കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കിയിലെ അട്ടിമറിയ്ക്ക് സഹായം റഷ്യവകയോ ഐസിസ് വകയോ? റഷ്യ ആകാന്‍ സാധ്യത ഏറെ

Google Oneindia Malayalam News

തുര്‍ക്കിയില്‍ സൈനിക അട്ടിമറിയ്ക്ക് സഹായം നല്‍കിയത് ആരാകും എന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ തുര്‍ക്കിയുടെ പിന്തുണ നാറ്റോയ്ക്ക് നിര്‍ണായകമാണ്. അതേ സമയം തുര്‍ക്കിയും റഷ്യയും തമ്മിലുള്ള ബന്ധം അത്ര സുഖകരവും അല്ല.

ഐസിസും തുര്‍ക്കിയിലെ സര്‍ക്കാരും തമ്മില്‍ നല്ല ബന്ധത്തിലാണെന്ന് റഷ്യ പലപ്പോഴും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഐസിസില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുര്‍ക്കിയാണെന്നാണ് ആക്ഷേപം. അതുകൊണ്ട് തുര്‍ക്കിയിലെ സര്‍ക്കാരിനെതിരെ ഐസിസ് തിരിയാന്‍ സാധ്യതയില്ല.

എന്നാല്‍ റഷ്യയുടെ കാര്യം അങ്ങനെയല്ല. തുര്‍ക്കിയ്‌ക്കെതിരെ കടുത്ത പരാമര്‍ശങ്ങളായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ നടത്തിയത്. അതുകൊണ്ട് തന്നെ സംശയങ്ങള്‍ നീളുന്നത് റഷ്യയിലേയ്ക്കാണ്.

അട്ടിമറി

അട്ടിമറി

അപ്രതീക്ഷിതമായിരുന്നു തുര്‍ക്കിയിലെ പട്ടാള അട്ടിമറി. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യം എന്ന നിലയില്‍ ഇതിന് വലിയ പ്രാധാന്യമാണ് ഉള്ളത്.

ഐസിസിന്റെ ലക്ഷ്യം?

ഐസിസിന്റെ ലക്ഷ്യം?

ഐസിസിന്റെ സമീപകാല ലക്ഷ്യങ്ങളില്‍ ഒന്നായി തുര്‍ക്കിയും മാറിയിരുന്നു. ഇസ്താംബുളിലെ അറ്റാതുര്‍ക് വിമാനത്താവളത്തില്‍ നടത്തിയ ചാവേര്‍ ആക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്നാണ് സംശയിക്കുന്നത്.

സൈന്യം തിരിയുമ്പോള്‍

സൈന്യം തിരിയുമ്പോള്‍

തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെതിരെ സൈന്യം തിരിയുമ്പോള്‍ അതിന് പിന്നില്‍ മറ്റ് ചില ഗൂഢാലോചനകളും സംശയിക്കേണ്ടിയിരിക്കുന്നുന്നു. എതിര്‍ പക്ഷത്ത് പ്രധാനമായും റഷ്യ തന്നെയാണ് ഉള്ളത്.

സിറിയയിലെ യുദ്ധം

സിറിയയിലെ യുദ്ധം

സിറിയയില്‍ ഐസിസിനെതിരെ റഷ്യ യുദ്ധം തുടങ്ങിയപ്പോള്‍ മുതലേ തുര്‍ക്കിയുമായി പ്രശ്‌നത്തിലായിരുന്നു. റഷ്യയുടെ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിടുന്ന സാഹര്യവും ഉണ്ടായിരുന്നു.

തുര്‍ക്കി തീവ്രവാദികള്‍ക്കൊപ്പം

തുര്‍ക്കി തീവ്രവാദികള്‍ക്കൊപ്പം

തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തനാണ് തുര്‍ക്കിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്നായിരുന്നു അന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ പറഞ്ഞത്. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 ഇതായിരുന്നോ ലക്ഷ്യം

ഇതായിരുന്നോ ലക്ഷ്യം

അന്ന് പുടിന്‍ നല്‍കിയ മുന്നറിയിപ്പിന്റെ അര്‍ത്ഥം പട്ടാള അട്ടിമറിയായിരുന്നോ എന്നാണ് ഇപ്പോള്‍ പലരും സംശയിക്കുന്നത്.

അസദിനെതിരെ

അസദിനെതിരെ

സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിനെതിരെ ശക്തമായ നിലപാട് സ്വീകരിയ്ക്കുന്ന രാഷ്ട്രമാണ് തുര്‍ക്കി. അസദിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ക്ക് ഒരു ഘട്ടത്തില്‍ സഹായം നല്‍കുകയും ചെയ്തിട്ടുണ്ട് തുര്‍ക്കി.

ഐസിസിന് അനുകൂലം

ഐസിസിന് അനുകൂലം

ഐസിസിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പണ്ട് തുര്‍ക്കി സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഐസിസിനെതിരെ തിരിയേണ്ട സാഹചര്യം വരികയായിരുന്നു. അമേരിക്കയും സൗദിയും ഉള്‍പ്പെടെയുള്ളവരും ഐസിസിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ തുര്‍ക്കിയ്ക്ക് മാറി നില്‍ക്കാനായില്ല.

നാറ്റോയുടെ പിന്തുണ

നാറ്റോയുടെ പിന്തുണ

അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന്റെ ഭാഗമാണ് തുര്‍ക്കി. അതുകൊണ്ട് തന്നെ ഐസിസ് അടുത്ത കാലത്തായി തുര്‍ക്കിയോട് അത്ര ചങ്ങാത്തത്തിലല്ല.

 റഷ്യയോ ഐസിസോ

റഷ്യയോ ഐസിസോ

നിലവിലെ തുര്‍ക്കിയിലെ സാഹചര്യത്തില്‍ കടുത്ത ആശങ്കയാണ് റഷ്യ പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ അത് എത്രത്തോളും ആത്മാര്‍ത്ഥമാണെന്ന് വരും ദിവസങ്ങള്‍ തെളിയിക്കും എന്ന് പ്രതീക്ഷിയ്ക്കാം.

English summary
Turkey Coup Attempt: Who is behind the scene? Russia or ISIS?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X