Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസിസിന് കാത്തുസൂക്ഷിക്കുന്നത് അമേരിക്ക തന്നെ? പല ഭീകരാക്രമണങ്ങളും അമേരിക്ക വക! എല്ലാത്തിനും തെളിവ്

ടെഹ്‌റാന്‍: ഐസിസിന് പിന്നില്‍ ആരാണ് എന്ന ചോദ്യം ലോകം പലവുരു ചോദിച്ചതാണ്. ഇസ്രായേല്‍ ആണ് ഐസിസിന് ഫണ്ട് ചെയ്യുന്നതെന്നും അബൂബക്കര്‍ അല്‍ ബാഗ്ദാദി ഇസ്രായേലുകാരനാണെന്നും ഒക്കെ പല ഊഹാപോഹങ്ങളുണ്ട്. ബാഗ്ദാദിക്ക് പരിശീലനം നല്‍കിയത് അമേരിക്കയാണെന്നും പലരും ആരോപിക്കുന്നു.

എന്നാല്‍ ഇപ്പോള്‍ പറയുന്നത് ആരേയും ഞെട്ടിക്കാന്‍ പോകുന്ന കാര്യമാണ്. ഐസിസിന് നേരിട്ട് സഹായം നല്‍കുന്നത് അമേരിക്കയാണത്രെ... ലോകത്തുണ്ടായ പല ഭീകരാക്രമണങ്ങള്‍ക്ക് പിറകിലും അമേരിക്ക തന്നെയാണെന്ന്!!!

അമേരിക്കയുടെ ചിരവൈരികളായ ഇറാന്‍ ആണ് ഇത്തരം ഒരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. എല്ലാത്തിനും തെളിവുണ്ടെന്നും ഇറാന്‍ പറയുന്നു.

ഐസിസ്

ഐസിസ്

ഇറാഖിലെ അല്‍ ഖ്വായ്ദ എന്ന് അറിയപ്പെട്ടിരുന്ന തീവ്രവാദ സംഘമാണ് ഐസിസ്. എന്നാല്‍ പിന്നീട് ഐസിസ് സിറിയയിലേക്കും ലിബിയിലേക്കും എല്ലാം വ്യാപിച്ചു. ഇസ്ലാമിക ഖിലാഫത്തിന് കീഴില്‍ ലോകത്തെ കൊണ്ടുവരിക എന്നതാണ് ഐസിസിന്റെ ലക്ഷ്യം.

ലോകത്തെ ഞെട്ടിക്കുന്ന ക്രൂരത

ലോകത്തെ ഞെട്ടിക്കുന്ന ക്രൂരത

ക്രൂരതയുടെ കാര്യത്തില്‍ ഐസിസിനെ വെല്ലാന്‍ ലോകത്ത് ഒരു ഭീകര സംഘടനയും ഇല്ല. ഇറാഖിലും സിറിയയിലും അവര്‍ കാണിച്ചുകൂട്ടുന്ന ക്രൂരതകളും ലോകത്തിന്റെ പലഭാഗങ്ങളില്‍ നടത്തിയ ഭീകരാക്രണങ്ങളും ഞെട്ടിക്കുന്നവയാണ്.

അമേരിക്കയുടെ പിന്തുണയെന്ന്

അമേരിക്കയുടെ പിന്തുണയെന്ന്

ഐസിസിന് നേരിട്ട് പിന്തുണ നല്‍കുന്നത് അമേരിക്കയാണ് എന്ന ഞെട്ടിപ്പിക്കുന്ന ആരോപണം ആണ് ഇപ്പോള്‍ ഇറാന്‍ ഉയര്‍ത്തുന്നത്. ഇറാന്‍ സൈന്യത്തിന്റെ ഉപമേധാവിയായ മേജര്‍ ജനറല്‍ മുസ്തഫ ഇസാദി ആണ് ഇത്തരം ഒരു ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

ഇസ്ലാമിക രാജ്യങ്ങളെ നശിപ്പിക്കാന്‍

ഇസ്ലാമിക രാജ്യങ്ങളെ നശിപ്പിക്കാന്‍

പശ്ചിമേഷ്യയിലെ ഇസ്ലാമിക രാജ്യങ്ങളെ നശിപ്പിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം എന്നും ഇറാന്‍ ആരോപിക്കുന്നുണ്ട്. ഇതിന് വേണ്ടിയാണ് ഐസിസിനെ ഉപയോഗിക്കുന്നത് എന്നാണ് ആരോപണം.

എല്ലാത്തിനും തെളിവുണ്ട്

എല്ലാത്തിനും തെളിവുണ്ട്

അമേരിക്കയുടെ ഐസിസ് ബന്ധം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ കൈവശം ഉണ്ട് എന്നും മുസ്തഫ ഇസാദി പറയുന്നുണ്ട്. എന്നാല്‍ ഈ രേഖകള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

നിഴല്‍ യുദ്ധം

നിഴല്‍ യുദ്ധം

ഐസിസിനെ അമേരിക്ക ഒരു ആയുധമായി ഉപയോഗിക്കുകയാണ് എന്നാണ് ആരോപണം. ഇസ്ലാമിക രാജ്യങ്ങള്‍ക്ക് നേര്‍ക്കുള്ള നിഴല്‍ യുദ്ധമാണിതെന്നും ഇറാന്‍ ആരോപിക്കുന്നുണ്ട്.

സൈനിക മേധാവി മാത്രമല്ല

സൈനിക മേധാവി മാത്രമല്ല

ഐസിസിന്റെ കാര്യത്തില്‍ സൈനിക ഉപമേധാവി മാത്രമല്ല അമേരിക്കയ്‌ക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്. മേഖലയില്‍ അമേരിക്ക തന്നെ ഐസിസിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനിയും കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.

പാര്‍ലമെന്റ് ആക്രമണം

പാര്‍ലമെന്റ് ആക്രമണം

കഴിഞ്ഞ ദിവസം ഇറാന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം നടന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഇറാന്റെ ഭാഗത്ത് നിന്ന് അമേരിക്കയ്‌ക്കെതിരെയുള്ള പ്രതികരണങ്ങള്‍ വരുന്നത്.

അമേരിക്കയുടെ നിരോധനം

അമേരിക്കയുടെ നിരോധനം

ഇറാന്റെ മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ അമേരിക്ക വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനേയും ഇറാന്‍ തള്ളി. മേഖലയില്‍ തീവ്രവാദത്തിനെതിരെ ഏറ്റവും ശക്തമായി പോരാടുന്നത് തങ്ങളാണെന്നാണ് ഇറാന്റെ വാദം. മേഖലയിലെ തീവ്രവാദികള്‍ക്കൊപ്പമാണ് അമേരിക്ക എന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ വിലക്കെന്നും ഇറാന്‍ ആരോപിക്കുന്നുണ്ട്.

സിറിയയില്‍ ഐസിസിനെതിരെ

സിറിയയില്‍ ഐസിസിനെതിരെ

സിറിയയില്‍ ഐസിസിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നവരാണ് ഇറാന്‍. ബാഷര്‍ അല്‍ അസദിനൊപ്പം റഷ്യയുമായി കൈകോര്‍ത്താണ് ഇറാന്‍ ഐസിസിനെതിരെ യുദ്ധം ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+