• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പത്ത് ആണവായുധങ്ങള്‍ വഹിക്കും; ചൈന പുതിയ മിസൈല്‍ പരീക്ഷിച്ചു, ഞെട്ടലോടെ അയല്‍രാജ്യങ്ങള്‍, ട്രംപ്!

  • By Ashif

ബീജിങ്: പത്ത് ആണവയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക ദീര്‍ഘ ദൂര മിസൈല്‍ ചൈന വിജയകരമായി പരീക്ഷിച്ചു. രാജ്യത്തിന്റെ ആണവശേഷി അരക്കെട്ടുറപ്പിക്കുന്നതാണ് ചൈനയുടെ നീക്കം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനക്കെതിരേ തിരിഞ്ഞിരിക്കുന്ന പശ്ചാത്തലത്തിലാണ് കമ്യുണിസ്റ്റ് രാജ്യത്തിന്റെ നടപടി.

ഡിഎഫ്-5സി മിസൈലാണ് ചൈന പരീക്ഷിച്ചതെന്ന് വാഷിങ്ടണ്‍ ഫ്രീ ബീക്കണ്‍ റിപോര്‍ട്ട് ചെയ്തു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചൈനയുടെ പരീക്ഷണവും ബന്ധപ്പെട്ട നീക്കങ്ങളും നിരീക്ഷിച്ചുവരികയാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ചൈന വിചാരിച്ചാല്‍ മേഖല മൊത്തമായി നശിപ്പിക്കാന്‍ നിലവില്‍ സാധിക്കുമെന്നാണ് റിപോര്‍ട്ട്.

ദോങ്‌ഫെങ്-5 സി മിസൈല്‍

ആണവായുധങ്ങളുടെ ഡമ്മികളുമായി പറന്നുയര്‍ന്ന ദോങ്‌ഫെങ്-5 സി മിസൈല്‍ ഷാങ്‌സി പ്രവിശ്യയിലെ തായ്വാന്‍ സ്‌പേസ് ലോഞ്ച് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്. പടിഞ്ഞാറന്‍ ചൈനയിലെ മരുഭൂമിയിലൂടെ ഏറെ ദൂരം ഇത് പറന്നുവെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

 ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍

ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലായ ഡിഎഫ്-5ന്റെ പരിഷ്‌കരിച്ച രൂപമാണ് ഡിഎഫ്-5സി. ഇതിന്റെ ആദ്യരൂപം 1980കളിലാണ് ചൈനീസ് സേനയുടെ ഭാഗമായത്.

അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുന്നു

ചൈനീസ് സൈന്യത്തിന്റെ ഓരോ നീക്കങ്ങളും അമേരിക്കന്‍ പ്രതിരോധ വിഭാഗം സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. ഇത് തങ്ങളുടെ പ്രതിരോധ പദ്ധതിയുടെ ഭാഗമാണെന്നും ചൈനയുടെ പുതിയ കണ്ടെത്തല്‍ അമേരിക്കക്ക് ഭീഷണിയാവുന്നോ എന്നു പരിശോധിക്കുകയാണെന്നും പെന്റഗണ്‍ വക്താവ് കമാന്റര്‍ ഗാരി റോസിനെ ഉദ്ധരിച്ച് റിപോര്‍ട്ട് പറയുന്നു.

ചൈനക്ക് 250 ആണവായുധങ്ങളല്ല

ചൈനയുടെ പക്കല്‍ 250 ആണവായുധം ഉണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ പരീക്ഷണം തെളിയിക്കുന്നത് ഇതിനേക്കാള്‍ അധികം വരും ചൈനയുടെ ആണവശേഷി എന്നാണ്. ചൈന ദീര്‍ഘദൂര ബാലസ്റ്റിക് മിസൈലുകള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്ക മുമ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചൈനയെ പറ്റി ഒന്നുമറിയില്ല

ചൈനയുടെ ആണവായുധ ശേഷി സംബന്ധിച്ച് ആഗോള സമൂഹത്തിന് കൃത്യമായ ധാരണയില്ല. ചൈനയും അയല്‍രാജ്യങ്ങളും തമ്മില്‍ കിഴക്കന്‍ ചൈനാ കടലില്‍ അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സമീപ രാജ്യങ്ങളെയെല്ലാം ചൈനയുടെ നടപടി ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ സൈ്വര്യം നശിക്കും

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ശേഷം ചൈനക്കെതിരേ നിരവധി തവണ പ്രസ്താവന നടത്തിയിരുന്നു. വ്യാപാര കമ്മി മുതല്‍ ചൈനയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരെ വിമര്‍ശിച്ചാണ് ട്രംപ് രംഗത്തെത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് ചൈനക്കെതിരേ യുഎസ് ചാരന്‍മാര്‍ നിരീക്ഷണം ശക്തമാക്കിയത്.

ലക്ഷ്യം ട്രംപല്ലെന്ന് ചൈനീസ് വിദഗ്ധര്‍, പിന്നെയാര്?

ആണവായുധം വഹിക്കുന്ന മിസൈലുകളുടെ പരിശോധനക്കും പരീക്ഷണങ്ങള്‍ക്കും ചൈനയുടെ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്റെ അനുമതി വേണം. ഇതിന്റെ നടപടികള്‍ക്ക് ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലുമെടുക്കും. ആ സാഹചര്യത്തില്‍ പുതിയ പരീക്ഷണം ട്രംപിനെ ഉന്നം വച്ചല്ല എന്നാണ് ചൈനീസ് പ്രതിരോധ നിരീക്ഷകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ചൈനയുടെ ലക്ഷ്യം ഇന്ത്യയടക്കമുള്ള അയല്‍രാജ്യങ്ങളാണോ എന്നാണ് ആശങ്ക.

English summary
China has reportedly tested a new version of a missile that can carry up to 10 nuclear warheads, signalling a major shift in its nuclear capability as Beijing gears up for a possible military showdown with the US under the leadership of President Donald Trump. The flight test of the DF-5C missile was carried out last month using 10 multiple independently targetable re-entry vehicles, or MIRVs, the Washington Free Beacon reported. The test of the inert warheads was monitored closely by US intelligence agencies, said two officials familiar with reports of the missile test.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more