Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി രാജകുമാരന്‍മാരുടെ തടവറ; ആഡംബര കൊട്ടാരം, രാത്രി 11ന് വരുത്തിയ മാറ്റം, ഇനി സ്വീകരിക്കില്ല

ആഡംബര ജയിലില്‍ കഴിയുന്ന തടവുകാരുടെ വിചാരണ ഉടന്‍ ആരംഭിക്കുമെന്നാണ് ഭരണകൂടം നല്‍കുന്ന വിവരം. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്.

Recommended Video

cmsvideo
    ജയിലില്‍ അല്ല, സൗദിയിലെ രാജകുമാരന്മാരുടെ ഇപ്പോള്‍ ഇവിടെയാണ്! | Oneindia Malayalam

    റിയാദ്: അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്‌പ്പെട്ട സൗദി അറേബ്യയിലെ രാജകുമാരന്‍മാരെ പാര്‍പ്പിച്ചിരിക്കുന്ന തലസ്ഥാനത്തെ ഹോട്ടല്‍ ലോകത്തെ ഏറ്റവും ആഡംബര കേന്ദ്രങ്ങളിലൊന്നാണ്. നൂറിലധികം അതിഥികളാണ് ശനിയാഴ്ച വൈകീട്ട് വരെ ഇവിടെയുണ്ടായിരുന്നത്. രാത്രി പതിനൊന്നായപ്പോള്‍ സുരക്ഷാ വിഭാഗത്തിന്റെ നിര്‍ദേശം ലഭിച്ചു. ഉടനടി എല്ലാവരും ഒഴിഞ്ഞുപോകണമെന്ന്. വളരെ വേഗത്തില്‍ ഇവര്‍ക്ക് റിയാദിലെ മറ്റു ഹോട്ടലുകളില്‍ സൗകര്യം ഒരുക്കുകയും ചെയ്തു.

    എന്താണ് സംഭവിക്കുന്നതെന്ന് ഒരുപിടിയും കിട്ടിയില്ല. ഹോട്ടലില്‍ അതുവരെ താമസിച്ചിരുന്നവര്‍ അത്ര നിസാരക്കാരല്ല. അതിസമ്പന്നര്‍ക്ക് മാത്രമേ ഇവിടെ താമസിക്കാന്‍ കഴിയൂ. പക്ഷേ അവരെയാണ് നിമിഷ നേരം കൊണ്ട് പുറത്താക്കിയത്. എന്നാല്‍ അവഗണിച്ചതുമില്ല. മതിയായ സൗകര്യമുള്ള ഹോട്ടലിലേക്ക് മാറ്റുകയും ചെയ്തു. ലോകത്തെ ഏറ്റവും ആഡംബരമായ ഹോട്ടലുകളില്‍ ഒന്നാണ് റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍. പിന്നീടാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി നടന്ന സംഭവങ്ങളും ഹോട്ടലിലെ ശതകോടീശ്വരന്‍മാരായ തടവുകാരും സൗകര്യങ്ങളും ഒരുപോലെ ആശ്ചര്യപ്പെടുത്തുന്നതാണ്. വിശദീകരിക്കാം...

    തടവുകാരുടെ ചരിത്രത്തില്‍

    തടവുകാരുടെ ചരിത്രത്തില്‍

    തടവുകാരുടെ ആധുനിക ചരിത്രത്തില്‍ ഇത്രയും സമ്പന്നരായ ഒരു കൂട്ടം തടവുപുള്ളികള്‍ ഉണ്ടാകില്ല. ശനിയാഴ്ച രാത്രി അതിഥികളെ ഒഴിപ്പിച്ച ശേഷം അലങ്കരിച്ച ബസുകള്‍ വരിയായി ഹോട്ടലിലേക്ക് എത്തി. എല്ലാത്തിലും രാജകുമാരന്‍മാര്‍. എന്താണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പോലും അറിവില്ലായിരുന്നു. വളരെ രഹസ്യമായ നീക്കമായിരുന്നു. ഒരുപക്ഷേ നേരത്തെ പരസ്യമായാല്‍ സൗദിയില്‍ വന്‍ പൊട്ടിത്തെറി വരെ സംഭവിക്കുമായിരുന്നു.

    ആദ്യം 30 പേരടങ്ങിയ സംഘം

    ആദ്യം 30 പേരടങ്ങിയ സംഘം

    രാജകുമാരന്‍മാന്‍, സൈനിക ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ തുടങ്ങി 30 പേരെയാണ് ആദ്യം റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലില്‍ എത്തിച്ചത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സംഘം അറസ്റ്റ് ചെയ്തവരായിരുന്നു ഇവരെന്ന് വൈകിയാണ് പുറംലോകം അറിഞ്ഞത്. ലോക സമ്പന്നരില്‍ പത്താമനായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെ 11 രാജകുമാരന്‍മാര്‍. 1800 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ മാത്രം ആസ്തി.

    പ്രമുഖരെ ശിക്ഷിക്കുമോ

    പ്രമുഖരെ ശിക്ഷിക്കുമോ

    ബിന്‍ലാദന്‍ ഗ്രൂപ്പിലെ പ്രമുഖന്‍ ബക്കര്‍ ബിന്‍ ലാദന്‍, ശതകോടീശ്വരന്‍മാരായ സാലിഹ് കമാല്‍, എംബിസി നെറ്റ് വര്‍ക്കിന്റെ മേധാവി വലീദ് അല്‍ ഇബ്രാഹീം തുടങ്ങി 11 രാജകുമാരന്‍മാര്‍ ഹോട്ടലിലേക്ക് എത്തിയതോടെ സുരക്ഷ ശക്തമാക്കി. എത്തിയ എല്ലാവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത് സൗദിയില്‍ കടുത്ത ശിക്ഷ കിട്ടുന്ന അഴിമതി കുറ്റമാണ്. എന്നാല്‍ ഇത്ര പ്രമുഖരെ ശിക്ഷിക്കുമോ എന്ന ആശങ്കയും പരന്നിട്ടുണ്ട്. അങ്ങനെ ശിക്ഷിച്ചാല്‍ ആഗോള സമ്പദ് വ്യവസ്ഥക്ക് തന്നെ തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്.

    ചിത്രം വീണ്ടും മാറുന്നു

    ചിത്രം വീണ്ടും മാറുന്നു

    റിറ്റ്‌സ് ഹോട്ടലില്‍ എത്തുമ്പോഴാണ് മിക്ക തടവുകാരും അറിയുന്നത് തങ്ങളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന്. പലരും അവിടെ വച്ച് പരസ്പരം സംസാരിച്ചു. എന്നാല്‍ മിക്ക രാജകുമാരന്‍മാരെയും പരസ്പരം സംസാരിക്കാന്‍ അനുവദിച്ചില്ല. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ ആകുമ്പോഴേക്കും എത്തിയത് 30 പേരായിരുന്നു. അധിക പേരും രാജകുടുംബവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളവര്‍ തന്നെ. ഞായറാഴ്ച വൈകീട്ട് ആയപ്പോഴേക്കും കുറച്ചുകൂടി പേരെ കസ്റ്റഡിയിലെടുത്തു ഹോട്ടലിലെത്തിച്ചു. ഇപ്പോള്‍ 50 ലധികം വിവിഐപി തടവുകാര്‍ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

     അകത്തും പുറത്തും ജയില്‍

    അകത്തും പുറത്തും ജയില്‍

    ഇപ്പോള്‍ 500 ലധികം പേരെയാണ് അഴിമതി വിരുദ്ധ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇതില്‍ വളരെ പ്രധാനികളെ മാത്രമാണ് റിറ്റ്‌സ് ഹോട്ടലിലേക്ക് എത്തിച്ചത്. തൊട്ടുപിന്നാലെ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന ആശങ്ക പരന്നിട്ടുണ്ട്. രാജകുടുംബത്തിലെ ആരും രാജ്യം വിട്ടുപോകരുതെന്ന് നിര്‍ദേശിച്ചിട്ടുമുണ്ട്. ഒരുതരത്തില്‍ സൗദി രാജകുടുംബം മൊത്തമായി തടവിലാക്കപ്പെട്ട അവസ്ഥയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    എത്രകാലം ആഡംബര ജയിലില്‍

    എത്രകാലം ആഡംബര ജയിലില്‍

    തടവുകാര്‍ എത്രകാലം ആഡംബര ജയിലില്‍ കഴിയേണ്ടി വരുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഹോട്ടലില്‍ കഴിയുന്ന തടവുകാര്‍ ആഡംബര ജീവിതം നയിക്കുന്നവരാണെന്ന പോലെ തന്നെ ഹോട്ടലും ആഡംബരമാണ്. സൗദിയിലെയും ലോകത്തെയും പ്രമുഖ ഹോട്ടലുകളില്‍ ഒന്നാണ് റിറ്റ്‌സ്. നീന്തല്‍കുളവും പൂന്തോട്ടവും കോണ്‍ഫറന്‍സ് ഹാളും ബാറും കളിസ്ഥലവുമെല്ലാം ചേര്‍ന്ന് 52 ഏക്കറില്‍ വിശാലമായി കിടക്കുന്നതാണ് ഹോട്ടല്‍.

    അതിഥികളെ സ്വീകരിക്കില്ല

    അതിഥികളെ സ്വീകരിക്കില്ല

    600 വര്‍ഷം പഴക്കമുള്ള ഒലീവ് മരങ്ങളുണ്ട് റിറ്റ്‌സിന്റെ കോംപൗണ്ടില്‍. വിശാലമായ പൂന്തോട്ടങ്ങള്‍, ഈന്തപ്പനകള്‍, ലോകോത്തര നിലവാരമുള്ള സ്പാ, ആയിരത്തോളം ജീവനക്കാര്‍, ആഡംബര വിവാഹത്തിനുള്ള വേദി, വിശാലമായ നീന്തല്‍ കുളങ്ങള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍ തുടങ്ങി ഒരു തവണ കയറിയാല്‍ ഇറങ്ങാന്‍ തോന്നാത്ത വിധമുള്ള സൗകര്യമുള്ള ഹോട്ടലാണ് റിറ്റ്‌സ്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ ഇവിടുത്തെ ഇന്റര്‍നെറ്റ്, ടെലഫോണ്‍ ബന്ധം വിഛേദിച്ചിരിക്കുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുംവരെ അതിഥികളെ സ്വീകരിക്കില്ലെന്നാണ് ഹോട്ടല്‍ അറിയിച്ചിട്ടുള്ളത്.

    ചരിത്രം തിരുത്തുന്നു

    ചരിത്രം തിരുത്തുന്നു

    സൗദി അറേബ്യയുടെ ചരിത്രം മാറുകയാണ്. രാജകുടുംബത്തിലുള്ളവരുടെ തെറ്റുകളും കുറവുകളും കണ്ടില്ലെന്ന് നടിക്കുന്ന ഒരു രീതിയിലായിരുന്നു ഇതുവരെ. എന്നാല്‍ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ പദവിയില്‍ എത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞിരിക്കുന്നു. തെറ്റുകള്‍ ആര് ചെയ്താലും ഫലം അനുഭവിക്കേണ്ടി വരുമെന്ന സാഹചര്യമാണിപ്പോള്‍. സാധാരണക്കാര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ധൈര്യത്തെ വാനോളം പുകഴ്ത്തുകയാണ്. സൗദിയിലെയും അയല്‍രാജ്യങ്ങളിലെയും പത്രങ്ങള്‍ നടപടിയെ പിന്തുണച്ചു രംഗത്തെത്തുകയും ചെയ്തു.

     വിമര്‍ശനങ്ങള്‍ ഇങ്ങനെ

    വിമര്‍ശനങ്ങള്‍ ഇങ്ങനെ

    സൗദിയുടെ ചരിത്രം മാറുകയാണെന്നാണ് സംഭവത്തെ കുറിച്ച് ലണ്ടന്‍ കേന്ദ്രമായുള്ള നിരീക്ഷണ വിഭാഗമായ ഛതം ഹൗസിന്റെ ജെയ്ന്‍ കിന്നിന്‍മോണ്ട് അഭിപ്രായപ്പെട്ടത്. മുഹമ്മദ് രാജകുമാരന്‍ പുതിയ ഭരണരീതിയാണ് ആവിഷ്‌കരിക്കുന്നത്. രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിന് അദ്ദേഹം വിശാലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനോടൊപ്പം തന്നെയാണ് അഴിമതി വിരുദ്ധ നീക്കങ്ങളും ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഈ നീക്കം അധികാരം ഉറപ്പിക്കാനും വിമര്‍ശനങ്ങളെ ഇല്ലാതാക്കാനുമുള്ള കിരീടവകാശിയുടെ തന്ത്രമാണിതെന്നും പറയുന്നവരുണ്ട്.

    കൂടുതല്‍ അറസ്റ്റിന് കളമൊരുക്കി

    കൂടുതല്‍ അറസ്റ്റിന് കളമൊരുക്കി

    ആഡംബര ജയിലില്‍ കഴിയുന്ന തടവുകാരുടെ വിചാരണ ഉടന്‍ ആരംഭിക്കുമെന്നാണ് ഭരണകൂടം നല്‍കുന്ന വിവരം. അറസ്റ്റിലായവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുകയാണ് അഴിമതി വിരുദ്ധ സംഘം. എന്നാല്‍ തടവില്‍ കഴിയുന്നവരുടെ സൗദിയിലേയും വിദേശത്തുമുള്ള ഒരു കമ്പനികള്‍ക്കും യാതൊരു പ്രതിസന്ധിയുമുണ്ടാകില്ലെന്ന് ഭരണകൂടം ഉറപ്പ് നല്‍കിയിട്ടുണ്ട്. അറസ്റ്റിന് പിന്നാലെ സൗദി കമ്പനികളുടെ ഓഹരികള്‍ കൂപ്പു കുത്തിയ സാഹര്യത്തിലാണ് ഈ വിശദീകരണം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+