കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന്‍ വെട്ടില്‍; മൂന്ന് സഖ്യകക്ഷികള്‍ പിന്തുണ പിന്‍വലിച്ചു, അര ലക്ഷം പിഴയിട്ട് കമ്മീഷന്‍

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാനിരിക്കെ, ഭരണമുന്നണിയിലെ മൂന്നുകക്ഷികള്‍ കൂടി മറുകണ്ടം ചാടി. പാക് ദേശീയ അസംബ്ലിയില്‍ വെള്ളിയാഴ്ചയാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത്. കൂടാതെ വിമതരെ അയോഗ്യരാക്കുന്നതില്‍ നിയമവശം ആരാഞ്ഞ് സര്‍ക്കാര്‍ നല്‍കിയ റഫറന്‍സ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്. അവിശ്വാസപ്രമേയം ചര്‍ച്ചയ്ക്കെടുക്കുന്നതിന് മുമ്പുള്ള കോടതി നടപടി ഇമ്രാന്‍ ഖാന് നിര്‍ണായകമാണ്.

ഇമ്രാന്‍ ഖാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) നേതൃത്വം നല്‍കുന്ന ഭരണമുന്നണിയില്‍ നിന്ന് മുത്തഹിദെ ഖൗമി മൂവ്മെന്റ് (എംക്യുഎം-പി), ബലൂചിസ്താന്‍ അവാമി പാര്‍ട്ടി (ബിഎപി), പാകിസ്താന്‍ മുസ്ലിം ലീഗ്- ഖാഇദ് (പിഎംഎല്‍- ക്യു) എന്നീ കക്ഷികളാണ് കൂറുമാറി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നത്. പിടിഐയില്‍ തന്നെ പടലപ്പിണക്കം നിലനില്‍ക്കുന്നതിനിടെയാണ് മുന്നണിക്കുള്ളിലെ പ്രബല കക്ഷികളുടെ കൂറുമാറ്റം. പിടിഐയുടെ 24 പാര്‍ലമെന്റംഗങ്ങള്‍ അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

i

പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയില്‍ പറയുന്നതിനാല്‍ അയോഗ്യതയുടെ കാലാവധിയില്‍ വ്യക്തത തേടിയാണ് പിടിഐ സുപ്രീംകോടതിയെ സമീപിച്ചത്. ഈ നടപടിയിലൂടെ ആജീവനാന്ത വിലക്ക് പേടിച്ച് വിമതര്‍ ഇമ്രാനൊപ്പം ചേരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. 24 വിമതരെയും തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ് പിടിഐ. ഇമ്രാന്‍ ഖാനെ സൈന്യം കൈവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്ലാമാബാദില്‍ ചൊവ്വാഴ്ച സമാപിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനശേഷം സ്ഥാനമൊഴിയണമെന്ന് പാകിസ്ഥാനിലെ കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ ഇമ്രാന്‍ ഖാനോട് നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

നയന്‍താരക്കെതിരെ പോലീസ് കേസ്; റൗഡി പിക്‌ച്ചേഴ്‌സ് പൊല്ലാപ്പ്!! വിഘ്‌നേഷ് ശിവനും പ്രതിനയന്‍താരക്കെതിരെ പോലീസ് കേസ്; റൗഡി പിക്‌ച്ചേഴ്‌സ് പൊല്ലാപ്പ്!! വിഘ്‌നേഷ് ശിവനും പ്രതി

ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയം വെള്ളിയാഴ്ചയാണ് പാക് പാര്‍ലമെന്റ് പരിഗണിക്കുക. 28ന് പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കും. ഇമ്രാന്‍ ഖാന്റെ ഭരണത്തിനു കീഴില്‍ സാമ്പത്തിക, ഭരണ പ്രതിസന്ധിയും വിലക്കയറ്റവും രൂക്ഷമായതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവിശ്വാസം. നവീസ് ശെരീഫിന്റെ പാക് മുസ്ലിം ലീഗ് നവാസ് വിഭാഗം (പിഎംഎല്‍എന്‍), ബേനസീര്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പീള്‍സ് പാര്‍ട്ടി (പിപിപി) എന്നിവയിലെ നൂറോളം എംപിമാര്‍ ചേര്‍ന്ന് അവിശ്വാസ പ്രമേയം സ്പീക്കര്‍ക്ക് സമര്‍പ്പിച്ചത്. 342 അംഗ ദേശീയ അസംബ്ലിയില്‍ 172 അംഗബലമാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷത്തിനൊപ്പം വിമതര്‍ ചേര്‍ന്നാല്‍ ഇമ്രാന്‍ ഖാന്‍ താഴെവീഴും.

അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന കുറ്റത്തിന് ഇമ്രാന്‍ ഖാന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അരലക്ഷം രൂപ പിഴയിട്ടു. ഖൈബര്‍ പഖ്തൂണ്‍ക്വയില്‍ നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയ ഇമ്രാന്‍ഖാന്‍ നടത്തിയ പ്രസംഗം പെരുമാറ്റചട്ടങ്ങളുടടെ ലംഘനമാണെന്ന് കമ്മിഷന്‍ കണ്ടെത്തിയിരുന്നു.

English summary
Three Parties Withdraws Support For Imran Khan Before No Confidence Vote
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X