Get Updates
Get notified of breaking news, exclusive insights, and must-see stories!

എംടിഎസ് ബാങ്കിന് പൂട്ടിട്ട് യുഎഇ; പണം നഷ്ടമാകില്ല, ഇതാണ് നടപടിക്ക് കാരണം

ദുബായ്: എംടിഎസ് ബാങ്കിന് പൂട്ടിടാന്‍ യുഎഇ തീരുമാനം. രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ബാങ്കിന് ആറ് മാസം കൂടി സമയം നല്‍കി. ഇനി പുതിയ അക്കൗണ്ടുകള്‍ ഓപണ്‍ ചെയ്യില്ല. അതേസമയം, നിലവിലെ ഉപഭോക്താക്കള്‍ക്ക് പണം തിരിച്ചുനല്‍കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇനി നടക്കുക. കഴിഞ്ഞ വര്‍ഷമാണ് ബാങ്കിന് യുഎഇ ലൈസന്‍സ് അനുവദിച്ചത്. എന്നാല്‍ പൊടുന്നനെയുള്ള റദ്ദാക്കലിന് പിന്നില്‍ ആഗോള ഇടപെടലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയുടെ നിയന്ത്രണത്തിലുള്ളതാണ് എംടിഎസ് ബാങ്ക്. അമേരിക്കയും ബ്രിട്ടനും പ്രഖ്യാപിച്ച ഉപരോധ പട്ടികയില്‍ എംടിഎസ് ബാങ്കും ഉള്‍പ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ബാങ്കുമായുള്ള ഇടപാടുകള്‍ സങ്കീര്‍ണമാകുമെന്ന് യുഎഇ മനസിലാക്കുന്നു. ഇക്കാര്യം തന്നെയാണ് ലൈസന്‍സ് റദ്ദാക്കുന്ന കാര്യം സൂചിപ്പിച്ച് യുഎഇ കേന്ദ്ര ബാങ്ക് പറയുന്നതും. റഷ്യയുമായി അടുത്ത സൗഹൃദം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് നടപടി എന്നത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

u

യുക്രൈനെതിരെ യുദ്ധം ചെയ്യുന്ന റഷ്യയെ ഒതുക്കാന്‍ അമേരിക്കയും യൂറോപ്പും നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ഉപരോധവും ഇതില്‍പ്പെടും. സാമ്പത്തികമായി റഷ്യയെ ഒതുക്കി സമ്മര്‍ദ്ദത്തിലാക്കാനും അതുവഴി യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയുമാണ് അമേരിക്കയുടെ തന്ത്രം. ഗള്‍ഫ് രാജ്യങ്ങളോട് ഉപരോധത്തില്‍ സഹകരിക്കണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു എങ്കിലും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹകരിച്ചിരുന്നില്ല.

മോസ്‌കോയിലും അബുദാബിയിലും ബ്രാഞ്ചുകളുള്ള ബാങ്കാണ് എംടിഎസ്. ഈ ബാങ്കിനെതിരെ നടപടി വേണമെന്ന് നേരത്തെ അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഎഇ മുഖവിലക്കെടുത്തിരുന്നില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ഇടപാടുകള്‍ എളുപ്പമാക്കുന്നതിനും യുഎഇയിലെ റഷ്യക്കാര്‍ക്കുള്ള സേവനം നല്‍കുന്നതിനുമാണ് ലൈസന്‍സ് അനുവദിച്ചത് എന്നായിരുന്നു നേരത്തെ യുഎഇ പറഞ്ഞത്. എന്നാല്‍ പൊടുന്നനെയാണ് ലൈസന്‍സ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

യുക്രൈന്‍ യുദ്ധം തുടങ്ങിയ ശേഷം റഷ്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗം കീഴടക്കിയവരില്‍ പ്രബല വിഭാഗം റഷ്യക്കാരാണ്. മാത്രമല്ല, സുരക്ഷിതമായി ഇടപാടുകളും ജോലിയും ചെയ്യാന്‍ പറ്റുന്ന സ്ഥലം യുഎഇയാണ് എന്ന് റഷ്യക്കാര്‍ പറഞ്ഞിരുന്നു. നിരവധി റഷ്യന്‍ ഐടി പ്രഫഷനലുകള്‍ യുഎഇയിലേക്ക് മാറുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര ഇടപാടുകള്‍ 57 ശതമാനമാണ് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചത്.

റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി യുഎഇയും സൗദിയും ബന്ധം കൂടുതല്‍ ദൃഢമാക്കിയിട്ടുണ്ട്. ഇത് തങ്ങളുടെ ലക്ഷ്യം നേടുന്നതിന് തടസമാണെന്ന് അമേരിക്ക മനസിലാക്കുന്നു. ചില ഇറാന്‍ കമ്പനികളുമായും യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങള്‍ ഇടപാട് നടത്തുന്നത് അമേരിക്കയുടെ അമര്‍ഷത്തിന് ഇടയാക്കി. യുഎഇ കമ്പനികളെ അമേരിക്ക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണ്. തുടര്‍ന്നാണ് യുഎഇ മാറി ചിന്തിക്കുന്നത്.

അതേസമയം, സൗദി അറേബ്യ കൂടുതലായി റഷ്യ-ചൈന പക്ഷത്തേക്ക് മാറുകയാണ്. ഇറാനുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ സൗദി തീരുമാനിച്ചത് ചൈനയുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ്. മാത്രമല്ല, ചൈനയെ പുകഴ്ത്തി സൗദി ഭരണകൂടം രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇതെല്ലാം അമേരിക്ക ഗൗരവത്തോടെയാണ് കാണുന്നത്. ഈ ഘട്ടത്തില്‍ നടപടികള്‍ ശക്തമാക്കാനാണ് അമേരിക്കയുടെ തീരുമാനം. തൊട്ടുപിന്നാലെയാണ് യുഎഇ ഒരടി പിന്നോട്ട് വച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+