Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി വിരുദ്ധ പോസ്റ്റര്‍, ബംഗ്ലാദേശില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

ധാക്ക: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ച മൂന്ന് പേരെ ബംഗ്ലാദേശില്‍ അറസ്റ്റ് ചെയ്തു. ഇസ്ലാമിക് ഹിസ്ബ് ഉത് താഹിര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തെ കളിയാക്കുന്ന തരത്തിലായിരുന്നു പോസ്റ്റര്‍ എന്ന് ബംഗ്ലാദേശി ദിനപ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചിറ്റഗോംഗിലെ വെറ്റിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി പരിസരത്താണ് ഇവര്‍ മോദി വിരുദ്ധ പോസ്റ്റര്‍ ഒട്ടിച്ചത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മോദിക്കും ബംഗ്ലാദേശിനും എതിരെയായിരുന്നു പോസ്റ്ററുകള്‍. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളാണ് ഇവരെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

modi

ചിറ്റഗോംഗ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ് പിടിയിലായവരില്‍ ഒരാള്‍. ഇഷ്തിയാഖ് ഹുസൈന്‍ എന്ന 25 കാരനാണ് ഇത്. അസന്‍ അലി മിയ എന്ന 24 കാരന്‍ ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ഥിയാണ്. ഇവരുടെ കൂട്ടാളിയായ മൂന്നാമന്‍ കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കണ്ടറി പരീക്ഷ പാസായതേ ഉള്ളൂ. ഇവരുടെ പക്കല്‍ നിന്നും രാജ്യത്തിനെതിരായ പോസ്റ്ററുകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+