കാണ്ഡഹാർ ജയിൽ പിടിച്ചെടുത്ത് താലിബാൻ: കുറ്റവാളികളെ മോചിപ്പിച്ചു, പ്രഖ്യാപനവുമായി സംഘടനാ തലവൻ
കാബൂൾ: അഫ്ഗാനിസ്താനിൽ ആധിപത്യം സ്ഥാപിക്കുന്നതിനിടെ ജയിൽ കീഴടക്കി കുറ്റവാളികളെ തുറന്ന് വിട്ട് താലിബാൻ. കാണ്ഡഹാർ സെൻട്രൽ ജയിൽ കീഴടക്കിക്കൊണ്ടാണ് ഭീകരരർ കുറ്റവാളികളെ തുറന്നുവിട്ടത്. ജയിൽ പിടിച്ചെടുത്ത വിവരം താലിബാൻ വക്താവ് ക്വരി യൂസഫ് അഹ്മദി സ്ഥിരീകരിച്ചതായി ആദ്യം അഫ്ഗാൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നേരത്തെ 2008, 2011 വർഷങ്ങളിലും ഇത്തരത്തിൽ ജയിൽ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചിരുന്നു. രാജ്യത്ത് ആധിപത്യം സ്ഥാപിക്കുന്നതിനിടെ ആക്രമണം നടത്തി കാണ്ഡഹാർ നഗരത്തിലെ ജയിൽ പിടിച്ചെടുത്തതായി പ്രസ്താവനയിലാണ് താലിബാൻ വക്താവ് വ്യക്തമാക്കിയത്.
താലിബാന്റെ ജയിൽവിമോചനത്തെ കുറ്റവാളികളും സ്വാഗതം ചെയ്തെന്നും താലിബാൻ വ്യക്തമാക്കിയിട്ടുണ്ട്. താലിബാൻ അധിനിവേശം തുടരുന്നതിനിടെ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം താലിബാൻ ഭീകരരർ കാണ്ഡഹാർ ജയിലിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരെ മോചിപ്പിച്ചിട്ടുള്ളത്. 3000ലധികം തടവുകാരെയാണ് കാണ്ഡഹാറിലെ സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതെന്നാണ് അഫ്ഗാൻ സർക്കാരിൽ നിന്നുള്ള സ്ഥിരീകരണം.

ഓണത്തിന് ഒരുക്കം; സാരിയിൽ സുന്ദരിയായി ആഹാന
"നീണ്ട ഉപരോധത്തിന്റെയും അക്രമാസക്തമായ ആക്രമണങ്ങളുടെയും ഫലമായി സെൻട്രൽ നഗരമായ കാണ്ഡഹാറിലെ ജനറൽ ജയിൽ ഇന്ന് ഉച്ചയോടെ പൂർണമായും കീഴടക്കി. ഉദ്യോഗസ്ഥർ കീഴടങ്ങി, എല്ലാ തടവുകാരെയും വിട്ടയച്ചു" എന്നാണ് അഫ്ഗാനിസ്ഥാനിലെ താലിബാൻ വക്താവ് ഖാരി യൂസഫ് അഹ്മദിയുടെ പ്രതികരണം.
അഫ്ഗാനിസ്ഥാന്റെ 65 ശതമാനം താലിബാന്റെ നിയന്ത്രണത്തിലാണെന്ന് ഒരു യൂറോപ്യൻ യൂണിയൻ (ഇയു) ഉദ്യോഗസ്ഥൻ ബുധനാഴ്ച വ്യക്തമാക്കിയികുന്നു. ചൊവ്വാഴ്ച വൈകുന്നേരം വടക്കൻ പ്രവിശ്യയായ ബാഗ്ലാൻ തലസ്ഥാനമായ പുൽ-ഇ-കുമ്രിയുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് ശേഷമാണ് പ്രസ്താവന വരുന്നത്. പുൽ-ഇ-കുമ്രിക്ക് പുറമേ, കഴിഞ്ഞ ആഴ്‌ചയിൽ മറ്റ് ആറ് പ്രവിശ്യാ തലസ്ഥാനങ്ങളും താലിബാൻ പിടിച്ചെടുത്തിരുന്നു.
അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം 90 ദിവസത്തിനകം താലിബാൻ ഏറ്റെടുക്കുമെന്ന് യുഎസ് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എട്ട് അഫ്ഗാനിസ്ഥാനിലെ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം അടുത്ത ആറ് ദിവസത്തിനുള്ളിൽ താബിലാൻ പിടിച്ചെടുക്കുമെന്നും അമേരിക്ക പറയുന്നു. അടുത്ത ആറ് മാസം കൊണ്ട് താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പൂർണ്ണമായി പിടിച്ചെടുക്കുമെന്നായിരുന്നു ആദ്യം വിലയിരുത്തിയിരുന്നത്. എന്നാൽ അഫ്ഗാൻ സൈന്യത്തിന്റെ പ്രതിരോധം എത്രമാത്രം ശക്തമായിരിക്കുമെന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും യുഎസ് ചൂണ്ടിക്കാണിച്ചിരുന്നു.
താലിബാൻ പിടിമുറുക്കുന്നതിനിടെ അഫ്ഗാനിലേക്ക് പറന്നെത്തിയിരിക്കുകയാണ് പ്രസിഡന്റ് അഷ്റഫ് ഗാനി. താലിബാനുമായി അതിരൂക്ഷമായ പോരാട്ടം നടക്കുന്ന വടക്കൻ നഗരമായ മസാരെ ഷെരീഫിലേക്കാണ് സൈന്യത്തിന് പിന്തുണയുമായിട്ടാണ് ഗാനി എത്തിയിട്ടുള്ളത്. താലിബാനെതിരെ നാട്ടുസൈന്യങ്ങളെ അണിനിരത്താനുള്ള ശ്രമത്തിലാണ് പ്രസിഡന്റ്. രാജ്യത്ത് ജനാധിപത്യം നിലനിർത്താൻ സർക്കാരിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. താലിബാൻ ഫൈസലാബാദ് മേഖല കീഴടക്കിയതിന് പിന്നാലെയാമ് ഗാനിയുടെ വരവ്. അടുത്ത ദിവസങ്ങളിലായി താലിബാൻ രാജ്യത്തെ നിർണ്ണായക മേഖലകൾ കീഴടക്കി മുന്നേറ്റം നടത്തുകയാണ്.












Click it and Unblock the Notifications