Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കയില്‍ കുഞ്ഞുങ്ങള്‍ക്ക് ഈ പേരിടരുത്, വിലക്കി സംസ്ഥാനങ്ങള്‍; സംഭവം ഇങ്ങനെ...

വാഷിംഗ്ടണ്‍: ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങളാണ് അമേരിക്കയില്‍ ജനിക്കുന്നത്. ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഇഷ്ടമുള്ള പേരിടുക എന്നത് എല്ലായിടത്തും സ്വാഭാവികമായി നടക്കുന്ന പ്രക്രിയയുമാണ്. എന്നാല്‍ ഇപ്പോഴിതാ അമേരിക്കയില്‍ കുഞ്ഞുങ്ങള്‍ക്ക് ചില പേരുകള്‍ നല്‍കുന്നത് വിലക്കിയിരിക്കുന്നു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

ന്യൂയോര്‍ക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചില പേരുകളും പേരിടല്‍ കണ്‍വെന്‍ഷനുകളും ചില സംസ്ഥാന സര്‍ക്കാരുകള്‍ നിരോധിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020 ല്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌കും ഭാര്യ ഗ്രിംസും കാലിഫോര്‍ണിയയില്‍ തങ്ങളുടെ മകന് പേരിടാന്‍ ശ്രമിച്ചപ്പോഴാണ് ഇക്കാര്യം മനസിലാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

1

പിന്നീട് മകന് ഉദ്ദേശിച്ച പേരിലെ 12 എന്ന സംഖ്യയെ റോമന്‍ സംഖ്യയായി XII ആയി പരിഷ്‌കരിക്കുകയിരുന്നു. കാലിഫോര്‍ണിയ സ്റ്റേറ്റ് നിയമത്തിന് അനുസരിച്ച് അത് സ്വീകാര്യമാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളില്‍ പേരുകള്‍ പരിമിതപ്പെടുത്തണം എന്നാണ് നിര്‍ദേശം. പേരിനൊപ്പം ഇമോജികള്‍, അശ്ലീലമോ അപകീര്‍ത്തികരമോ ആയ പേരുകള്‍ എന്നിവ നിരോധിച്ചിട്ടുണ്ട്.

2

അമേരിക്കയില്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഓരോ സംസ്ഥാനങ്ങള്‍ക്കുമാണ് അധികാരമുള്ളത്. ദേശീയ, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് സ്വതന്ത്രമായ ഇന്‍ഫര്‍മേഷന്‍ റെക്കോര്‍ഡ് ഒപ്സൈന്‍മെന്റ് ഗൈഡായ യുഎസ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ്‌സ് ഡോട്ട് കോമില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് അനുസരിച്ച അഞ്ച് സംസ്ഥാനങ്ങള്‍ക്ക് പേരില്‍ നിയന്ത്രണങ്ങളുണ്ട്

3

ജോര്‍ജിയയില്‍ കുഞ്ഞുങ്ങളുടെ പേരുകളില്‍ ചിഹ്നങ്ങളും ആക്‌സന്റും നിരോധിക്കുന്നു. ന്യൂയോര്‍ക്കില്‍ പേരുകളിലെ ആദ്യ രണ്ട് ഭാഗങ്ങള്‍ക്ക് 30 അക്ഷരങ്ങളും അവസാന ഭാഗത്തിന് 40 അക്ഷരങ്ങളും ഉപയോഗിക്കാം. പേരുകളില്‍ അക്കങ്ങളും ചിഹ്നങ്ങളും പാടില്ല. ഒഹായോ സംസ്ഥാനത്തും പേരുകളില്‍ അക്കങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.

4

എന്നാല്‍ പേരുകളില്‍ ഹൈഫനുകളും അപ്പോസ്‌ട്രോഫികളും സ്‌പെയ്‌സുകളും ഇവിടെ അനുവാദിക്കുന്നുണ്ട് ടെക്സാസില്‍ ആദ്യത്തേയും മധ്യത്തേയും അവസാനത്തേയും പേരുകളില്‍ 100-അക്ഷരങ്ങളുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഓരോ പേരും ഇംഗ്ലീഷ് അക്ഷരമാലയില്‍ മാത്രമേ എഴുതാന്‍ കഴിയൂ. ഇവിടെഅക്കങ്ങളും ഡയാക്രിറ്റിക്കല്‍ അടയാളങ്ങളും നിരോധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

5

വിര്‍ജീനിയക്കാര്‍ക്കും പേരുകളില്‍ നമ്പറുകളോ ചിഹ്നങ്ങളോ മറ്റ് പ്രത്യേക പ്രതീകങ്ങളോ ഉപയോഗിക്കാന്‍ കഴിയില്ല. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ചില അസാധാരണ പേരുകള്‍ പരീക്ഷിക്കപ്പെട്ടതോടെയാണ് സംസ്ഥാന കോടതികള്‍ ഇവ നിയമവിരുദ്ധമായി കണക്കാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. നിരോധിക്കപ്പെട്ട പേരുകളില്‍ കിംഗ്, ക്വീന്‍, ജീസസ് ക്രൈസ്റ്റ്, III, സാന്താക്ലോസ്, മജെസ്റ്റി, അഡോള്‍ഫ് ഹിറ്റ്ലര്‍, മിശിഹാ, @, 1069 എന്നിവ ഉള്‍പ്പെടുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+