സൗദി അറേബ്യയില്‍ ഭീകരാക്രമണം;ഞെട്ടിത്തരിച്ച് അറബ് ലോകം,2പേര്‍ കൊല്ലപ്പെട്ടു,നിരവധി പേര്‍ക്ക് പരിക്ക്

  • By: Afeef
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയിലുണ്ടായ ഭീകരാക്രമണത്തില്‍ പിഞ്ചു കുഞ്ഞടക്കം രണ്ട് പേര്‍ മരിച്ചു. സൗദി അറേബ്യയുടെ കിഴക്കന്‍ മേഖലയായ ഖാത്തിഫിലാണ് അറബ് ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണമുണ്ടായത്. കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി, വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലയിലേക്ക് ഇരച്ചെത്തിയ ആയുധധാരികളാണ് ആക്രമണം നടത്തിയത്.

Read More: നടി ശ്രുതി ഹരിഹരന്റെ ഞെട്ടിക്കുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍! ചിത്രങ്ങള്‍ കണ്ട നടി ചെയ്തത്

ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു സൗദി ബാലനും, പാകിസ്ഥാന്‍ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് ഭീകരാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. അല്‍-മൊസൂറ ജില്ലയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതിനെതിരെയാണ് ഭീകരര്‍ അക്രമണം നടത്തിയതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഭീകരരും തമ്മില്‍ ഏറെ സമയം നീണ്ടുനിന്ന ശക്തമായ വെടിവെയ്പ്പും നടന്നതായി റിപ്പോര്‍ട്ടുണ്ട്.

ഭീകരാക്രമണം..

ഭീകരാക്രമണം..

സൗദിയിലെ കിഴക്കന്‍ മേഖലയായ അല്‍മൊസൂറ ജില്ലയിലെ ഖാത്തിഫിലാണ് ഭീകരാക്രമണമുണ്ടായത്. നഗര വികസന പ്രവര്‍ത്തനങ്ങളും കെട്ടിട നിര്‍മ്മാണങ്ങളും നടക്കുന്ന പ്രദേശത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്.

നിരവധി പേര്‍ക്ക് പരിക്ക്...

നിരവധി പേര്‍ക്ക് പരിക്ക്...

അല്‍-മൊസൂറ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. സൗദി ബാലനും, പാകിസ്ഥാന്‍ സ്വദേശിയുമാണ് മരിച്ചത്. ആയുധധാരികളായ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്...

പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നത്...

അല്‍-മൊസൂറയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതാണ് ഭീകരരെ ചൊടിപ്പിച്ചിരിക്കുന്നതെന്നാണ് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ താവളങ്ങളായി ഭീകരര്‍ ഉപയോഗിച്ചിരുന്ന കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റുന്നതിനെതിരെയായിരുന്നു ആക്രമണം.

ഭീകരരുടെ ആവശ്യം...

ഭീകരരുടെ ആവശ്യം...

പ്രദേശത്ത് ഭീകരരും പോലീസും തമ്മില്‍ ശക്തമായ വെടിവെയ്പ്പാണ് നടന്നത്. ഇത് മണിക്കൂറുകളോളം നീണ്ടുനിന്നുവെന്നും ചില സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതും, പ്രദേശത്ത് പുതുതായി കെട്ടിടങ്ങളും ടൗണ്‍ഷിപ്പും നിര്‍മ്മിക്കുന്നതും നിര്‍ത്തിവെയ്ക്കണമെന്നാണ് ഭീകരരുടെ ആവശ്യം.

പ്രദേശത്ത് പോലീസ് സന്നാഹം...

പ്രദേശത്ത് പോലീസ് സന്നാഹം...

ഭീകരാക്രമണമുണ്ടായ അല്‍-മൊസൂറ മേഖലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് സൗദി സര്‍ക്കാര്‍ അറിയിച്ചത്. പ്രദേശം സുരക്ഷാ സേനയുടയും പോലീസിന്റെയും നിയന്ത്രണത്തിലാണെന്നും, നിലവില്‍ ആക്രമണ ഭീഷണിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

നടി ശ്രുതി ഹരിഹരന്റെ ഞെട്ടിക്കുന്ന നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍! ചിത്രങ്ങള്‍ കണ്ട നടി ചെയ്തത് എന്തെന്നറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ...

English summary
Terror attack in Saudi Arabia: Two killed, including child and many injured.
Please Wait while comments are loading...