കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാന്‍ സൈനിക താവളത്തിലെ താലിബാന്‍ ആക്രമണം!! മരണ സംഖ്യ 140 ആയി!!

സൈനിക വേഷത്തിലെത്തിയ പത്തോളം ഭീകരരാണ് ആക്രമണം നടത്തിയത്. സൈനിക താവളത്തില്‍ പ്രവേശിച്ച ഭീകരരില്‍ രണ്ടു പേര്‍ സ്വയം പൊട്ടിത്തെറിച്ചു. ഏഴു ഭീകരരെ വെടിവച്ച് കൊലപ്പെടുത്തി. ഒരാളെ സൈന്യം പിടികൂടി.

  • By Gowthamy
Google Oneindia Malayalam News

മസര്‍ ഇ ഷരീഫ്: അഫ്ഗാനിസ്ഥാനില്‍ ഭീകരാക്രമണത്തില്‍ 140 ല്‍ അധികം സൈനികര്‍ കൊല്ലപ്പെട്ടു. താലിബാനാണ് ആക്രമണം നടത്തിയത്. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ പ്രവിശ്യയായ മസര്‍ ഇ ഷെരീഫിലെ സൈനിക താവളത്തിലാണ് ആക്രമണം ഉണ്ടായത്.

സൈനിക വേഷത്തിലെത്തിയ പത്തോളം ഭീകരരാണ് ആക്രമണം നടത്തിയത്. സൈനിക താവളത്തില്‍ പ്രവേശിച്ച ഭീകരരില്‍ രണ്ടു പേര്‍ സ്വയം പൊട്ടിത്തെറിച്ചു. ഏഴു ഭീകരരെ വെടിവച്ച് കൊലപ്പെടുത്തി. ഒരാളെ സൈന്യം പിടികൂടി.

afganistan

വെള്ളിയാഴ്ചയാണ് സംഭവം. സൈനികര്‍ പ്രാര്‍ഥനയ്ക്കും ഭക്ഷണം കഴിക്കുന്നതിനുമായി പോയ സമയത്താണ് ആക്രമണം ഉണ്ടായത്. അഫ്ഗാന്‍ സൈന്യവും തിരിച്ചടിച്ചു. നാറ്റോ കമാന്‍ഡോകള്‍ അഫ്ഗാന്‍ സേനയെ ഏറ്റുമുട്ടലില്‍ സഹായിച്ചതായി അമേരിക്കന്‍ ജനറല്‍ ജോണ്‍ നിക്കോള്‍സന്‍ പറഞ്ഞു.

8,400 ഓളം അമേരിക്കന്‍ സൈനികര്‍ താലിബാനതിരെ പോരാടുന്നതിന് അഫ്ഗാനിസ്ഥാനിലുണ്ട്. 5000ത്തോളം നാറ്റോ സേനയും അഫ്ഗാന്‍ സൈന്യത്തെ സഹായിക്കാനുണ്ട്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് താലിബാന്‍ പ്രസാതാവന പുറത്തിറക്കിയിട്ടുണ്ട്. ആക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു.

English summary
Taliban gunmen wearing Afghan military uniforms launched an attack on an army base in northern Afghanistan Friday killing "more than 140 soldiers", officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X