കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോംഗോയില്‍ സംഘര്‍ഷം; യുഎന്‍ ദൗത്യസംഘത്തിലെ രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

കിന്‍ഷസ: കോംഗോ പ്രതിഷേധം സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് രണ്ട് ഇന്ത്യന്‍ ജവാന്മാര്‍ കൊല്ലപ്പെട്ടു. ഇവര്‍ യുഎന്നിന്റെ പീസ് കീപ്പിംഗ് മിഷന്റെ ഭാഗമായിരുന്നു. രണ്ട് ഇന്ത്യന്‍ ജവാന്മാരുടെ വീരമൃത്യുവില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഈ ക്രൂര കൃത്യത്തിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.

ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!

1

ഇവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. കോംഗോയില്‍ യുഎന്‍ നടത്തുന്ന യുനൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ സ്റ്റബിലൈസേഷന്‍ മിഷന്റെ ഭാഗമായിരുന്നു കൊല്ലപ്പെട്ട രണ്ട് സൈനികരും.

കൊല്ലപ്പെട്ട രണ്ട് പേരും ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായിരുന്നു. രാജസ്ഥാനില്‍ നിന്നുള്ളവരാണ് ഇവര്‍. കോംഗോയിലെ കിഴക്കന്‍ നഗരമായ ഗോമയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നത്. ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അന്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം രണ്ടാം ദിനത്തിലേക്കും കടന്നിരിക്കുകയാണ്. യുഎന്‍ മിഷനെതിരെയാണ് പ്രതിഷേധം നടക്കുന്നത്. മെയ് മാസത്തിലാണ് ഇന്ത്യക്കാര്‍ അടക്കം ഈ മേഖലയില്‍ എത്തിയത്.

കോംഗോയിലെ തദ്ദേശവാസികള്‍ രാജ്യത്താകെ യുഎന്‍ മിഷനെതിരെ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഗോമയില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീളുകളായിരുന്നു. ഇവിടെ വലിയൊരു ബേസ് തന്നെ യുഎന്നിനുണ്ട്. യുഎന്നിന്റെ കെട്ടിടങ്ങള്‍ക്ക് തീവെക്കുകയും വ്യാപകമായ കൊള്ള നടത്തുകയും ചെയ്യുന്നുണ്ട്.

ബെനി, ബുട്ടെമ്പോ എന്നിവിടങ്ങളില്‍ അതിജാഗ്രതാ നിര്‍ദേശമുണ്ട്. തിങ്കളാഴ്ച്ച ഈ മേഖലയില്‍ സമാധാന അന്തരീക്ഷമുണ്ടായിരുന്നു. ഇന്ന് ബുട്ടെമ്പോയില്‍ സംഘര്‍ഷം കനക്കുകയായിരുന്നു. മൊറോക്കോ ക്യാമ്പില്‍ ബിഎസ്എഫ് സൈനികര്‍ താമസിച്ചിരുന്ന മേഖല പ്രതിഷേധക്കാര്‍ വളയുകയായിരുന്നു.

കോംഗോ പോലീസും കോംഗോ സൈന്യവും ഇവിടെയെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാനായില്ല.അഞ്ഞൂറോളം വരുന്ന വന്‍ ജനക്കൂട്ടമായിരുന്നു. ഇവരെ തടയാന്‍ സൈന്യത്തിന് പോലും സാധിക്കില്ലായിരുന്നു. ബിഎസ്എഫും മറ്റ്‌സുരക്ഷാ ട്രൂപ്പുകളും കണ്ണീര്‍ വാതകം പ്രയോഗിച്ച് പ്രതിഷേധക്കാരെ ഓടിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഇവര്‍ സുരക്ഷാ വേലി മൂന്ന് വ്യത്യസ്ത മേഖലയില്‍ നിന്ന് തകര്‍ത്ത് ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.

മേഘദേവത തന്നെ, ആരും ആ സൗന്ദര്യത്തില്‍ മയങ്ങിപ്പോകും, നിഖിലയുടെ ക്യൂട്ട്‌നെസ്സിന് വിശേഷണമില്ല, വൈലായി ചിത്രങ്ങള്‍

ഇവരെ ഓടിച്ച് വിട്ടെങ്കിലും, പിന്നീട് വീണ്ടും ഒന്നിച്ച് ചേര്‍ന്നാണ് എത്തിയത്. വിമതര്‍ ഈ പ്രതിഷേധക്കാരുടെ കൂട്ടത്തില്‍ നുഴഞ്ഞുകയറിയാണ് സംഘര്‍ഷം നടത്തുന്നതെന്നാണ് സൂചന. വലിയ വെടിവെപ്പ് ഇവിടെ പിന്നീട് നടന്നിരുന്നു. മൊറോക്കന്‍ പോലീസ് ഓഫീസറും ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഭക്ഷണം കഴിക്കാനിരുന്ന ക്യാബിന്‍ ക്രൂ ഞെട്ടി; തുര്‍ക്കിഷ് വിമാനത്തില്‍ കണ്ടത്....സംഭവം ഇങ്ങനെഭക്ഷണം കഴിക്കാനിരുന്ന ക്യാബിന്‍ ക്രൂ ഞെട്ടി; തുര്‍ക്കിഷ് വിമാനത്തില്‍ കണ്ടത്....സംഭവം ഇങ്ങനെ

Recommended Video

cmsvideo
കരുണാകരനെതിരെ നടത്തിയ ഉള്‍പാര്‍ട്ടി കലാപത്തില്‍ പശ്ചാത്തപിക്കുന്നുവെന്ന് രമേശ് ചെന്നിത്തല |*Kerala

English summary
two bsf personnels who was part of un peacekeeping killed in congo, after protest turned violent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X