ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ വീണ്ടും ട്വിസ്റ്റ്: ഇടപാട് താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഇലോണ്‍ മസ്‌ക്
ന്യൂയോര്‍ക്ക്: ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനുള്ള കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ടെസ്ല സി ഇ ഒ ഇലോണ്‍ മസ്‌ക് അറിയിച്ചു. ട്വിറ്ററിന്റെ വ്യാജ അക്കൗണ്ടുകള്‍ പ്രതിനിധീകരിക്കുന്നത് അഞ്ച് ശതമാനത്തില്‍ താഴെയാണെന്ന് കണ്ടെത്തുന്നത് വരെ ഇടപാട് നിര്‍ത്തിവെച്ചിരിക്കുന്നു എന്നാണ് ഇലോണ്‍ മസ്‌ക് അറിയിച്ചിരിക്കുന്നത്.

ട്വിറ്റര്‍ ഏറ്റെടുക്കുന്ന സമയത്ത് വ്യാജ അക്കൗണ്ടുകള്‍ പൂര്‍ണമായും ഇല്ലാതാക്കുകയാണെന്ന് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് മസ്‌ക് അറിയിച്ചിരുന്നു. എന്നാല്‍ ഏകദേശം 5 ശതമാനത്തോളം വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററിലുണ്ടെന്ന് ഇന്നലെ ട്വിറ്റര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞിരുന്നു. ഈ കണക്കുകളില്‍ വ്യക്തത വരുത്തുന്നത് വരെ ഏറ്റെടുക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി മസ്‌ക് ട്വീറ്റ് ചെയ്തു.
Recommended Video
കഴിഞ്ഞ മാസം 44 ബില്യണ്‍ ഡോളറിനായിരുന്നു ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുത്തത്. ഓരോ ഓഹരിക്കും 54.20 ഡോളര്‍ നല്‍കിയാണ് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. നേരത്തെ ട്വിറ്ററിന്റെ 9 ശതമാനം ഓഹരി മസ്‌ക് സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണമായും ഏറ്റെടുക്കലിലേക്ക് കടന്നത്.
ട്വിറ്ററില്‍ വളരെ അധികം സജീവമായിരുന്ന ശതകോടീശ്വരനായിരുന്നു ഇലോണ്‍ മസക്. ട്വിറ്ററിനെ മസ്‌ക് ഏറ്റെടുക്കുകയാമെന്ന വിവരം എല്ലാവരെയും ഞെട്ടിച്ചിരുന്നു. 2009 മുതല്‍ ട്വിറ്ററില്‍ സ്ഥിര സാന്നിധ്യമായ മസ്‌ക്, തന്റെ ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വലിയ പ്രഖ്യാപനങ്ങള്‍ക്ക് ട്വിറ്ററിലൂടെ നടത്താറുണ്ടായിരുന്നു.












Click it and Unblock the Notifications