പെണ്ണൊരുമ്പെട്ടാൽ... ടൂബ ഗോണ്ടൽ ഐസിസിൻറെ കൂട്ടിക്കൊടുപ്പുകാരിയോ ബ്രോക്കറോ?
ദമാസ്‌കസ്: പഠിപ്പും വിവരവും ഉള്ളവര്‍ തീവ്രവാദത്തിലേയ്ക്ക് തിരിയുന്നത് എന്തുകൊണ്ടാണെന്ന് ലോകം ഇപ്പോഴും ചിന്തിയ്ക്കുന്നത്. കാരണം അത്രയേറെ അത്ഭുതപ്പെടുത്തുന്നതാണ് തീവ്രവാദം സംബന്ധിച്ച വാര്‍ത്തകള്‍.
ഐസിസ് പോലുളള തീവ്രവാദ സംഘങ്ങളില്‍ അംഗമാകാന്‍ കൊതിയ്ക്കുന്ന പുരുഷന്‍മാര്‍ ഏറെയുണ്ട്. എന്നാല്‍ സ്ത്രീകളെ ലൈംഗിക അടിമകളെ പോലെ കാണുന്ന ആ കാപാലികന്‍മാര്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടികള്‍ കൊതിയ്ക്കുന്നതെങ്ങനെയാണ്.
ടൂബ ഗോണ്ടാല്‍ എന്ന 22 വയസ്സുകാരിയുടെ കഥ കേട്ടാല്‍ ആരും ഞെട്ടിപ്പോകും. പഠനത്തില്‍ ഒന്നാമത്, കോടീശ്വരനായ പിതാവ്... എന്നിട്ടും അവള്‍ ഐസിസിലെത്തി. അവര്‍ക്ക് വേണ്ടി ബ്രോക്കര്‍ പണി ചെയ്യുന്നു....

ടൂബ
കിഴക്കന്‍ ലണ്ടന്‍ സ്വദേശിനിയാണ് ടൂബ ഗോണ്ടാല്‍... പ്രായം വെറും 22 വയസ്സ്. ഇപ്പോള്‍ ഐസിസിനൊപ്പം.

കോടീശ്വരന്റെ മകള്‍
കിഴക്കന്‍ ലണ്ടനിലെ വാല്‍ത്താംസ്‌റ്റോവില്‍ വ്യാപാരിയാണ് ടൂബയുടെ പിതാവ്. കോടീശ്വരന്‍. പക്ഷേ ടൂബ എത്തിയത് എവിടെയാണ്?

കൂട്ടിക്കൊടുപ്പ്?
ഐസിസ് തീവ്രവാദികള്‍ക്ക് വിവാഹംകഴിയ്ക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ സ്വാധീനിച്ച് എത്തിയ്ക്കുന്ന പണിയാണ് അവള്‍ ഇപ്പോള്‍ ചെയ്യുന്നത്.

മിടുക്കിയായ വിദ്യാര്‍ത്ഥിനി
പഠിയ്ക്കുന്ന കാലത്ത് മിടുക്കിയായിരുന്നു ടൂബ. ബിസിക്‌സ് ഫോം കോളേജിലും ഗോള്‍ഡ് സ്മിത്ത് കോളേജിലും ആയിരുന്നു പഠനം.

ഉം മുത്താല അല്‍ ബ്രിട്ടാനിയ
ഉം മുത്താല അല്‍ ബ്രിട്ടാനിയ എന്ന പേരാണ് അവള്‍ സിറിയയില്‍ എത്തിയപ്പോള്‍ സ്വീകരിച്ചത്. എന്നാല്‍ ഉം മുത്താന ഒരു ബ്രിട്ടീഷ് പെണ്‍കുട്ടിയാണെന്ന് കഴിഞ്ഞ ദിവസമാണ് ലോകത്തിന് മുന്നില്‍ വെളിവാക്കപ്പെട്ടത്.

ചാവാനാണ് കൊതി
ഐസിസിന് വേണ്ടി മരിയ്ക്കുക എന്നതാണത്രെ ടൂബയുടെ ആഗ്രഹം. അതിന് വേണ്ടിയാണ് അവള്‍ സിറിയയില്‍ എത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെ
സോഷ്യല്‍ മീഡിയയിലൂടെയാണ് ടൂബ ബ്രിട്ടീഷ് മുസ്ലീം യുവതികളെ ഐസിസിലേയ്ക്ക് ആകര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്. അതിന് വേണ്ടി വ്യാജ അക്കൗണ്ടുകള്‍ വഴി നടത്തിയ ശ്രമങ്ങളില്‍ ചിലത് അധികൃതര്‍ കണ്ടെത്തിയിരുന്നു.

ക്രൂരമനസ്സ്
പാരീസ് ഭീകരാക്രണം നടന്നപ്പോള്‍ അതിനെ പ്രകീര്‍ത്തിച്ചവളാണ് ടൂബ. ചിന്നിച്ചിതറിയ ആ മൃതദേഹങ്ങള്‍ കാണുന്നത് അത്ര സുന്ദരമായിരിക്കും എന്നാണ് ഇവള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

പഠിയ്ക്കുന്ന കാലത്ത്
ലണ്ടനില്‍ പഠന കാലത്ത് പുകവലിച്ചിരുന്നവളാണ് ടൂബ. ആണ്‍ സുഹൃത്തുക്കളുമായി ബന്ധവും ഉണ്ടായിരുന്നു എന്നാണ് സഹപാഠികള്‍ പറയുന്നത്.

ഹിജാബ് ധരിയ്ക്കാത്തവള്‍
പഠിയ്ക്കുന്ന കാലത്ത് കോളേജിലെത്തിയാല്‍ ഹിജാബ് വലിച്ചൂരും. പിന്നെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ ഇടും. അതായിരുന്നത്രെ അന്ന് അവളുടെ മതവിശ്വാസം!!












Click it and Unblock the Notifications