ഉര്‍ദുഗാനെ വധിക്കാന്‍ ഗൂഢാലോചന; തുര്‍ക്കിയില്‍ 40 പേര്‍ക്ക് ജീവപര്യന്തം
ഉര്‍ദുഗാനെ വധിക്കാന്‍ ഗൂഢാലോചന; തുര്‍ക്കിയില്‍ 40 പേര്‍ക്ക് ജീവപര്യന്തം
അങ്കാറ: കഴിഞ്ഞ വര്‍ഷം നടന്ന അട്ടിമറി ശ്രമത്തിനിടെ പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാനെ വധിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് 40 പേരെ തുര്‍ക്കി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെക്കുപടിഞ്ഞാറന്‍ നഗരമായ മുഗ്ലയിലെ കോടതിയാണ് ബുധനാഴ്ച ശിക്ഷ വിധിച്ചത്. ഇവരില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുള്‍പ്പെടെ 31 പേര്‍ക്ക് നാല് ജീവപര്യന്തം വീതമാണ് നല്‍കിയത്. തുര്‍ക്കി ഭരണകൂടത്തിനെതിരേ 2016 ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറി ശ്രമത്തിനിടെ, ഉര്‍ദുഗാനും കുടുംബവും താമസിക്കുകയായിരുന്ന മുഗ്ല റിസോര്‍ട്ടിലേക്ക് സൈനികരുടെ നേതൃത്വത്തിലുള്ള സംഘം ഇരച്ചുകറുകയായിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ഉര്‍ദുഗാനും കുടുംബവും അക്രമികളില്‍ നിന്ന് രക്ഷപ്പെട്ടത്. മുന്‍ സൈനിക ബ്രിഗേഡിയര്‍ ജനറല്‍ ഗൊഖാന് സഹിന്റെ നേതൃത്വത്തിലായിരുന്നു പ്രസിഡന്റിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് കോടതി കണ്ടെത്തി.
വിഫലമായ അട്ടിമറി ശ്രമത്തിന് ശേഷം നാലുദിവസം ഗുഹയില്‍ ഒളിച്ചിരുന്ന് വാര്‍ത്തയില്‍ ഇടംപിടിച്ച എലൈറ്റ് കമാന്റോ അംഗം സക്കരിയ കുസുവിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. ഫെബ്രുവരി 20നാണ് കേസിലെ വിചാണ തുടങ്ങിയത്. ഉര്ദുഗാന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ ശ്രമവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈനികര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നടക്കുന്ന വിചാരണകളിലൊന്നിലാണ് കോടതി ബുധനാഴ്ച വിധി പറഞ്ഞിരിക്കുന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുള്‍പ്പെട്ട കേസില്‍ ആദ്യമായാണ് കോടതി വിധി പറയുന്നത്. വിഫലമായ സൈനിക അട്ടിമറി ശ്രമത്തില്‍ 249 പേര് കൊല്ലപ്പെട്ടിരുന്നു. അട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് തുര്‍ക്കി ഭരണകൂടം നേരത്തേ വ്യക്തമാക്കിയിരുന്നു.

ഒഴിവുദിന യാത്രയിലായിരുന്ന പ്രസിഡന്റിനൊപ്പം മക്കള്‍, മകളുടെ ഭര്‍ത്താവ്, പേരക്കുട്ടികള്‍ തുടങ്ങിവരും ആക്രമണം നടന്ന ആ രാത്രി റിസോര്‍ട്ടിലുണ്ടായിരുന്നു.സപ്രസിഡന്റ് കുടുംബ സമേതം താമസിച്ചിരുന്ന റിസോര്‍ട്ടിലെ ഗ്രാന്റ് യസീസി ഹോട്ടലിന്റെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലിസ് ഓഫീസര്‍മാര്‍ അക്രമികളുടെ വെടിയേറ്റു മരിച്ചിരുന്നു. പത്തോ പതിനഞ്ചോ മിനുട്ടുകള്‍ കൂടി ഹോട്ടലില്‍ തങ്ങിയിരുന്നുവെങ്കില്‍ താനും കുടുംബവും കൊല്ലപ്പെടുമായിരുന്നുവെന്ന് സംഭവത്തെ കുറിച്ച് ഉര്ദുഗാന് പറഞ്ഞിരുന്നു.അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട് 50,000ത്തിലേറെ പേരെയാണ് തുര്‍ക്കി പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കൊണ്ട് തുര്‍ക്കിയിലെ ജയിലുകള്‍ നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയില്‍ കഴിയുന്ന വിമത നേതാവ് ഫത്ഹുല്ല ഗുലന്റെ അനുയായികളാണ് അട്ടിമറി ശ്രമത്തിനു പിന്നിലെന്നാണ് തുര്‍ക്കിയുടെ ആരോപണം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications