കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് ആഴ്ചകളായി അബോധാവസ്ഥയിൽ കിരീടാവകാശിയായ രാജകുമാരി, പ്രാർത്ഥനയിൽ തായ്‌ലന്‍ഡ്

Google Oneindia Malayalam News

ബാങ്കോക്: തായ്‌ലന്‍ഡ് കിരീടാവകാശിയായ രാജകുമാരി ഭജ്രകിതിയാബ മൂന്ന് ആഴ്ചകളായി അബോധാവസ്ഥയില്‍ തുടരുന്നു. ഹൃദയരോഗത്തെ തുടര്‍ന്നാണ് രാജകുമാരിക്ക് ബോധം നഷ്ടപ്പെട്ടത്. 44കാരിയായ ഭജ്രകിതിയാബ ഇപ്പോഴും അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്നിട്ടില്ലെന്ന് കൊട്ടാരത്തില്‍ നിന്നുളള പ്രസ്താവനയില്‍ പറയുന്നു. തായ്‌ലന്‍ഡ് രാജാവായ മഹാ വജിറലോംഗ്‌കോണിന്റെ മൂത്ത മകളാണ് ഭജ്രകിതിയാബ.

മൈക്രോപ്ലാസ്മ അണുബാധയെ തുടര്‍ന്ന് ഹൃദയത്തിനുണ്ടായ അരിത്മിയ മൂലമാണ് ഇക്കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിന് രാജകുമാരി അബോധാവസ്ഥയിലേക്ക് വീണത്. അതിന് ശേഷം അവര്‍ അബോധാവസ്ഥയില്‍ തന്നെ തുടരുന്ന അവസ്ഥയാണെന്ന് രാജകൊട്ടാരത്തില്‍ നിന്നുളള പ്രസ്താവന വ്യക്തമാക്കുന്നു.

Optical Illusion: അതാ ഒരു പുള്ളിമാന്‍, മഞ്ഞു കാട്ടില്‍ ഒളിഞ്ഞിരിക്കുന്നു; 9 സെക്കന്‍ഡില്‍ കണ്ടെത്തണംOptical Illusion: അതാ ഒരു പുള്ളിമാന്‍, മഞ്ഞു കാട്ടില്‍ ഒളിഞ്ഞിരിക്കുന്നു; 9 സെക്കന്‍ഡില്‍ കണ്ടെത്തണം

Princess Bajrakitiyabha

ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കുകയും രാജകുമാരിയുടെ ആരോഗ്യാവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ഹൃദയം, ശ്വാസകോശം, കിഡ്‌നി തുടങ്ങിയ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം ഉപകരണ സഹായത്തോടെ ഡോക്ടര്‍മാര്‍ ഉറപ്പ് വരുത്തുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. തായ്‌ലന്‍ഡിന്റെ വടക്ക് കിഴക്കുളള നാഖോന്‍ രാചസിന പ്രവിശ്യയില്‍ വെച്ചാണ് രാജകുമാരി ഭജ്രകിതിയാബ രോഗബാധിതയായത്. ഇവിടെ തന്റെ നായ്ക്കളുമായി മത്സരത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അവര്‍. പ്രാഥമികമായി നാഖോന്‍ രാചസിനയില്‍ രാജകുമാരിക്ക് ചികിത്സ നല്‍കിയതിന് ശേഷം ഹെലികോപ്ടറില്‍ ബാങ്കോക്കിലേക്ക് മാറ്റുകയായിരുന്നു.

Curd Benefits:തൈരിന് ഒട്ടേറെ ഗുണങ്ങള്‍, ഇറച്ചിക്കും മീനിനുമൊപ്പം കഴിക്കാമോ, ആയുർവേദം പറയുന്നത്

തായ്‌ലന്റ് രാജാവിന്റെ മൂന്ന് മക്കളില്‍ ഔദ്യോഗിക പദവികളുളള ഭജ്രകിതിയാബ രാജകുമാരി രാജ്യത്തിന്റെ ഭരണഘടന പ്രകാരവും കൊട്ടാരത്തിലെ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരവും കിരീടാവകാശി ആയിരുന്നു. ഭജ്രകിതിയാബയെ തായ് രാജാവ് കിരീടാവകാശിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. രാജകുമാരി അടുത്ത അവകാശിയാകുന്നത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകളും നടന്നിട്ടില്ല.

1978 ഡിസംബര്‍ 7നാണ് ഭജ്രകിതിയാബ രാജകുമാരിയുടെ ജനനം. തായ് രാജാവിന്റെ ആദ്യ ഭാര്യയായ സോംസാവലിയില്‍ പിറന്ന മകളാണ് ഭജ്രകിതിയാബ. കോര്‍ണെല്‍ സര്‍വ്വകലാശാലയില്‍ നിന്ന് മാസ്‌റ്റേഴ്‌സും ഡോക്ടറേറ്റും സ്വന്തമാക്കിയ ഭജ്രകിതിയാബ രാജകുമാരി അറിയപ്പെടുന്ന അഭിഭാഷകയാണ്. ഓസ്ട്രിയ, സ്ലോവേനിയ, സ്ലോവാക്യ എന്നീ രാജ്യങ്ങളിലെ തായ്‌ലന്‍ഡ് അംബാസിഡറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസ് കമ്മീഷന്റെ തായ് അംബാസിഡറായും ഭജ്രകിതിയാബ രാജകുമാരി പ്രവര്‍ത്തിച്ചിട്ടുണ്ട്.

English summary
Thailand Princess Bajrakitiyabha continues Unconscious after a heart arrhythmia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X