കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ തിളങ്ങുന്നു; സൗദി അറേബ്യയ്ക്ക് പിടികൊടുക്കാതെ!! നടത്തുന്നത് കോടികളുടെ ഇടപാടുകള്‍

സൗദി, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചായിരുന്നു ഖത്തറിന്റെ കയറ്റുമതിയും ഇറക്കുമതിയും. ഉപരോധത്തിന് ശേഷമാണ് ഖത്തര്‍ പുതിയ സുഹൃത്തുക്കളെ തേടിയത്.

  • By Ashif
Google Oneindia Malayalam News

ദോഹ: സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ഉപരോധം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആദ്യം ഒന്ന് പതറിയ ഖത്തര്‍ ഇപ്പോള്‍ എല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പുതിയ സഖ്യരാജ്യങ്ങളെ അവര്‍ക്ക് ലഭിച്ചിരിക്കുന്നു. പുതിയ വ്യാപാര കരാറുകളും ബന്ധങ്ങളും തുടങ്ങിയിരിക്കുന്നു. സൗദി അറേബ്യയ്ക്ക് പിടികൊടുക്കാന്‍ നില്‍ക്കാതെ മുന്നേറാനുള്ള ശ്രമമാണിപ്പോള്‍ ഖത്തര്‍ നടത്തുന്നത്.

വിവിധ രാജ്യങ്ങളുമായി കോടികളുടെ ഇടപാടാണ് ഖത്തര്‍ നടത്തുന്നത്. ഇതിന്റെ ചില പ്രാരംഭ നടപടികള്‍ ആരംഭിച്ചു. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് നിക്ഷേപങ്ങള്‍ സ്വീകരിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാണ്. ഏറ്റവും പുതിയ കരാര്‍ ഒപ്പുവച്ചത് തുര്‍ക്കിയുമായാണ്.

തുര്‍ക്കിയും ചൈനയും

തുര്‍ക്കിയും ചൈനയും

15 കരാറുകളാണ് ഖത്തറും തുര്‍ക്കിയും തമ്മില്‍ ഒപ്പുവച്ചിരിക്കുന്നത്. വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതാണ് ഇതില്‍ പ്രധാനപ്പെട്ടവ. കൂടെ മറ്റു ചിലതും. ചൈനയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുമായും സഹകരണം ശ്ക്തമാക്കാന്‍ ഖത്തര്‍ തീരുമാനിച്ചു.

കോടികളുടെ ഇടപാടുകള്‍

കോടികളുടെ ഇടപാടുകള്‍

ഭക്ഷ്യ മേഖല, നിര്‍മാണ മേഖല, മരുന്ന് വ്യവസായം എന്നീ കാര്യങ്ങളിലുള്ള സഹകരണം ശക്തമാക്കാന്‍ ഖത്തറും തുര്‍ക്കിയും തീരുമാനിച്ചിട്ടുണ്ട്. കോടികളുടെ ഇടപാടുകളാണ് ഈവര്‍ഷം നടത്താനും ധാരണയായി.

220 ചരക്കുവിമാനങ്ങള്‍

220 ചരക്കുവിമാനങ്ങള്‍

തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ അടുത്തിടെ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുക കൂടിയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പക്ഷേ, ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായില്ല. ജൂണിന് ശേഷം ഇതുവരെ തുര്‍ക്കിയില്‍ നിന്നു ഖത്തറിലേക്ക് 220 ചരക്കുവിമാനങ്ങളാണ് എത്തിയത്.

 തുര്‍ക്കി ഒരു പ്രശ്‌നമാണ്

തുര്‍ക്കി ഒരു പ്രശ്‌നമാണ്

ഖത്തറിന് പുറമെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ നേതൃത്വങ്ങളുമായി എര്‍ദോഗാന്‍ ചര്‍ച്ച നടത്തിയിരുന്നു. മേഖലയില്‍ സമാധാനം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ, സൗദി-ഖത്തര്‍ പ്രശ്‌നത്തിന് പ്രധാനപ്പെട്ട ഒരു കാരണം തുര്‍ക്കിയാണ്.

തുര്‍ക്കി സൈനികരെ മാറ്റണം

തുര്‍ക്കി സൈനികരെ മാറ്റണം

തുര്‍ക്കി സൈന്യത്തിന്റെ താവളം ഖത്തറിലുണ്ട്. 3000ത്തോളം തുര്‍ക്കി സൈനികരെ ഇങ്ങോട്ട് മാറ്റാന്‍ നേരത്തെ തുര്‍ക്കി തീരുമാനിച്ചതുമാണ്. ഇത് സൗദി അറേബ്യയ്ക്ക് പിടിച്ചിട്ടില്ല. ഇത് പാടില്ലെന്നാണ് സൗദിയുടെ ആവശ്യം.

രണ്ടു പട്ടികയിലും തുര്‍ക്കി

രണ്ടു പട്ടികയിലും തുര്‍ക്കി

തുര്‍ക്കിയുടെ സൈനിക കേന്ദ്രം ഖത്തറില്‍ നിന്നു മാറ്റണമെന്നാണ് സൗദി അറേബ്യയും സഖ്യരാജ്യങ്ങളും മുന്നോട്ട് വച്ച പ്രധാന നിര്‍ദേശങ്ങളിലൊന്ന്. സൗദി അറേബ്യ മുന്നോട്ട് വച്ച രണ്ട് പട്ടികയിലും തുര്‍ക്കിയുടെ വിഷയം പറയുന്നുണ്ട്.

ഖത്തര്‍ അംഗീകരിച്ചില്ല

ഖത്തര്‍ അംഗീകരിച്ചില്ല

ആദ്യം 13 ഇന നിര്‍ദേശമാണ് സൗദി സഖ്യം ഖത്തറിന് മുമ്പില്‍ വച്ചത്. ഇത് അംഗീകരിച്ചാല്‍ ചര്‍ച്ച ചെയ്തു സമാധാനത്തിലെത്താമെന്നായിരുന്നു നിബന്ധന. പക്ഷേ ഖത്തര്‍ അംഗീകരിച്ചില്ല.

വീണ്ടും ആവശ്യങ്ങള്‍

വീണ്ടും ആവശ്യങ്ങള്‍

പിന്നീട് നിര്‍ദേശങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി ആറെണ്ണമാക്കി. അല്‍ ജസീറ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഒഴിവാക്കിയായിരുന്നു ഈ നിര്‍ദേശം. എന്നാല്‍ പുതിയ ആവശ്യത്തിലൊന്ന് തുര്‍ക്കി സൈനിക കേന്ദ്രം ഉപേക്ഷിക്കണമെന്നായിരുന്നു.

ഖത്തിറിന്റെ നിലപാട്

ഖത്തിറിന്റെ നിലപാട്

അതുകൊണ്ട് തന്നെ തുര്‍ക്കിയുടെ നയങ്ങള്‍ക്ക് എപ്പോഴും എതിരാണ് സൗദി. സൗദിയുടെ ആവശ്യം ഖത്തര്‍ അംഗീകരിച്ചില്ല. തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്നായിരുന്നു ഖത്തിറിന്റെ നിലപാട്.

 യാത്രാ സൗകര്യം വര്‍ധിപ്പിക്കും

യാത്രാ സൗകര്യം വര്‍ധിപ്പിക്കും

ഖത്തറും തുര്‍ക്കിയും ഒന്നുകൂടെ ബന്ധം ശക്തമാക്കുകയാണ്. ഇതാകട്ടെ സൗദി അറേബ്യയ്ക്കും യുഎഇക്കും കടുത്ത എതിര്‍പ്പുള്ള കാര്യവുമാണ്. ഖത്തറും തുര്‍ക്കിയു യാത്രാ സൗകര്യം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.

കയറ്റുമതി വര്‍ധിച്ചു

കയറ്റുമതി വര്‍ധിച്ചു

ഖത്തറിലേക്കുള്ള തുര്‍ക്കിയുടെ കയറ്റുമതി വര്‍ധിച്ചിട്ടുണ്ട്. ഈ വര്‍ഷം മെയില്‍ 362 ലക്ഷം ഡോളറിന്റെ കയറ്റുമതിയാണുണ്ടായിരുന്നത്. ജൂണില്‍ 524 ലക്ഷം ഡോളറായി വര്‍ധിച്ചു. ജൂണിലാണ് സൗദി സഖ്യം ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.

തുര്‍ക്കി പറയുന്നത്

തുര്‍ക്കി പറയുന്നത്

തിരിച്ച് ഖത്തറില്‍ നിന്നു തുര്‍ക്കിയിലേക്കുള്ള കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. മെയില്‍ 196 ലക്ഷം ഡോളയാരുന്നത് ജൂണില്‍ 237 ലക്ഷം ഡോളറായി വര്‍ധിച്ചു. ഖത്തറിലേക്കുള്ള കയറ്റുമതി ആഗസ്തില്‍ 51 ശതമാനമായി വര്‍ധിച്ചുവെന്ന് തുര്‍ക്കി അറിയിച്ചു.

തുര്‍ക്കിക്ക് ഗുണം ചെയ്തു

തുര്‍ക്കിക്ക് ഗുണം ചെയ്തു

സൗദി, യുഎഇ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിച്ചായിരുന്നു ഖത്തറിന്റെ കയറ്റുമതിയും ഇറക്കുമതിയും. ഉപരോധത്തിന് ശേഷമാണ് ഖത്തര്‍ പുതിയ സുഹൃത്തുക്കളെ തേടിയത്. ഇത് തുര്‍ക്കിക്ക് ഗുണം ചെയ്തുവെന്നതാണ് ചുരുക്കം. തുര്‍ക്കിയുമായുള്ള കൂട്ട് സൗദിയെ ചൊടിപ്പിക്കുന്നതുമാണ്.

English summary
Turkey and Qatar signed 15 new trade and cooperation agreements in the food and construction sectors and the pharmaceutical industry, Qatar's Chamber of Commerce said on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X