കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഐപി മോഡലില്‍ സ്വര്‍ണ്ണം മോഷ്ടിച്ച അറബിയെ പിടികൂടി

  • By Sruthi K M
Google Oneindia Malayalam News

ദുബായ്: കള്ള ചെക്ക് നല്‍കി 35 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം വാങ്ങിച്ച് മോഷണം നടത്തിയ അറബിയെ ദുബായ് പോലീസ് പിടികൂടി. ദുബായ് പോലീസും ഒമാന്‍ അധികാരികളും ചേര്‍ന്നാണ് കള്ളനെ പിടികൂടിയത്. വിഐപി മോഡലിലാണ് അറബി മോഷണം നടത്തിയത്. അതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പല സ്വര്‍ണ്ണ കടകളില്‍ നിന്നും സ്‌നാപ് ലൈറ്റിംഗ് മോഡലില്‍ മോഷണം പോയ വിവരം കിട്ടിയപ്പോഴാണ് പോലീസ് ഇയാളെക്കുറിച്ച് ഊര്‍ജ്ജിതമായ അന്വേഷണം നടത്തിയത്.

കള്ള ചെക്കുകളില്‍ സ്വര്‍ണ്ണം വാങ്ങുന്ന ഇയാള്‍ മറ്റു രാജ്യങ്ങളില്‍ പോയി ഇതു ചെറിയ വിലയ്ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഇയാളുടെ ഐഡി കാര്‍ഡും പിന്നെ ഫൈവ് സ്റ്റാര്‍
ഹോട്ടലില്‍ താമസിക്കുന്ന വിവരങ്ങളും നല്‍കുന്നതു കൊണ്ടാണ് ഇയാളുടെ ചെക്കുകള്‍ കടക്കാര്‍ വാങ്ങിക്കുന്നത്. ഇങ്ങനെ അടുത്തിടെ മോഷ്ടിച്ച ആഭരണങ്ങള്‍ മറ്റു രാജ്യത്ത് വിലപേശി ലേലത്തില്‍ വില്‍ക്കുന്നതിനിടയിലാണ് ഇയാളെ പോലീസ് പിടികൂടിയത്.

steal-mob-thumb

ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റു സ്വര്‍ണ്ണ കടകള്‍ക്ക് പോലീസ് നേരത്തെ നല്‍കിയിരുന്നു. ഇയാള്‍ എങ്ങനെയാണ് മോഷണം നടത്തുക എന്നും ഏതു രൂപത്തിലാണ് വരികയെന്നുമുള്ള വിവരങ്ങള്‍ നല്‍കിയിരുന്നു. ചെറിയ പൈസക്കാണ് ഇയാല്‍ സ്വര്‍ണ്ണം വിറ്റത്. ദുബായില്‍ ഇങ്ങനെ വിഐപി മോഡലില്‍ മോഷണം നടത്തിയവരെ ഇതിനുമുന്‍പും പിടികൂടിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു.

English summary
The Dubai Police arrested an Emirati, who allegedly purchased gold worth 35 lakes by issuing dud cheques
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X