കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൈംസ് മാഗസിൻ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്ക്കാരം ട്രംപിനു വേണ്ട, കാരണം ഇത്...

കിട്ടുമോ ഇല്ലയോ എന്നകാര്യത്തിൽ വ്യക്ത ലഭിക്കാതിനെ തുടർന്നാണ് പുരസ്കാരം വേണ്ടെന്നുവെച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

  • By Ankitha
Google Oneindia Malayalam News

വാഷിങ്ടണ്‍: ടൈം മാസികയുടെ പേഴ്‌സണ്‍ ഒഫ് ദി ഇയർ അവാർഡ് വേണ്ടെന്നു വച്ചതായി അമേരിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കിട്ടുമോ ഇല്ലയോ എന്നകാര്യത്തിൽ വ്യക്ത ലഭിക്കാതിനെ തുടർന്നാണ് പുരസ്കാരം വേണ്ടെന്നുവെച്ചതെന്ന് ട്രംപ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ടൈം മാസികയുടെ അഭിമുഖവും ഫോട്ടോ ഷൂട്ടും വേണ്ടെന്നും വെച്ചെന്നും ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ലേഡീസ് ഹോസ്റ്റലിൽ പ്രേതബാധ; ഒഴിപ്പിക്കാനായി കൂടോത്ര പ്രയോഗം; ഒടുവിൽ പ്രേതത്തെ കണ്ട് ഞെട്ടി....ലേഡീസ് ഹോസ്റ്റലിൽ പ്രേതബാധ; ഒഴിപ്പിക്കാനായി കൂടോത്ര പ്രയോഗം; ഒടുവിൽ പ്രേതത്തെ കണ്ട് ഞെട്ടി....

2016 ലെ പോലെ പേഴ് സൺ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ടൈംസ് മാസിക അറിയിച്ചിരുന്നു. പക്ഷെ അഭിമുഖത്തിനും ഫോട്ടോ ഷൂട്ടിനും ഞാന്‍ സമ്മതിക്കണം. താന്‍ അത് വേണ്ടെന്നു വച്ചുവെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. 2016 ലെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ട്രംപിനായിരുന്നു ലഭിച്ചത്. പ്രസിഡന്റ് ഓഫ് ദ ഡിവൈഡഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്നാണ് മാസികയിൽ ട്രംപിനെ വിശേഷിപ്പിച്ചത്. അതേസമയം 2012, 2014, 2015 വര്‍ഷങ്ങളില്‍ തന്നെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കാത്തതില്‍ ട്രംപ് അതൃപ്തി അറിയിച്ചിരുന്നു.

trump

കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 10 പ്രമുഖരെ തഴഞ്ഞാണ ട്രംപ് ടൈംസ് മാസികയുടെ പേഴ്സൺ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായത്. ആ വർഷം വാർത്തകളിൽ കൂടുതൽ ഇടംപിടിക്കുന്ന വ്യക്തിയെ കണ്ടെത്താനാണ് ടൈംസ് പുരസ്കാരം ഏർപ്പെടുത്തുന്നത്. ഓരോ വർഷത്തിന്റെ അവസാനമായിരിക്കും ഈ പുരസ്കാരം നൽകുന്നത്. ശാസ്ത്രജ്ഞൻമാർ, ഭരണാധികാരികൾ, മനുഷ്യാവകാശ പ്രവർത്തകർ, എന്നിവരെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നത്

English summary
President Trump says he passed up a chance at Time magazine’s prestigious “Person of the Year” designation because the publication only said it would “probably” confer the honor.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X