ആദ്യം ജോണ്‍സണ്‍, പിന്നീട് ക്ലിന്‍റണ്‍, ഇപ്പോള്‍ ട്രംപും; ഇംപീച്ച് ചെയ്യപ്പട്ട യുഎസ് പ്രസിഡന്‍റുമാര്‍
വാഷിംങ്ടണ്‍: അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച് ചെയ്യപ്പെടുന്ന മൂന്നാമത്തെ പ്രസിഡന്‍റാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായ ഡൊണാള്‍ഡ് ട്രംപ്. 1868 ല്‍ ഫെബ്രുവരി 24 ന് ആന്‍ഡ്രൂ ജോണ്‍സണാണ് ഇംപീച്ച് ചെയ്യപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്‍റ്. 1998 ഡിസംബര്‍ 19 ന് ബില്‍ ക്ലിന്‍റണും പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് ഇംപീച്ച് ചെയ്യപ്പെട്ടു.
അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നായിരുന്നു ആന്‍ഡ്രൂ ജോണ്‍സണ്‍ 1868 ല്‍ ഇംപീച്ച് ചെയ്യപ്പെട്ടത്. എബ്രഹാം ലിങ്കണ്‍ പ്രസിഡന്‍റായിരുന്നു സമയത്ത് വൈസ് പ്രസിഡന്‍റായിരുന്ന ജോണ്‍സണ്‍ ലിങ്കണ്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയുടെ പതിനേഴാമത്തെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 1865 ഏപ്രിൽ 15 മുതൽ 1869 മാർച്ച് നാലുവരെ അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു.

വൈറ്റ് ഹൗസ് ജീവനക്കാരിയായിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗീക ആരോപണമാണ് ബില്‍ ക്ലിന്റണെ ഇംപീച്ച്‌മെന്റിന് വിധേയനാക്കിയത്. അമേരിക്കയുടെ നാല്‍പ്പത്തരണ്ടാമത് പ്രസിഡന്‍റായിരുന്നു ബില്‍ ക്ലിന്‍റണ്‍. ജോണ്‍സണും നിക്സണും എതിരായ പ്രമേയം ജനപ്രതിനിധി സഭ പാസാക്കിയെങ്കിലും സെനറ്റില്‍ പ്രമേയം പാസവാതിരുന്നതിനെ തുടര്‍ന്ന് ഇവരും കുറ്റവിമുക്തരാക്കപ്പെടുകയായിരുന്നു.
1974 ല്‍ റിച്ചാര്‍ഡ് നിക്സനെതിരേയും ഇംപീച്ച്മെന്‍റ് നടപടി വന്നിരുന്നു. കുപ്രസിദ്ധമായ വാട്ടര്‍ഗേറ്റ് വിവാദത്തെ തുടര്‍ന്നായിരുന്നു അമേരിക്കയുടെ മുപ്പത്തയേഴാമത്തെ പ്രസിഡന്‍റായ റിച്ചാര്‍ഡ് നിക്സണതിരായ ഇംപീച്ച്മെന്‍റ് നീക്കം. എന്നാല്‍ പ്രമേയം ജനപ്രതിനിധി സഭയില്‍ എത്തുന്നതിന് മുമ്പ് റിച്ചാര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ രാജിവെക്കുന്ന ആദ്യ പ്രസിഡന്‍റായിരുന്നു റിച്ചാര്‍ഡ് നിക്സണ്‍












Click it and Unblock the Notifications