രാജ്ഞിയുടെ സംസ്കാര സമയത്ത് ശബ്ദം പാടില്ല; 100 വിമാനങ്ങള്‍ പറത്തില്ലെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ്
ഔദ്യോഗിക ബഹുമതികളോടെ എലിസബത്ത് രാജ്ഞിയുടെ സംസ്കാരം നടക്കുന്ന നേരത്ത് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്നുള്ള 100 വിമാനങ്ങളുൾ പറക്കില്ല.100 വിമാനങ്ങളുടെ സർവീസ് ബ്രിട്ടിഷ് എയർവേയ്സ് റദ്ദാക്കി.
ശബ്ദം ഇല്ലാതാക്കാൻ മറ്റു വിമാനങ്ങളുടെ സമയക്രമം മാറ്റുകയും ചെയ്തു. എലിസബത്ത് രാജ്ഞിയുടെ സംസ്കാര സമയത്ത് വിമാനങ്ങൾ സർവീസ് നടത്തുമ്പോഴുണ്ടാകുന്ന ശബ്ദം കുറയ്ക്കാൻ വേണ്ടിയാണ് കമ്പനിയുടെ പുതിയ ക്രമീകരണം. തിങ്കളാഴ്ചയാണ് എലിസബത്ത് രാജ്ഞിയുടെ സംസ്കാരം.

ഈ പുനഃക്രമീകരണം ഹീത്രോ വിമാനത്താവളത്തിലെ 15% സർവീസുകളെ ബാധിക്കും. പ്രാദേശിക സമയം പകൽ 11.40 മുതൽ 12.10 വരെ അരമണിക്കൂർ നേരം വിമാനസർവീസുകൾ ഒന്നുമുണ്ടാകില്ല. സംസ്കാരത്തിന്റെ അവസാന സമയം രണ്ടു മിനിറ്റ് നിശബ്ദത പാലിക്കും ഈ സമയവും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

അതുപോലെ, രാജ്ഞിയുടെ ഭൗതികശരീരവുമായി പ്രദക്ഷിണം നടക്കുമ്പോൾ ഉച്ചകഴിഞ്ഞ് 1.45 മുതൽ 35 മിനിറ്റു നേരം ഹീത്രോയിൽ വിമാനങ്ങള്‍ ഇറങ്ങാൻ അനുവദിക്കില്ല. പ്രദക്ഷിണം വിൻഡ്സർ കാസിലിലേക്ക് അടുക്കുമ്പോൾ വൈകുന്നേരം 3.05ന് ഒരു മണിക്കൂർ 40 മിനിറ്റ് നേരം വിമാനങ്ങൾ പുറപ്പെടുന്നതിനും വിലക്കുണ്ടാകും. സംസ്കാര ചടങ്ങുകൾ പൂർത്തിയാകുന്ന രാത്രി 9 മണി വരെ വിമാന സർവീസുകളിൽ നിയന്ത്രണം ഉണ്ടാകും.

അതേസമയം, ബുദ്ധിമുട്ട് ഉണ്ടായ ഉപയോക്താക്കൾക്ക് മറ്റു മാർഗങ്ങൾ സ്വീകരിക്കുകയോ റീഫണ്ട് സ്വീകരിക്കുകയോ ചെയ്യാമെന്ന് എയർലൈൻ വക്താവ് അറിയിച്ചു. രാജ്ഞിയുടെ മൃതദേഹം ബക്കിങ്ങാം കൊട്ടാരത്തിൽനിന്ന് വെസ്റ്റ്മിനിസ്റ്റർ ഹാളിലേക്കു കൊണ്ടുവന്നപ്പോൾ ബുധനാഴ്ചയും വിമാന സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി, അവരുടെ സംസ്‌കാര ചടങ്ങിന്റെ ദിവസം, ഞങ്ങൾ ഞങ്ങളുടെ ഷെഡ്യൂൾ കുറയ്ക്കുകയും ചില സമയങ്ങളിൽ ആകാശം ശാന്തമാണെന്ന് ഉറപ്പാക്കാൻ ഹീത്രൂവിലെ ചില വിമാനങ്ങളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തു," ബ്രിട്ടീഷ് എയർവേസ് പറഞ്ഞു. രാജ്ഞിയുടെ ശവപ്പെട്ടി ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വെസ്റ്റ്മിൻസ്റ്റർ ഹാളിലേക്ക് മാറ്റുന്നതിനിടയിൽ ബുധനാഴ്ച രണ്ട് മണിക്കൂറോളം വിമാനങ്ങളെ ബാധിച്ചിരുന്നു.

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവായി അധികാരമേറ്റിരുന്നു..ഔദ്യോഗികമായി തന്നെ ചാൾസ് മൂന്നാമൻ രാജാവായി അധികാരമേറ്റു. 73 വയസിലാണ് ചാൾസ് രാജാവാകുന്നത്.












Click it and Unblock the Notifications