കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുര്‍ക്കി സൈന്യം സിറിയയില്‍ കടന്നു... യുദ്ധം തുടങ്ങി, അസദ് എന്ത് ചെയ്യും?

Google Oneindia Malayalam News

ദമാസ്‌കസ്: സിറിയ വീണ്ടും യുദ്ധക്കെടുതിയിലേക്കാണോ നീങ്ങുന്നത്? ഐസിസിനെതിരെ റഷ്യയും അമേരിക്കയും നടത്തുന്ന ആക്രമണങ്ങള്‍ക്ക് പിറകേ ഇതാ തുര്‍ക്കിയും ഇറങ്ങിക്കഴിഞ്ഞു.

അമേരിക്കയും റഷ്യയും ചെയ്യുന്നതുപോലെ നിലത്തിറങ്ങാതെയുള്ള വ്യോമാക്രമണത്തിനല്ല തുര്‍ക്കി വന്നിരിക്കുന്നത്. നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ്. ടാങ്കുകളും യുദ്ധവിമാനങ്ങളുമായി തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തി കടന്നുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐസിസ് കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ ഒരു വിവാഹാഘോഷത്തിനിടെ ഐസിസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 54 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഐസിസ് മാത്രമല്ല തുര്‍ക്കിയുടെ ലക്ഷ്യം... അതുകൊണ്ട് തന്നെ ബാഷര്‍ അല്‍ അസദിന് സന്തോഷം നല്‍കുന്ന വിവരങ്ങള്‍ വേറേയും ഉണ്ട്.

 തുര്‍ക്കി

തുര്‍ക്കി

ഐസിസ് അവരുടെ അനധികൃത എണ്ണക്കച്ചവടം നടത്തിയിരുന്നത് തുര്‍ക്കി വഴി ആയിരുന്നു. എന്നാല്‍ കാലം കടന്നുപോയപ്പോള്‍ തുര്‍ക്കിയിലും ഐസിസ് അവരുടെ സ്വഭാവം കാണിച്ചുതുടങ്ങി.

വേറെ വഴിയില്ല

വേറെ വഴിയില്ല

കഴിഞ്ഞ ദിവസം തുര്‍ക്കിയിലെ സിറിയന്‍ അതിര്‍ത്തി പട്ടണത്തില്‍ വിവാഹ ആഘോഷത്തിനിടെ ചാവേര്‍ സ്‌ഫോടനം നത്തി 54 പേരെയാണ് ഐസിസ് കൊന്നത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ നോക്കി നില്‍ക്കാന്‍ ഇനി തുര്‍ക്കിക്ക് കഴിയില്ല.

 ടാങ്കുകള്‍, വിമാനങ്ങള്‍

ടാങ്കുകള്‍, വിമാനങ്ങള്‍

ടാങ്കുകളും വിമാനങ്ങളും ഒക്കെയായി തുര്‍ക്കി സൈന്യം സിറിയിലെ അതിര്‍ത്തി നഗരമായ ജറാബ്ലസ്സില്‍ പ്രവേശിച്ചു. കനത്ത യുദ്ധമാണ് ഇവിടെ നടക്കുന്നത്.

 കുര്‍ദ്ദുകളും

കുര്‍ദ്ദുകളും

ഐസിസ് മാത്രമല്ല തുര്‍ക്കിയുടെ ലക്ഷ്യം.. കുര്‍ദ്ദുകളും കൂടിയാണ്. തുര്‍ക്കിയില്‍ കുര്‍ദ്ദ് വിമതര്‍ വലിയ പ്രശ്‌നം സൃഷ്ടിയ്ക്കുന്നുണ്ട്. അതുകൊണ്ട് സിറിയയിലെ കുര്‍ദ്ദുകളേയും ആക്രമിക്കും എന്നാണ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ വ്യക്തമാക്കിയിരിക്കുന്നത്.

 അമേരിക്ക

അമേരിക്ക

തുര്‍ക്കിയുടെ സിറിയന്‍ ആക്രമണത്തിന് അമേരിക്കയുടെ സര്‍വ്വ പിന്തുണയും ഉണ്ട്. എന്നാല്‍ സിറിയയിലെ കുര്‍ദ്ദ് വിമതര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്നതും അമേരിക്കയാണ്. കുര്‍ദ്ദുകളെ ഒന്നും ചെയ്യരുത് എന്നാണ് അമേരിക്ക തുര്‍ക്കിയോട് ആവശ്യപ്പെടുന്നത്.

അസദിന് സന്തോഷമോ

അസദിന് സന്തോഷമോ

ഒരു രാജ്യം തങ്ങളുടെ അതിര്‍ത്തി കയറി യുദ്ധം ചെയ്യുമ്പോള്‍ ആ രാജ്യത്തിന്റെ പരമാധികാരിയ്ക്ക് സന്തോഷം തോന്നുമോ? എന്നാല്‍ സിറിയന്‍ പ്രസിഡന്റിന് സന്തോഷം തോന്നാന്‍ സാധ്യതയുണ്ട്. കാരണം ഐസിസിനൊപ്പം കുര്‍ദ്ദ് വിമതരേയും തുര്‍ക്കി ലക്ഷ്യം വക്കുന്നുണ്ടല്ലോ.

ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

സിറിയയില്‍ ഐസിസിനെതിരെ പോരാടുന്നുണ്ടെങ്കിലും മറ്റ് വിമതര്‍ക്ക് സാമ്പത്തിക, സൈനിക സഹായങ്ങള്‍ എത്തിയ്ക്കുന്നത് അമേരിക്കയാണ്. കുര്‍ദ്ദുകളെയാണ് അവര്‍ ഇത്തരത്തില്‍ ഏറ്റവും അധികം സഹായിക്കുന്നത്. ആ കുര്‍ദ്ദുകളെ കൂടി കൊന്നൊടുക്കാനാണ് ഇപ്പോള്‍ അമേരിക്കന്‍ പിന്തുണയോടെ തുര്‍ക്കി സൈന്യം സിറിയയില്‍ പ്രവേശിച്ചിരിക്കുന്നത്.

ജറാബ്ലസ്സില്‍

ജറാബ്ലസ്സില്‍

അതിര്‍ത്തി നഗരമായ ജറാബല്സ്സില്‍ ഐസിസിനെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞു എന്നാണ് തുര്‍ക്കിയുടെ വാദം. എന്നാല്‍ കൂടുതല്‍ മുന്നോട്ട് വന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല.

കുടുങ്ങിപ്പോകും

കുടുങ്ങിപ്പോകും

തുര്‍ക്കി സേനനയെ ഒരു ചതുപ്പ് പോലെ സിറിയ വിഴുങ്ങും എന്നാണ് കുര്‍ദ്ദുകളുടെ അഭിപ്രായം. ഐസിസിനേയും കുര്‍ദ്ദുകളേയും ഒരുപോലെ നേരിടാന്‍ തുര്‍ക്കി സേന ഇത്തിരി വലയും എന്ന് ഉറപ്പാണ്.

 റഷ്യ

റഷ്യ

ഐസിസിനോട് പൊരുതാന്‍ ശത്രുതമറന്ന് ഒരുമിച്ച് നില്‍ക്കണം എന്നാണ് റഷ്യയോട് സിറിയ ആഹ്വാനം ചെയ്തത്. എന്നാല്‍ ഇപ്പോഴത്തെ സൈനിക നീക്കത്തെ റഷ്യ ഏത് രീതിയില്‍ സ്വീകരിയ്ക്കും എന്ന് വ്യക്തമല്ല.

English summary
Turkey sent tanks, warplanes and special operations forces into northern Syria on Wednesday in its biggest plunge yet into the Syrian conflict, enabling Syrian rebels to take control of an important Islamic State stronghold within hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X