Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ ഉപരോധം: പ്രതിസന്ധി പരിഹരിക്കാന്‍ ട്രംപ് നേരിട്ടിറങ്ങുന്നു

ഖത്തര്‍ ഉപരോധം: പ്രതിസന്ധി പരിഹരിക്കാന്‍ ട്രംപ് നേരിട്ടിറങ്ങുന്നു

വാഷിംഗ്ടണ്‍: മൂന്നു മാസത്തിലേറെയായി തുടരുന്ന ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് കളത്തിലിറങ്ങുന്നു. കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് അമേരിക്കന്‍ പ്രസിഡന്റ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

പരിഹാരം പെട്ടെന്നുണ്ടാവുമെന്ന് ട്രംപ്

പരിഹാരം പെട്ടെന്നുണ്ടാവുമെന്ന് ട്രംപ്

ഖത്തറും യു.എ.ഇ, സൗദി തുടങ്ങിയ രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സഹായിക്കാന്‍ എനിക്കാവുമെങ്കില്‍ ഞാനതിന് ഒരുക്കമാണ്. പെട്ടെന്ന് തന്നെ ഇക്കാര്യത്തില്‍ തീരുമാനമാക്കാനാവുമെന്നാണ് പ്രതീക്ഷ- ട്രംപ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ജൂണ്‍ അഞ്ചിന് ആരംഭിച്ച ഉപരോധം മേഖലയിലെ വലിയ പ്രതിസന്ധിയായി വളര്‍ന്ന സാഹചര്യത്തിലാണ് കുവൈത്ത് അമീറിന്റെ അഭ്യര്‍ഥന മാനിച്ച് അമേരിക്കന്‍ പ്രസിഡന്റ് നേരിട്ട് ഇടപെടുന്നത്. ഗള്‍ഫ് പ്രതിസന്ധിയില്‍ സൈനിക നടപടികള്‍ ഒഴിവാക്കാനായി എന്നതു തന്നെ വലിയ കാര്യമാണെന്ന് ട്രംപ് പറഞ്ഞു. ഖത്തറിനെതിരേ സൗദി സഖ്യം ആക്രമണത്തിന് മുതിര്‍ന്നേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് ട്രംപിന്റെ പ്രസ്താവന.

ഖത്തര്‍ ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് കുവൈത്ത് അമീര്‍

ഖത്തര്‍ ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് കുവൈത്ത് അമീര്‍

സൗദി സഖ്യം മുന്നോട്ടുവച്ച 13 ആവശ്യങ്ങളില്‍ ചര്‍ച്ചയ്ക്ക് ഒരുക്കമാണന്ന് ഖത്തര്‍ അറിയിച്ചതായി കുവൈത്ത് അമീര്‍ ശെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹ് പറഞ്ഞു. മുഴുവന്‍ ആവശ്യങ്ങളും സ്വീകാര്യമല്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും പ്രധാന പ്രശ്‌നങ്ങളില്‍ പരിഹാരം കണ്ടെത്താന്‍ ചര്‍ച്ചയിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറിന്റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ചര്‍ച്ചയ്ക്ക് ഉപാധികള്‍ പാടില്ലെന്ന് ഖത്തര്‍

ചര്‍ച്ചയ്ക്ക് ഉപാധികള്‍ പാടില്ലെന്ന് ഖത്തര്‍

പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നറിയിച്ച് അമീര്‍ ശെയ്ഖ് തമീം ആല്‍ഥാനിയെ അമേരിക്കന്‍ പ്രസിഡന്റ് ഫോണില്‍ ബന്ധപ്പെട്ടതായി ഖത്തറും അറിയിച്ചു. യാതൊരു മുന്നുപാധിയും കൂടാതെയായിരിക്കണം ചര്‍ച്ചയെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രി ശെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ ആല്‍ഥാനി അറിയിച്ചു. ഗതാഗത മാര്‍ഗങ്ങള്‍ അടച്ചുകൊണ്ടുള്ള അനുരഞ്ജന ചര്‍ച്ച സാധ്യമല്ലെന്നും അദ്ദേഹം അല്‍ജസീറ ടെലിവിഷനോട് പറഞ്ഞു.

 സംയുക്ത പ്രസ്താവനയുമായി സൗദി സഖ്യം

സംയുക്ത പ്രസ്താവനയുമായി സൗദി സഖ്യം

എന്നാല്‍ ചര്‍ച്ചയ്ക്ക് ഉപാധികള്‍ വച്ച ഖത്തറിന്റെ നടപടി പ്രശ്‌നപരിഹാരത്തില്‍ അവര്‍ക്ക് താല്‍പര്യമില്ലെന്നാണ് വ്യക്തമാക്കുന്നതെന്ന് സൗദി സഖ്യം സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഭീകരവാദത്തിന് പിന്തുണ നല്‍കുന്നുവെന്നും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നുവെന്നുമുള്ള ആരോപണം സംയുക്ത പ്രസ്താവനയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, ഖത്തറിനെതിരായ സൈനിക നീക്കങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന കുവൈത്ത് അമീറിന്റെ പ്രസ്താവനയില്‍ സൗദി സഖ്യം അസംതൃപ്തി രേഖപ്പെടുത്തി. ഒരു സാഹചര്യത്തിലും സൈനിക നടപടി സ്വീകരിക്കുന്ന കാര്യം തങ്ങള്‍ ആലോചിച്ചിട്ടില്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+