത്. കൃത്യമായ പദ്ധതികളോട് താലിബാന്‍ നടത്തുന്ന നീക്കങ്ങളെ ചെറുക്കാന്‍ അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന് കഴിയുന്നില്ല എന്നത് ഓരോ ദിവസവും തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

    2

    സമാംഗന്‍ പ്രവിശ്യയുടെ തലസ്ഥാനമാ അയ്ബക്ക് ആണ് ഏറ്റവും ഒടുവില്‍ താലിബാന്‍ കീഴടക്കിയത്. വടക്കന്‍ മേഖലയിലെ പ്രവിശ്യയാണിത്. തങ്ങള്‍ നഗരം കീഴടക്കിയ കാര്യം താലിബാന്‍ വക്താവ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യം സമാംഗന്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ തന്നെ വാര്‍ത്താ ഏജന്‍സിയോട് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു. സമ്പൂര്‍ണ നിയന്ത്രണം താലിബാന്റെ കൈയ്യില്‍ ആണെന്നായിരുന്നു ഡെപ്യൂട്ടി ഗവര്‍ണറുടെ പ്രതികരണം.

    3

    അയ്ബക്കിലെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളേയും കൈപ്പിടിയില്‍ ഒതുക്കിക്കളഞ്ഞു താലിബാന്‍. നഗരത്തിലെ എല്ലാ സര്‍ക്കാര്‍, പോലീസ് സംവിധാനങ്ങളേയും 'ക്ലിയര്‍ ചെയ്തു' എന്നാമ് താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തത്. പ്രവിശ്യാ ഗവര്‍ണറുടെ വസതിയിരിക്കുന്ന സ്ഥലവും ഇന്റലിജന്‍സ് ഡയറക്ടറേറ്റും, പോലീസ് ആസ്ഥാനവും മറ്റെല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും താലിബാന്‍ അവകാശപ്പെട്ടു. കാര്യങ്ങള്‍ അതീവഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ വിവരങ്ങള്‍.

    4

    ഒരാഴ്ചയ്ക്കുള്ളില്‍ താലിബാന്‍ കീഴടക്കുന്ന അഞ്ചാമത്തെ പ്രവിശ്യാ തലസ്ഥാനം ആണ് അയ്ബക്ക്. മൊത്തം ആറ് പ്രവിശ്യാ തലസ്ഥാനങ്ങള്‍ കീഴ്‌പെടുത്തിക്കഴിഞ്ഞു. കുന്ദുസ്, തഖാര്‍, ജോസ്വാന്‍, സാര്‍ ഇ പോള്‍, നിംറുസ് എന്നീ പ്രവിശ്യാ തലസ്ഥാനങ്ങള്‍ ഇതിനകം തന്നെ താലിബാന്റെ പിടിയിലായിക്കഴ്ിഞ്ഞിട്ടുണ്ട്. അഫ്ഗാന്‍ സൈന്യത്തെ സംബന്ധിച്ച് ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണിത്. രാജ്യത്തിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന സൈന്യം കടുത്ത പ്രതിരോധത്തിലായിക്കൊണ്ടിരിക്കുകയാണ്. എത്രനാള്‍, പരിമിത വിഭവങ്ങളോടെ താലിബാനോട് എതിരിടാന്‍ ആകുമെന്നത് സംബന്ധിച്ച് അഫ്ഗാനിസ്ഥാനിലെ അഷ്‌റഫ് ഗനി സര്‍ക്കാരിനും വലിയ ആശങ്കയുണ്ട്.

    5

    അടുത്തതായി താലിബാന്‍ ലക്ഷ്യമിടുന്നത് മസാര്‍ ഇ ഷെരിഫ് നഗരമാണ്. വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ നഗരമാണിത്. മസാര്‍ ഇ ഷെരീഫിന്റെ നാല് വശങ്ങളില്‍ നിന്നും താലിബാന്‍ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. സൈന്യത്തിന്റെ പ്രതിരോധത്തിന് ഇവിടെ വലിയ പരിമിതിയും ഉണ്ട്. ബാള്‍ഖ് പ്രവിശ്യയുടെ തലസ്ഥാനമാണിത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ നാലാമത്തെ നഗരവും. മസാര്‍ ഇ ഷെരീഫിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ നേരത്തേ തന്നെ തുടങ്ങിയിരുന്നു. അതിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വന്നുതുടങ്ങിയിട്ടില്ല. അത് ശക്തമായ പോരാട്ടമാണ് സൈന്യവും താലിബാനും തമ്മില്‍ ഇവിടെ നടക്കുന്നത് എന്നാണ് വിവരം.

    6

    സമാംഗന്‍ പ്രവിശ്യയില്‍ താലിബാന്‍ ശക്തി പ്രാപിച്ചത് അഫ്ഗാനിസ്ഥാനെ ആകെ ഉലച്ച സംഭവം ആണ്. രാജ്യത്ത് ഏറ്റവും സുരക്ഷിതമെന്ന് കരുത്ി പോന്നിരുന്ന പ്രവിശ്യ ആയിരുന്നു സമാംഗന്‍ പ്രവിശ്യ. താലിബാന്‍ സാന്നിധ്യം ഏറ്റവും കുറവുള്ള ഇടവും ഇത് തന്നെ ആയിരുന്നു. എന്നിട്ടും എങ്ങനെ നഗരം കീഴടക്കപ്പെട്ടു എന്ന അമ്പരപ്പിലാണ് അഫ്ഗാന്‍ സര്‍ക്കാര്‍. ഇത്രയും കാലം കരുതിയത് പോലെ അല്ല താലിബാന്റെ നീക്കങ്ങള്‍ എന്നാണ് ഓരോ ദിവസവും വ്യക്തമാക്കപ്പെടുന്നത്.

    7

    കുന്ദൂസ് ഇപ്പോള്‍ താലിബാന്റെ പിടിയില്‍ ആണെങ്കിലും അവിടത്തെ വിമാനത്താവളത്തിന്റെ നിയന്ത്രണം ഇപ്പോഴും സര്‍ക്കാരിന് തന്നെ ആണ്. വിമാനത്താവളം സുരക്ഷിതമാണെന്നാണ് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അവകാശവാദം. എന്നാല്‍, ഇവിടേയും അതി ശക്തമായ പോരാട്ടമാണ് കഴിഞ്ഞ ദിവസം നടന്നത് എന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ അടുത്തുവരെ താലിബാന്‍ എത്തിക്കഴിഞ്ഞിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളം താലിബാന്‍ കീഴടക്കിയാല്‍ അത് വന്‍ ദുരന്തത്തില്‍ കലാശിക്കുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.

    8

    കീഴ്‌പ്പെടുത്തണം എന്ന് താലിബാന്‍ ഏറെ ആഗ്രഹിക്കുന്ന മേഖലകളാണ് ഹെറാത്ത്, കാണ്ഡഹാര്‍, ലഷ്തര്‍ ഗാ എന്നിവ. എന്നാല്‍ ഒരു മാസം നീണ്ട യുദ്ധം നടത്തിയിട്ടും ഈ മേഖലകള്‍ കീഴ്‌പ്പെടുത്താന്‍ താലിബാന് സാധിച്ചിട്ടില്ല. ഇപ്പോഴും മേഖലയില്‍ അതി ശക്തമായ പോരാട്ടമാണ് സൈന്യം നടത്തുന്നത് എന്നും പ്രദേശവാസികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടെ മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിന്റേയും അഫ്ഗാന്‍ സൈന്യത്തിന്റേയും വ്യോമാക്രമണത്തില്‍ ഒരു ആശുപത്രിയും സ്‌കൂളും തകര്‍ന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

    9

    നിലവില്‍ അഫ്ഗാന്‍ സൈന്യത്തിന്റെ പോരാട്ടത്തിന് നാമമാത്രമായ നിലയില്‍ എങ്കിലും അമേരിക്കന്‍ സൈന്യം പിന്തുണ നല്‍കുന്നുണ്ട്. സൈനിക പിന്‍മാറ്റം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വളരെ ചെറിയൊരു വിഭാഗം അമേരിക്കന്‍ സൈനികര്‍ മാത്രമേ അഫ്ഗാനിസ്ഥാനില്‍ തുടരുന്നുള്ളു. ഓഗസ്റ്റ് 31 ന് ആണ് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുന്നത്. അതിന് ശേഷം താലിബാന്‍ ആക്രമണം കൂടുതല്‍ രൂക്ഷമാകുമെന്നാണ് അന്താരാഷ്ട്ര സമൂഹവും വിലയിരുത്തുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ പോലും സൈന്യത്തെ പിന്‍വലിക്കുന്ന കാര്യം പുനരാലോചിക്കാന്‍ അമേരിക്ക തയ്യാറായിട്ടില്ല.

    10

    അമേരിക്കൻ സൈന്യം പൂര്‍ണമായും പിന്‍വാങ്ങുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ഇന്ത്യയില്‍ നിന്നായിരിക്കും അഫ്ഗാനിസ്ഥാന്‍ സഹായം പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയോട് അവര്‍ സഹായം ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും അത്തരം ഒരു സൈനിക സഹായം ചെയ്യണോ വേണ്ടയോ എന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പെട്ടെന്ന് എടുക്കാവുന്ന ഒരു തീരുമാനമല്ല. അതിന്റെ പ്രത്യാഘാതങ്ങള്‍ എന്താകുമെന്നത് സംബന്ധിച്ച് വിശദമായ ചര്‍ച്ചകളും വിലയിരുത്തലുകളും അത്യാവശ്യമാണ്. എന്തായാലും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലെത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് തീരെ അഭികാമ്യമല്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+