Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ജിക്കല്‍ സ്ട്രൈക്ക്; ഇന്ത്യയ്‌ക്കൊപ്പമെന്ന് അമേരിക്ക, പാക് ആണവാക്രമണ ഭീഷണിയോട് എതിര്‍പ്പ്

വാഷിംഗ്ടണ്‍: പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ പിന്തുണച്ച് ഉന്നത അമേരിക്കന്‍ സെറ്റ് അംഗങ്ങള്‍. 19 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നല്‍കിയ തിരിച്ചടിയ്ക്കാണ് അമേരിക്കന്‍ സെനറ്റ് പിന്തുണ പ്രഖ്യാപിച്ചത്.

ഇന്ത്യയ്‌ക്കെതിരെയുള്ള ഉറി ഭീരാക്രമണം ഭീകരമായിരുന്നു, പാര്‍ത്ഥനകളോടെ മരിച്ച സൈനികരുടെ കുടുംബത്തിനൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം സ്റ്റെനി ഹോയര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ഇന്ത്യ്‌ക്കൊപ്പമാണെന്ന് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലാണ് യുഎസ് ഡെമോക്രാറ്റിക് വിംഗിന്റെ പ്രതികരണം.

ട്വീറ്റില്‍

ഉറി ആക്രമണത്തില്‍ നേരിട്ട ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം പീറ്റെ ഓസ് ലോണ്‍ ഇന്ത്യയോടുള്ള അനുകമ്പയും ട്വീറ്റില്‍ വ്യക്തമാക്കുന്നു.

സെനറ്റ് അംഗം

ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പമെന്നാണ് സെറ്റ് അംഗം ജെഫ് ഫ്‌ളേക്കിന്റെ ട്വീറ്റ്. ഉറി ഭീകരാക്രമണത്തില്‍ മരണമടഞ്ഞവര്‍ക്ക് ഫ് ളേക്ക് ആദരാഞ്ജലിയും അര്‍പ്പിക്കുന്നു

വൈറ്റ് ഹൗസ്

വൈറ്റ് ഹൗസ്

പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വൈറ്റ് ഹൗസ് വെബ്ബ് സൈറ്റ് ആരംഭിച്ച ഓണ്‍ലൈന്‍ ക്യാമ്പയിന് നാല് ലക്ഷത്തിനടുത്ത് ഒപ്പുകളാണ് ലഭിച്ചത്.

ഭീകര കേന്ദ്രങ്ങള്‍ക്ക്

ഭീകര കേന്ദ്രങ്ങള്‍ക്ക്

പാക് അധീന കശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി പ്രത്യേകം വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഡിജിഎംഒ ലഫ്. ജനറല്‍ രണ്‍ബീര്‍ സിംഗാണ് വ്യാഴാഴ്ച വെളിപ്പെടുത്തിയത്. 38 ഭീകരരെയാണ് ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം കൊലപ്പെടുത്തിയത്.

ബാന്‍ കി മൂണ്‍

ബാന്‍ കി മൂണ്‍

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരാത്ത സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് മേല്‍നോട്ടം വഹിക്കാമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അറിയിച്ചിട്ടുണ്ട്.

ആണവാക്രമണത്തിനെതിരെ

ഇന്ത്യയ്‌ക്കെതിരെ ആണവാക്രമണം നടത്തുമെന്ന പാകിസ്താന്റെ നിലപാടിനെ എതിര്‍ത്ത് രംഗത്തെത്തിയ അമേരിക്ക നീക്കത്തിലുള്ള നീരസവും ഇതിനകം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.

ആണവായുധങ്ങള്‍

ആണവായുധങ്ങള്‍

ഇന്ത്യയ്‌ക്കെതിരെ ആണവാക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജാ ആസിഫ് ഇന്ത്യയോട് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാല്‍ ഇന്ത്യയെ തകര്‍ക്കാന്‍ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നും കഴിഞ്ഞ 15 ദിവസത്തിനിടെ രണ്ട് തവണ ക്വാജാ താക്കീത് നല്‍കിയിരുന്നു.

പാക് സൈന്യം

പാക് സൈന്യം

ഇന്ത്യയുടെ ഓരോ അബദ്ധത്തിനും തിരിച്ചടി നല്‍കാന്‍ പാക് സൈന്യം പൂര്‍ണ്ണമായും സന്നദ്ധരാണെന്ന് പാക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖ്വാജാ വ്യക്തമാക്കിയിരുന്നു.

ആണവായുധങ്ങള്‍

പാകിസ്താന്‍ ആണവായുധങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ള ഷോക്കേസില്‍ വയ്ക്കാനല്ലെന്നും അവസരം വരികയാണങ്കില്‍ ഇന്ത്യയെ തുടച്ചുനീക്കാന്‍ ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്നും ആസിഫ് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

അമേരിക്കന്‍

അമേരിക്കന്‍

പാക് പ്രതിരോധ മന്ത്രിയുടെ വിവാദ പ്രസ്താവനകള്‍ പുറത്തുവന്നതോടെ പാകിസ്താന്റെ ഓരോ നീക്കങ്ങളും അമേരിക്ക നിരീക്ഷിക്കുന്നുണ്ട്. ആണവായുധങ്ങളുടെ ഭദ്രതയും സുരക്ഷയും തങ്ങള്‍ നിരീക്ഷിക്കേണ്ടതുണ്ടെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+