കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബര്‍മൂഡ ട്രയാംഗിളില്‍ ഒരു നിഗൂഢതയുമില്ല; അവകാശവാദവുമായി ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍

Google Oneindia Malayalam News

ബര്‍മൂഡ ട്രയാംഗിളിനെ പറ്റി കേള്‍ക്കാത്തവര്‍ വളരെ വിരളമായിരിക്കും. അറ്റ്ലാന്‍ഡിക് സമുദ്രത്തില്‍ മിയാമി, പ്യൂര്‍ട്ടോറിക്കോ, ബര്‍മുഡ തീരങ്ങള്‍ക്കിടയിലുള്ള ബര്‍മുഡാ ട്രയാംഗിള്‍ എന്ന മേഖലയിലൂടെ കടന്ന് പോയ കപ്പലുകളോ വിമാനങ്ങളോ പിന്നീട് പുറംലോകം കണ്ടിട്ടില്ലെന്നാണ് ചരിത്രം. ഒട്ടേറെ കഥകളാണ് ബര്‍മൂഡ ട്രയാംഗളിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നത്. അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം, ഭീമന്‍ ചുഴി, ഭൂമിയുടെ ഗുരുത്വാകര്‍ഷണം അങ്ങനെ ഒരുപാട് സിദ്ധാന്തങ്ങലാണ് ഇതിനെ പറ്റി പ്രചാരത്തിലുള്ളത്.

bermuda

എന്നാല്‍ ഇപ്പോഴിതാ, 70 വര്‍ഷത്തെ ഊഹാപോഹങ്ങളെ ധിക്കരിച്ചുകൊണ്ട്, ഒരു നിഗൂഢതയും ഇല്ലെന്ന് ഉറപ്പിച്ചുകൊണ്ട് - ബെര്‍മുഡ ട്രയാംഗിള്‍ പ്രഹേളിക 'പരിഹരിച്ചിരിക്കുന്നു' എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന്‍. സിഡ്നി യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ കാള്‍ ക്രൂസെല്‍നിക്കിയുടെ അഭിപ്രായത്തില്‍, ബെര്‍മൂഡ ട്രയാംഗളിന് അറ്റ്ലാന്റിസില്‍ നിന്നുള്ള അന്യഗ്രഹജീവികളുമായോ ഫയര്‍-ക്രിസ്റ്റലുകളുമായോ യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

'ഫൂലന്‍ ദേവിയെ ആണെങ്കിലും ഇങ്ങനെയാണോ ചോദ്യം ചെയ്യുക': പൊലീസിന്റെ നാടകമാണോയെന്ന് ബൈജു കൊട്ടാരക്കര'ഫൂലന്‍ ദേവിയെ ആണെങ്കിലും ഇങ്ങനെയാണോ ചോദ്യം ചെയ്യുക': പൊലീസിന്റെ നാടകമാണോയെന്ന് ബൈജു കൊട്ടാരക്കര

ഇവിടെ എത്തുന്ന അനേകനം വിമാനങ്ങളും കപ്പലുകളും കാണാതാകുന്നതിന്റെ കാരണം, മനുഷ്യ പിശക്, മോശം കാലാവസ്ഥ, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ആ ഭാഗത്തേക്ക് അനേകം വിമാനങ്ങളും കപ്പലുകളും ആദ്യം സമീപിക്കുന്നു എന്നൊക്കെയാണെന്നാണ് അദ്ദേഹം പറയുന്നത്. അല്ലാതെ അമാനുഷികമായി ഒന്നും നിലനില്‍ക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ബര്‍മുഡ ട്രയാംഗിള്‍ 700,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള സമുദ്രത്തെ ഉള്‍ക്കൊള്ളുന്നു, ഇത് വളരെ തിരക്കേറിയ കടലാണ്. ക്രൂസെല്‍നിക്കിയുടെ അഭിപ്രായത്തില്‍, ബര്‍മുഡ ട്രയാംഗിളിലെ തിരോധാനങ്ങള്‍ അസാധാരണമല്ല, കാരണം ഇത് തിരക്കേറിയ കടല്‍പാതയാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

ബര്‍മൂഡ ട്രയാംഗളില്‍ കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. അതിന്‍രെ കാരമം അവിടത്തെ വന്യമായ കാലാവസ്ഥ പാറ്റേണുകള്‍ ആണെന്നാണ് ശാസ്ത്ര നിഗമനം. ഭൂമിയില്‍ സംഹാര താണ്ഡവമാടിയ കാറ്ററീന, ഇര്‍മ, ഫ്‌ളോറന്‍സ ഉള്‍പ്പടെയുള്ള പല കൊടുങ്കാറ്റുകളും രൂപം കൊണ്ടത് ബര്‍മൂഡ ട്രയാംഗളിന്റെ പ്രദേശത്ത് നിന്നാണെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വസ്തുത.

English summary
There is no mystery in the Bermuda Triangle; Australian scientist with claim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X