ട്രംപിനെ ഗെറ്റ് ഔട്ട് അടിച്ച് ടിപിപി രാജ്യങ്ങൾ, യുഎസില്ലാതെ കരാറുമായി മുന്നോട്ട് പോകും

  • Posted By:
Subscribe to Oneindia Malayalam

ഡാനാങ്: അമേരിക്കയുടെ പിന്തുണയില്ലാതെ ടിപിപി കരാറുമായി മുന്നോട്ട് പോകുമെന്ന് അംഗരാജ്യങ്ങൾ. അമേരിക്കയ്ക്ക് ഗുണകരമല്ലെന്ന് ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ കരാറിൽ നിന്ന് പിൻമാറിയിരുന്നു.  അമേരിക്കയ്ക്കെതിരെ ശക്തമായ വെല്ലുവിളി ഉയർത്തി ടിടിപി കരാറുമായി മുന്നോട്ട് പോകാനാണ് മറ്റു അംഗരാജ്യങ്ങളുടെ തീരുമാനം. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി കനാഡ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കയുടെ പിന്തുണയില്ലാതെ കരാറിന്റെ ഭാവിയിൽ ആശങ്കയുണ്ടെന്നും കാനഡ അറിയിച്ചിട്ടുണ്ട്.

ഉത്തരകൊറിയക്കെതിരെ വെല്ലുവിളിയുമായി ജപ്പാനും ദക്ഷിണകൊറിയയും, ട്രംപിന്റെ ഏഷ്യൻ പര്യടനം ഫലിച്ചു

2016 ഫെബ്രുവരിയിൽ യുഎസിന്റെ നേതൃത്വത്തിൽ ബ്രൂണയ്, ചിലെ, ന്യൂസീലൻഡ്, സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ജപ്പാൻ, മലേഷ്യ, മെക്സികൻ രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച കരാറാണ് ടിപിപി കരാർ. ലോക വ്യാപാര രംഗത്ത് നിർണായക മാറ്റം കൊണ്ടുവരാൻ ടിപിപി കരാറിനാകുമെന്ന് അംഗരാജ്യങ്ങളുടെ വിലയിരുത്തൽ. അതെ സമയം പുതിയ കരാറിനായുള്ള ചർച്ചയിൽ കാനഡ പങ്കെടുത്തിട്ടില്ല. അതേസമയം ടിടിപി അംഗരാജ്യങ്ങളോട് പ്രത്യേകം ഉഭയകക്ഷി കരാറിനു താൽപര്യമുണ്ടെന്നു ട്രംപ് ഏഷ്യൻ പസിഫിക് സാമ്പത്തിക സഹകരണ ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു.‌

ചൈനയോട് കൂടുതൽ അടുത്ത് അമേരിക്ക, വാണിജ്യം ബന്ധം ശക്തമാക്കാൻ നീക്കം, ലക്ഷ്യം ഉത്തരകൊറിയയുടെ പതനം

ടിപിപി കരാറിൽ നിന്ന് പിൻമാറി ട്രംപ്

ടിപിപി കരാറിൽ നിന്ന് പിൻമാറി ട്രംപ്

തങ്ങൾക്ക് ഗുണകരമല്ലെന്നാരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ടിപിപി പദ്ധതിയിൽ നിന്ന് നേരത്തെ തന്നെ പിൻമാറിയിരുന്നു. കൂടാതെ അമേരിക്കയിൽ തൊഴിൽ അവസരത്തിന്റെ പേരും കരാറിൽ നിന്ന് പിൻമാറാൻ ട്രംപ് കാരണമായി പറഞ്ഞിരുന്നു.

പുതിയ കരാർ ഉടനെ വരും

പുതിയ കരാർ ഉടനെ വരും

അമേരിക്കയെ ഒഴിവാക്കിയുള്ള പുതിയ കരാറിനു അന്തിമ രൂപമായിട്ടില്ലെന്നു അംഗരാജ്യങ്ങൾ അറിയിച്ചിട്ടുണ്ട്. സിപിപി കരാർ ഇനി മുതല്‍ സിപിടിപിപി (കോംപ്രഹെൻസിവ് ആൻഡ് പ്രോഗ്രസിവ് എഗ്രിമെന്റ് ഫോർ ട്രാൻസ്-പസിഫിക് പാർട്ണർഷിപ്) എന്നായിരിക്കും അറിയപ്പെടുക്കുക. 11 അംഗരാജ്യങ്ങൾ ചർച്ച ചെയ്ത് കൂടിയാലോചിച്ചതിനു ശേഷം മാത്രമേ പുതിയ കരാറിന് അന്തിമ രൂപം നൽകി പ്രബല്യത്തിൽ കൊണ്ടു വരുകയുള്ളൂവെന്നും ജപ്പാൻ അറിയിച്ചിട്ടുണ്ട്. പുതിയ കരാറിൽ നേരത്തെയുണ്ടായിരുന്ന 20 വ്യവസ്ഥകൾ ഒഴിവാക്കിയിട്ടുണ്ട്.

എന്താണ് ടിപിപി കരാർ

എന്താണ് ടിപിപി കരാർ

2016 ഫെബ്രുവരിയിലാണ് 12 രാജ്യങ്ങൾ ഒപ്പുവച്ച കരാറാണ് ടിപിപി . ആഗോള വ്യാപാര നിർണ്ണായക മാറ്റം കൊണ്ടു വരുന്നതിനു വേണ്ടി രൂപം നൽകിയതാണിത്. ഈ കരാറു കൊണ്ട് അംഗരാജ്യങ്ങൾക്ക് വ്യാപാര, നിക്ഷേപ മേഖലകളിൽ അതുവരെയുണ്ടായിരുന്ന പല തടസങ്ങളും നീക്കാൻ സഹായികമായിരുന്നു

നേട്ടം അമേരിക്കയ്ക്ക്

നേട്ടം അമേരിക്കയ്ക്ക്

ടിപിപി കരാറിലൂടെ ഏറ്റവും കൂടുതൽ നേട്ടം കൊയ്തത് അമേരിക്കയായിരുന്നു.വിവിധ രാജ്യങ്ങൾ യുഎസ് ഉൽപന്നങ്ങൾക്കു മേൽ ചുമത്തുന്ന 18,000 വ്യത്യസ്ത നികുതികളും കരാർ വഴി ഇല്ലാതായി. കൂടാതെ ല ആഗോള സാമ്പത്തിക രംഗത്തെ ഏറ്റവും കൂടുതൽ പങ്കാളിത്വം ഈ ടിപിപി രാജ്യങ്ങൾക്കായിരുന്നു.രാജ്യങ്ങളിലെ ഏതാണ്ട് 80 കോടി ജനങ്ങൾക്ക് പുതിയ വ്യാവസായിക- കാർഷിക ഉൽപന്നങ്ങളും സേവനങ്ങളും മികച്ച വഴിയൊരുക്കുവാൻ ഈ കരാർ സഹായിച്ചിരുന്നു.

ചൈനയും ജപ്പാനും തമ്മിൽ മത്സരം

ചൈനയും ജപ്പാനും തമ്മിൽ മത്സരം

ചൈനയുടെ വളർച്ചയെ പ്രതിരോധിക്കാനായി ജപ്പാനും ടിപിപി കരാറിനു വേണ്ടി ഏറെ ശ്രമിച്ചിരുന്നു. കഴിഞ്ഞ വർഷം മാത്രം ടിപിപി രാജ്യങ്ങൾ തമ്മിൽ 35,600 കോടി ഡോളറിന്റെ വ്യാപാരമാണു നടന്നത്

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
അമേരിക്കയുടെ പിന്തുണയില്ലാതെ ടിപിപി കരാറുമായി മുന്നോട്ട് പോകുമെന്ന് അംഗരാജ്യങ്ങൾ. അമേരിക്കയ്ക്ക് ഗുണകരമല്ലെന്ന് ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ കരാറിൽ നിന്ന് പിൻമാറിയിരുന്നു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്