സൗദി അറേബ്യയെ മലര്‍ത്തിയടിച്ച് ഖത്തര്‍; പുതുവഴികള്‍ ഉറപ്പിച്ചു, പുതിയ കൂട്ടുകാരും!!

  • Written By:
Subscribe to Oneindia Malayalam

ദോഹ: സൗദി അറേബ്യയും കൂട്ടരും ചുമത്തിയ ഉപരോധം രണ്ട് മാസം പൂര്‍ത്തിയാകവെ പ്രതിസന്ധി മറികടക്കാന്‍ ഖത്തര്‍ ബദല്‍മാര്‍ഗം കണ്ടെത്തി. ഉപരോധം പ്രഖ്യാപിച്ച ജൂണ്‍ അഞ്ചിന് ശേഷം തന്നെ പുതിയ വഴികള്‍ ഖത്തര്‍ തേടിയിരുന്നെങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ തീരുമാനമായിരിക്കുന്നു. തുര്‍ക്കിയെയും ഇറാനെയും വിടാതെ കൂടെ ചേര്‍ക്കുമെന്ന് ഒന്നുകൂടി വ്യക്തമാക്കിയിരിക്കുകയാണ് ഖത്തര്‍.

ഗള്‍ഫ് രാജ്യം ഇറാനുമായി ബന്ധം ശക്തമാക്കുന്നത് സൗദി അറേബ്യയ്ക്കും യുഎഇയ്ക്കും തീരെ പിടിക്കാത്ത കാര്യമാണ്. ഈ സാഹചര്യത്തില്‍ തന്നെയാണ് ഖത്തര്‍ തുര്‍ക്കിയെ ഒറ്റരാഷ്ട്രമാക്കി മാറ്റുന്നതും. തുര്‍ക്കി ചരക്കു കടത്തിന് കണ്ടെത്തിയ വഴിയാകട്ടെ, ഇറാനിലൂടെയും. മാത്രമല്ല, ഖത്തറും തുര്‍ക്കിയും തമ്മില്‍ സൈനിക സഹകരണവും ഇപ്പോള്‍ ശക്തമാണ്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ സംയുക്ത സൈനിക അഭ്യാസം നടത്തിയും സൗദിയെ വെല്ലുവിളിച്ചുകൊണ്ടാണ്.

ആകാശ മാര്‍ഗം ചെലവേറും

ആകാശ മാര്‍ഗം ചെലവേറും

തുര്‍ക്കിയും ഖത്തറും തമ്മില്‍ വാണിജ്യ-സൈനിക സഹകരണ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്തിടെ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ഖത്തറിലെത്തിയപ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ ആകാശ മാര്‍ഗം ഖത്തറിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിന് തുര്‍ക്കിക്ക് ചെലവ് കൂടുതലാണ്.

 മൂന്നാംകക്ഷിയുടെ സഹായം

മൂന്നാംകക്ഷിയുടെ സഹായം

ഈ സാഹചര്യങ്ങള്‍ തുര്‍ക്കി പ്രസിഡന്റും ഖത്തര്‍ അമീര്‍ ശൈഖ് തമീമും വിശദമായി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് തുര്‍ക്കി മുന്‍കൈയെടുത്ത് പുതിയ മാര്‍ഗം തേടുന്നത്. ഇറാനിലൂടെ ഖത്തറിലേക്ക് ചരക്കെത്തിക്കാനാണ് തുര്‍ക്കിയുടെ ആലോചന.

 തുര്‍ക്കി-ഇറാന്‍-ഖത്തര്‍

തുര്‍ക്കി-ഇറാന്‍-ഖത്തര്‍

തുര്‍ക്കി-ഇറാന്‍-ഖത്തര്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഗള്‍ഫ് മേഖലയില്‍ ഒരുങ്ങുന്നത്. ഇതാകട്ടെ സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഗള്‍ഫില്‍ സൗദി അറേബ്യയുടെ മേധാവിത്വം തകരുന്നതിന് ഇതു കാരണമായേക്കും.

ത്രികക്ഷി കരാര്‍ ഉടന്‍

ത്രികക്ഷി കരാര്‍ ഉടന്‍

ഖത്തറിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിന് ത്രികക്ഷി കരാറിനാണ് തുര്‍ക്കി ശ്രമിക്കുന്നത്. തുര്‍ക്കി സാമ്പത്തിക കാര്യ മന്ത്രി നിഹാത് സെയ്ബക്കി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.

മൂന്ന് രാജ്യങ്ങള്‍ക്കും നേട്ടം

മൂന്ന് രാജ്യങ്ങള്‍ക്കും നേട്ടം

തുര്‍ക്കി-ഖത്തര്‍ ചരക്കു ഗതാഗതം എളുപ്പമാക്കാന്‍ ഇറാന്റെ സഹായം തേടിയിട്ടുണ്ടെന്ന് തുര്‍ക്കി സാമ്പത്തിക കാര്യമന്ത്രി പറഞ്ഞു. മൂന്ന് രാജ്യങ്ങള്‍ക്കും നേട്ടമുള്ള കാര്യമാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

സൗദി കരമാര്‍ഗം ഇപ്പോഴില്ല

സൗദി കരമാര്‍ഗം ഇപ്പോഴില്ല

സൗദി വഴിയാണ് ഖത്തറിലേക്ക് ചരക്കുകള്‍ കാര്യമായും എത്തിയിരുന്നത്. എന്നാല്‍ ഉപരോധം പ്രഖ്യാപിച്ച ശേഷം സൗദി കരാതിര്‍ത്തി അടച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖത്തര്‍ ബദല്‍ മാര്‍ഗം തേടിയത്.

പിന്‍മാറ്റാന്‍ സൗദി ശ്രമം

പിന്‍മാറ്റാന്‍ സൗദി ശ്രമം

ഖത്തറിന്റെ ഈ തേട്ടത്തിന് ആദ്യം ഉത്തരം ലഭിച്ചത് ഇറാനില്‍ നിന്നും തുര്‍ക്കിയില്‍ നിന്നുമായിരുന്നു. തുര്‍ക്കിയെ പിന്തിരിപ്പിക്കാന്‍ സൗദി ശ്രമം നടത്തിയിരുന്നെങ്കിലും ഖത്തറിലേക്ക് അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതില്‍ നിന്നു പിന്‍മാറില്ലെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്.

എളുപ്പവഴി തേടി തുര്‍ക്കി

എളുപ്പവഴി തേടി തുര്‍ക്കി

ഖത്തറിലേക്ക് കരമാര്‍ഗം ചരക്ക് എത്തിക്കാന്‍ നിലവില്‍ തുര്‍ക്കിക്ക് സാധ്യമല്ല. ഈ പശ്ചാത്തലത്തില്‍ ഇറാന്‍ വഴിയുള്ള നീക്കമാണ് ആലോചിക്കുന്നത്. അതാകട്ടെ തുര്‍ക്കിക്ക് എളുപ്പവുമാണ്-സെയ്ബക്കി പറഞ്ഞു.

ചരക്കുവിമാനങ്ങള്‍ നിര്‍ത്തും

ചരക്കുവിമാനങ്ങള്‍ നിര്‍ത്തും

ഇപ്പോള്‍ തുര്‍ക്കിയില്‍ നിന്നു ഖത്തറിലേക്ക് ചരക്കുവിമാനങ്ങള്‍ എത്തുന്നുണ്ട്. പക്ഷേ, അത് ഏറെകാലം തുടരാന്‍ സാധ്യതയില്ല. ഏത് സമയവും നിര്‍ത്തിവയ്ക്കും. തുടര്‍ന്ന് ഇറാന്‍ വഴിയായിരിക്കും തുര്‍ക്കി ചരക്കുകള്‍ എത്തിക്കുകയെന്ന് സെയ്ബക്കി കൂട്ടിച്ചേര്‍ത്തു.

നാല് കൂറ്റന്‍ ചരക്കുകപ്പലുകള്‍

നാല് കൂറ്റന്‍ ചരക്കുകപ്പലുകള്‍

കടല്‍മാര്‍ഗമാണ് തുര്‍ക്കി ലക്ഷ്യമിടുന്ന മറ്റൊരു വഴി. പ്രതിമാസം നാല് കൂറ്റന്‍ ചരക്കുകപ്പലുകള്‍ ഖത്തറിലേക്ക് അയക്കാനാണ് തുര്‍ക്കിയുടെ ശ്രമം. എങ്കിലും കരമാര്‍ഗമാണ് ചെലവ് കുറവെന്നും ഇറാന്റെ സഹകരണത്തോടെയാണ് ഈ നീക്കങ്ങള്‍ നടത്തുകയെന്നും സെയ്ബക്കി പറഞ്ഞു.

ഒമാനിലെ തുറമുഖങ്ങള്‍

ഒമാനിലെ തുറമുഖങ്ങള്‍

ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ക്ക് പുറമെ ഖത്തര്‍ ഒമാനിലെ തുറമുഖങ്ങളും ആശ്രയിക്കുന്നുണ്ട്. ഒമാനിലെ രണ്ട് തുറമുഖങ്ങളില്‍ നിന്നു ദോഹ തുറമുഖത്തേക്ക് ചരക്കുകള്‍ എത്തിക്കുന്നുണ്ട്. നേരത്തെ ദുയാബ് വഴി വന്ന ചരക്കുകളാണ് ഇപ്പോള്‍ ഒമാന്‍ വഴി എത്തുന്നത്.

English summary
Turkey discusses trade routes with Qatar through Iran
Please Wait while comments are loading...