തുര്‍ക്കിയില്‍ വീണ്ടും ഭൂചലനം, 5.6 തീവ്രത, കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ന്നു
ഫെബ്രുവരി ആറിന് സര്‍വനാശം വിതച്ച തുര്‍ക്കിയിലെ പതിനൊന്ന് പ്രവിശ്യകളിലൊന്നാണ് മലാത്യ. ഇവിടെയാണ് വീണ്ടും ഭൂകമ്പമുണ്ടായിരിക്കുന്നത്. കെട്ടിടങ്ങള്‍ തകര്‍ന്ന് വീണതായി മേയര്‍ സ്ഥിരീകരിച്ചു.

അങ്കാറ: തുര്‍ക്കിയില്‍ വീണ്ടും ഭൂകമ്പം. 5.6 ആണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. രാജ്യമാകെ മൂന്നാഴ്ച്ച മുമ്പ് നടന്ന ഭൂകമ്പത്തില്‍ തകര്‍ന്ന് നില്‍ക്കുന്ന സമയത്താണ് വീണ്ടുമൊരു ഭൂകമ്പമുണ്ടായിരിക്കുന്നത്.
വീണ്ടും കെട്ടിടങ്ങള്‍ തകര്‍ന്ന് വീണുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ആര്‍ക്കും ജീവഹാനി നേരിട്ടതായി റിപ്പോര്‍ട്ടില്ല. മലാത്യ പ്രവിശ്യയിലെ യെസില്‍യര്‍ത്ത് ടൗണിലാണ് ഇന്ന് ഭൂകമ്പമുണ്ടായതെന്ന് ദുരന്തനിവാരണ സംഘം അറിയിച്ചു.
ടൗണിലെ കുറച്ച് കെട്ടിടങ്ങള്‍ തകര്‍ന്ന് വീണുവെന്ന് യെസില്‍യര്‍ത്തിലെ മേയര്‍ മെഹ്‌മത്ത് സിനാര്‍ പറഞ്ഞു. ഫെബ്രുവരി ആറിന് സര്‍വനാശം വിതച്ച തുര്‍ക്കിയിലെ പതിനൊന്ന് പ്രവിശ്യകളിലൊന്നാണ് മലാത്യ. രൂക്ഷമായി ഭൂകമ്പം ഇവരെ ബാധിച്ചിരുന്നു.7.8 തീവ്രതയിലായിരുന്നു ആ ഭൂകമ്പമുണ്ടായത്.
തുര്‍ക്കിയിലും സിറിയയിലുമായി 48000 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഒന്നേമുക്കാല്‍ ലക്ഷത്തോളം കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നാണ് അധികൃതര്‍ പറയുന്നു. പതിനായിരം തുടര്‍പ്രകമ്പനങ്ങങളാണ് തുര്‍ക്കിയില്‍ ഉണ്ടായതെന്ന് ദുരന്ത നിവാരണ അതോറിറ്റി പറഞ്ഞു.












Click it and Unblock the Notifications