കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡെറ്റോൾ കുത്തിവയ്ക്കരുത്, ലൈസോൾ കുടിക്കരുത്... ട്രംപിനെ പേടിച്ച് കമ്പനി തന്നെ രംഗത്ത്! ആളുകൾ ചെയ്താൽ

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഡ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞ കാര്യങ്ങള്‍ ഒരു തമാശയെന്ന് ആരും കരുതരുത്. വാട്‌സ് ആപ്പ് ഫോര്‍വേഡുകളും ഹോക്‌സുകളും വിശ്വസിക്കുന്ന കോടിക്കണക്കിന് മനുഷ്യരുള്ള ലോകമാണിത്. അമേരിക്കയുടെ കാര്യത്തിലും സ്ഥിതി മറ്റൊന്നല്ല.

കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ ഇറാനില്‍ നിന്ന് ഒരു വാര്‍ത്തയുണ്ടായിരുന്നു. മദ്യം കുടിച്ചാല്‍ വൈറസ് ബാധയില്‍ നിന്ന് രക്ഷപ്പെടാം എന്ന് വിശ്വസിച്ച് വ്യാജമദ്യം കുടിച്ച് നൂറിലേറെ പേര്‍ മരിച്ചു എന്ന വാര്‍ത്ത.

എന്തായാലും അണുനാശിനികള്‍ കുടിച്ചും കുത്തിവച്ചും ആരും മരിക്കരുത്. ഇക്കാര്യത്തില്‍ റെക്കിറ്റ് ബെന്‍കീസര്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. അവര്‍ അക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു.

ഡെറ്റോളും ലൈസോളും

ഡെറ്റോളും ലൈസോളും

അറിയപ്പെടുന്ന അണുനാശിനികളാണ് ഡെറ്റോളും ലൈസോളും. റെക്കിറ്റ് ബെന്‍കീസറിന്റെ ഉടമസ്ഥതയില്‍ ആണ് ഈ രണ്ട് ഉത്പന്നങ്ങളും ഉള്ളത്. അണുനാശിനികള്‍ കുത്തിവച്ച് കൊറോണ വൈറസിനെ കൊല്ലാമോ എന്ന് പരീക്ഷിക്കണം എന്ന ട്രംപിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇവര്‍.

തൊട്ടുപോകരുത്

തൊട്ടുപോകരുത്

ഏത് സാഹചര്യത്തിലായാലും തങ്ങളുടെ അണുനാശിനികള്‍ കുത്തിവയ്ക്കുകയോ കുടിക്കുകയോ ചെയ്യരുത് എന്നാണ് റെക്കിറ്റ് ബെന്‍കീസര്‍ ഉപഭോക്താക്കളോട് പറയുന്നത്. അണുനാശിനികള്‍ അപകടകാരികളാണ്. അവ കുടിക്കുകയോ കുത്തിവയ്ക്കുകയോ ചെയ്താല്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്.

പുറത്ത് വച്ചാല്‍ തന്നെ

പുറത്ത് വച്ചാല്‍ തന്നെ

അണുനാശിനികളില്‍ പലതും കുടിയ്ക്കുകയോ ശരീരത്തില്‍ കുത്തിവയ്ക്കുകയോ വേണമെന്നില്ല, പ്രശ്‌നമുണ്ടാകാന്‍. തൊലിപ്പുറമേ പറ്റിയാല്‍ പോലും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. കണ്ണുകള്‍ക്കും, ശ്വസന വ്യവസ്ഥയ്ക്കും മാരകമായ ദൂഷ്യങ്ങള്‍ ഉണ്ടാക്കാനും ഇവ കാരണമായേക്കും.

വൃത്തിയ്ക്കായി ഉള്ളത്

വൃത്തിയ്ക്കായി ഉള്ളത്

ഡെറ്റോളും ലൈസോളും കൂടാതെ വാനിഷ്, സില്ലിറ്റ് ബാംഗ് എന്നിവയും റെക്കിറ്റ് ബെന്‍കീസറിന്റെ ഉത്പന്നങ്ങളാണ്. തങ്ങളുടെ അണുനാശിനികളും ഹൈജീന്‍ ഉത്പന്നങ്ങളുടെ അവയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ഉപയോഗിക്കാവൂ എന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്. ഉത്പന്നങ്ങളില്‍ എഴുതിവച്ചിട്ടുള്ള സുരക്ഷ മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി വായിക്കണമെന്നും ഉപഭക്താക്കളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട് ഇവര്‍.

വലിയ അപകടം

വലിയ അപകടം

ഡൊണാള്‍ഡ് ട്രംപ് എന്നല്ല, അമേരിക്കന്‍ പ്രസിഡന്റിന്റെ കസേരയില്‍ ഇരിക്കുന്ന ഒരാള്‍ ഇങ്ങനെ വ്യാജ വിവരങ്ങള്‍ പറയുമ്പോള്‍, അതിന്റെ അപകടം വളരെ വലുതാണ്. വാട്‌സ് ആപ്പിലെ ഒരു ഫോര്‍വേഡഡ് സന്ദേശത്തേക്കാള്‍ ആളുകള്‍ ഇതിനെ വിലമതിക്കും എന്നതാണ് വിഷയം. കൊവിഡ് ചികിത്സയില്‍ പരിമിതികള്‍ ഏറെയുള്ള അമേരിക്കയില്‍ ആളുകള്‍ ഇതെല്ലാം വിശ്വാസിക്കാന്‍ തുടങ്ങിയാല്‍ കാര്യങ്ങള്‍ ഇനിയും കൈവിട്ടുപോകും.

English summary
Trump's Comment: Disinfectant company warns consumers not to inject or ingest their products to cure from Coronavirus infection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X