കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ഘട്ടം നമ്മള്‍ മറികടക്കും; പക്ഷെ കൊറോണ വൈറസ് വീണ്ടും വരും, സൂചനയുമായി വിദഗ്ധര്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇതിനോടകം തന്നെ ഇരുപത്തിഒന്നായിരത്തിലേറെ ആളുകളുടെ ജീവന്‍ അപഹരിച്ചു കഴിഞ്ഞു. വൈറസ് ബാധയെ പ്രതിരോധിക്കാന്‍ വലിയ ശ്രമങ്ങളാണ് മുഴുവന്‍ ലോക രാജ്യങ്ങളും തുടര്‍ന്ന് വരുന്നത്. വൈറസിനെ പ്രതിരോധിക്കാനുള്ള മരുന്ന് ഇതുവരേയും കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ചൈനയിലും അമേരിക്കയിലുമൊക്കെ കൊറോണയ്ക്കെതിരേയുള്ള വാക്സിന്‍ കണ്ടുപിടിക്കാനുള്ള ഗവേഷണം വിദഗ്ധര്‍ ആരംഭിച്ചിട്ടുണ്ട്.

ബിജെപി എംപിയുടെ മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചെന്ന് ആരോപണംബിജെപി എംപിയുടെ മകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; യാത്രാ വിവരങ്ങള്‍ മറച്ചു വെച്ചെന്ന് ആരോപണം

സാമുഹ്യ അകലം പാലിക്കുക എന്നത് തന്നെയാണ് കൊറോണ പടരാതിരിക്കാന്‍ നിലവിലുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. 150 ലേറെ രാജ്യങ്ങളിലായി പടര്‍ന്ന് പിടിച്ച കോവിഡ് 19 നെ ഏറെ ശ്രമകരമായി ലോകത്തിന് പിടിച്ച് കെട്ടാന്‍ കഴിഞ്ഞാലും കൃത്യമായ ഇടവേളകളില്‍ ഈ വൈറസ് മടങ്ങിവരാനുള്ള സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ ഇപ്പോള്‍ തന്നെ ഈ വൈറസിന് മരുന്ന് കണ്ട് പിടിക്കേണ്ടത് അത്യാവശ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

 corona

അമേരിക്കന്‍ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തില്‍ പകർച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ആന്‍റണി ഫോസ് ആണ് ഇത്തരമൊരു നിരീക്ഷണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവസ്ഥ ശൈത്യകാലം ആരംഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഉള്‍പ്പടേയുള്ള രാജ്യങ്ങളില്‍ സംഭവിച്ചേക്കുമെന്നും ആന്‍റണി ഫോസ് നിരീക്ഷിക്കുന്നു.

'മുഖ്യമന്ത്രി അല്ലാത്ത പിണറായിയും ഇങ്ങനെയൊക്കെ തന്നെയാണ്; വിശപ്പിന്‍റെ വില അറിയുന്ന കമ്മ്യൂണിസ്റ്റ്''മുഖ്യമന്ത്രി അല്ലാത്ത പിണറായിയും ഇങ്ങനെയൊക്കെ തന്നെയാണ്; വിശപ്പിന്‍റെ വില അറിയുന്ന കമ്മ്യൂണിസ്റ്റ്'

അത്തരത്തില്‍ ഒരു സാഹചര്യം ഉണ്ടാവുന്നത് മുന്‍കൂട്ടി കണ്ട് അതിന് നാം ഇപ്പോള്‍ തന്നെ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കൊറോണ വൈറസിനെതിരെ ഒരു വാക്സിന്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അടുത്ത തവണ വൈറസ് പടരുമ്പോള്‍ അതിനെതിരെ ഉപയോഗിക്കാന്‍ നമ്മുടെ കയ്യില്‍ ഒരു വാകിസിന്‍ ഉണ്ടായിരിക്കണം.

Recommended Video

cmsvideo
Hantavirus: Infected person dies on bus in China

നിലവില്‍ ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നുമായി ഓരോ വാക്സിനുകള്‍ പരീക്ഷ ഘട്ടത്തിലാണെന്നും ഫോസ് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ ഈ സാഹചര്യം മറികടക്കാന‍് നമുക്ക് കഴിമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാല്‍ അടുത്ത ഘട്ടത്തിനായി നമ്മള്‍ തയ്യാറായി ഇരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടുന്നു; സ്റ്റേഡിയം മോര്‍ച്ചറിയാക്കി സ്പെയിന്‍, ദുരിതക്കാഴ്ചമൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടുന്നു; സ്റ്റേഡിയം മോര്‍ച്ചറിയാക്കി സ്പെയിന്‍, ദുരിതക്കാഴ്ച

English summary
Top US scientist about Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X