കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസിനെതിരെ പൊരുതാന്‍ ബ്രിട്ടീഷ് സൈനികന്‍ ജോലി ഉപേക്ഷിച്ച് സിറിയയിലേക്ക്

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: ഐസിസിന്റെ ക്രൂരകൃത്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ പലരുടേയും ചോര തിളച്ചിട്ടുണ്ടാകും. ആ നരാധമന്‍മാരെ ഏത് വിധേനയും ഇല്ലായ്മ ചെയ്യണമെന്നും ചിലരെങ്കിലും ആഗ്രഹിച്ചിട്ടുണ്ട്.

മിക്കവരും അതൊരു ആഗ്രഹം മാത്രമാക്കി വച്ചപ്പോള്‍ ബ്രിട്ടനിലെ ഒരു യുവ സൈനികന്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. സൈന്യത്തിലെ തന്റെ ജോലിയും നാടും വീടും എല്ലാം ഉപേക്ഷിച്ച് ഇയാള്‍ സിറിയയിലേക്ക് തിരിച്ചു.

British Soldire

ദ പ്രിന്‍സസ് ഓഫ് വെയില്‍സ് റോയല്‍ റെജിമെന്റിലെ പട്ടാളക്കാരനായ 19 കാരനാണ് സിറിയയിലേക്ക് പോയത്. അവിടത്തെ കുര്‍ദ് പോരാളികള്‍ക്കൊപ്പം ചേര്‍ന്ന് ഐസിസിനെതിരെ യുദ്ധം ചെയ്യാനാണ് ഇയാള്‍ ആഗ്രഹിക്കുന്നത്.

വിമാന കയറും മുമ്പ് ഈ പട്ടാളക്കാരന്‍ അമ്മക്ക് ഒരു സന്ദേശം അയച്ചു. എനിക്കെന്തായാലും ഇത് ചെയ്‌തേ പറ്റൂ... ഞാന്‍ സുരക്ഷിതനായിരിക്കും എന്നായിരുന്നു സന്ദേശം.

സൈപ്രസിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ ദുബായില്‍ എത്തിയപ്പോഴാണ് ഇറാഖിലേക്ക് തിരിക്കാന്‍ തീരുമാനിച്ചത്. എങ്ങനെയാണ് ഇയാള്‍ കുര്‍ദുകള്‍ക്കൊപ്പം ചേരുക എന്നകാര്യത്തില്‍ വലിയ വ്യക്തതയൊന്നും ഇല്ല.

സൈന്യത്തില്‍ നിന്ന് അവധിയെടുക്കാതെ പോകുന്നത് ഒരു പക്ഷേ ഇയാളുടെ സര്‍വ്വീസിനെ ഭാവിയില്‍ ബാധിച്ചേക്കുമെന്ന് റിപ്പേര്‍ട്ടുകളുണ്ട്. എന്തായാലും കക്ഷി ഇപ്പോള്‍ അവധിയില്‍ ആയതിനാല്‍ നിലവില്‍ കുഴപ്പമൊന്നും ഇല്ല. എന്നാല്‍ അവധി കഴിയുന്ന മുറക്ക് കോര്‍ട്ട് മാര്‍ഷല്‍ നേരിടേണ്ടിവരും എന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

English summary
A serving British soldier has left his base to join Kurdish fighters battling against Islamic State
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X