കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ സൈനിക സ്കൂളില്‍ തീവ്രവാദി ആക്രമണം, 100 മരണം

  • By Meera Balan
Google Oneindia Malayalam News

പെഷവാര്‍: പാകിസ്താനിലെ പെഷവാറില്‍ സൈനിക സ്‌കൂളിന് നേരെ തീവ്രവാദി ആക്രമണം. നാലോളം തീവ്രവാദികള്‍ സ്‌കൂളിലേയ്ക്ക് പാഞ്ഞ് കയറി കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പടെ 100 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

സൈനിക വേഷം ധരിച്ചെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം തെഹ്രിക്ക്-ഇ- താലിബാന്‍ പാകിസ്താന്‍ ഏറ്റെടുത്തു. സ്‌കൂള്‍ സമയം ആരംഭിച്ച് ഏതാനും മണിയ്ക്കൂറുകള്‍ക്കുള്ളിലാണ് ആക്രമണം നടന്നത്.

Terroritst

500 ഓളം വിദ്യാര്‍ഥികളും അധ്യാപകരും സംഭവ സമയം സ്‌കൂളില്‍ ഉണ്ടായിരുന്നു. വെടിവയ്പ്പില്‍ 45 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവരില്‍ അധികവും കുട്ടികളാണ്. വാഹനങ്ങളിലെത്തിയ തീവ്രവവാദികള്‍ ക്ളാസ് മുറികളിലേയ്ക്ക് കയറി കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയൊച്ച കേട്ട് സൈന്യം സ്‌കൂളിലെത്തുകയും കുട്ടികളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കൂളില്‍ വെടിവയ്പ്പ് നടന്നുവെന്ന് അറിഞ്ഞ് ഒട്ടേറെ രക്ഷകര്‍ത്താക്കള്‍ സ്‌കൂള്‍ പരിസരത്ത് തടിച്ച് കൂടി. സ്‌കൂള്‍ സൈന്യം വളഞ്ഞു. മുതിര്‍ന്ന വിദ്യാര്‍ഥികളെ കൊലപ്പെടുത്താനാണ് നിര്‍ദ്ദേശം നല്‍കിയതെന്നും ചെറിയ കുട്ടികളെ ഉപദ്രവിയ്ക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും പാക് താലിബാന്‍ വക്താവ് പറയുന്നു.

English summary
At least four armed men entered an army-run school in Peshawar in north-west Pakistan on Tuesday morning and opened fire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X