Get Updates
Get notified of breaking news, exclusive insights, and must-see stories!

മസ്‌ക് ട്വിറ്ററില്‍ നിന്ന് പുറത്താക്കി; 2 മുന്‍ ജീവനക്കാര്‍ ട്വിറ്ററിന് ബദല്‍ ആപ് ഒരുക്കുന്നു

വാഷിംഗ്ടണ്‍: ട്വിറ്ററിന് ബദല്‍ സംവിധാനമൊരുക്കാന്‍ രണ്ട് യുവാക്കള്‍. ഇവരെ ഇലോണ്‍ മസ്‌ക് ട്വിറ്ററില്‍ നിന്ന് പുറത്താക്കിയതാണ്. പല യൂസര്‍മാരും ട്വിറ്ററില്‍ നിന്ന് പുറത്തുപോവുകയാണ്. ഇത് മുതലെടുത്ത് ഇവരെ പുതിയ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിക്കാനാണ് ഈ രണ്ട് പേരുടെയും തീരുമാനം.

ട്വിറ്ററിന് ബദലായി ഒരു പുതിയ പ്ലാറ്റ്‌ഫോമിന്റെ പണിപ്പുരയിലാണ് അലോണ്‍സോ ഫോണ്‍ ടെറല്‍, ഡെവാരിസ് ബ്രൗണ്‍ എന്നീ യുവാക്കള്‍. ഇത് മസ്‌കിനെ പ്രതിരോധത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. ട്വിറ്റര്‍ വന്‍തോതില്‍ ജീവനക്കാരെ ഒഴിവാക്കിയപ്പോള്‍ നവംബറില്‍ ഇവര്‍ക്കും ജോലി നഷ്ടമായിരുന്നു. സ്പില്‍ എന്ന ആപ്പാണ് ഉണ്ടാക്കുന്നത്. ഇത് ട്വിറ്ററിന് ബദലായിരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

1

അതേസമയം ട്വിറ്ററില്‍ നിന്ന് പുറത്താക്കുന്നവര്‍ക്ക് ഇവര്‍ ഈ ആപ്പില്‍ ജോലി നല്‍കും. സംസ്‌കാരത്തിന് പ്രഥമ പരിഗണന നല്‍കുന്ന ആപ്പായിരിക്കും ഇതെന്ന് അല്‍ഫോണ്‍സോയും ഡേവാരിസും പറഞ്ഞു. ജനുവരിയിലാണ് ഈ ആപ്പ് ലോഞ്ച് ചെയ്യുക. അല്‍ഫോണ്‍സോ ടെറല്‍ നേരത്തെ ട്വിറ്ററിന്റെ സോഷ്യല്‍ ആന്‍ഡ് എഡിറ്റോറിയലിന്റെ ഗ്ലോബല്‍ ഹെഡായിരുന്നു.

എന്നാല്‍ ഇലോണ്‍ മസ്‌ക് വന്നതോടെ പിരിച്ചുവിട്ട ആയിരക്കണക്കിന് ജീവനക്കാരില്‍ അല്‍ഫോണ്‍സോയുമുണ്ടായിരുന്നു. ദേവാരിസ് ബ്രൗണ്‍ ട്വിറ്ററിലെ പ്രൊഡക്ട് മാനേജര്‍ ലീഡായിരുന്നു. മെഷീന്‍ ലേണിംഗായിരുന്നു ഇതിന്റെ പ്രധാന ഫോക്കസ്. ബ്രൗണിനും ജോലി നഷ്ടമായിരുന്നു.

ഞങ്ങള്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ പെട്ടെന്ന് തന്നെ സാധിച്ചെന്ന് സ്പില്ലിന്റെ സ്ഥാപകരമായ ഇരുവരും പറഞ്ഞു. എല്ലാവര്‍ക്കും പറ്റിയ ഒരിടമായി സ്പില്ലിനെ മാറ്റാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. അതായത് എല്ലാ വിഭാഗം ആളുകളെയും ഇത് പ്രതിനീകരിക്കണമെന്നാണ് ഇവര്‍ പറയുന്നത്.

കറുത്ത വംശജരും സ്ത്രീകളുമായ ക്രിയേറ്റര്‍മാരുമായി തങ്ങള്‍ സംസാരിച്ചിരുന്നു. ഇവര്‍ക്ക് സ്പില്ലില്‍ താല്‍പര്യമുണ്ടോ എന്നും ചോദിച്ചിരുന്നു. ബാക്കിയുള്ളവര്‍ നിങ്ങള്‍ക്ക് നല്ല ശമ്പളം തരുന്നുണ്ടോയെന്നും ചോദിച്ചറിഞ്ഞിരുന്നു. അതേസമയം ഈ സോഷ്യല്‍ മീഡിയയിലേക്ക് എല്ലാ വിഭാഗങ്ങളെയും ആകര്‍ഷിക്കാനാണ് തങ്ങളുടെ താല്‍പര്യമെന്ന് ഇരുവരും പറഞ്ഞു.

സ്പില്ലില്ലേക്ക് കറുത്ത വംശജരെ കൂടുതലായി ആകര്‍ഷിക്കും. വളരെ കുറഞ്ഞ തുക ലഭിക്കുന്ന വിഭാഗം ധാരാളമുണ്ട്. ഇവരുടെ കണ്ടന്റുകളും, മറ്റും ഇവിടെ ധാരാളം കാണാം. അതിലൂടെ പുതിയൊരു ട്രെന്റിന് തുടക്കമിടാനാണ് ലക്ഷ്യമിടുന്നതെന്ന് അല്‍ഫോണ്‍സോ പറഞ്ഞു. കറുത്ത വംശജരായ ക്രിയേറ്റര്‍മാരെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

യുഎസ്സിന് പുറത്ത് സ്വാധീനം ചെലുത്താന്‍ കഴിയുന്നവരെയാണ് ഞങ്ങള്‍ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതെന്നും അണ്‍ഫോണ്‍സോ പറഞ്ഞു. യൂസര്‍മാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ബ്ലോക് ചെയിന്‍ രീതിയാണ് ഉപയോഗിക്കുന്നതെന്നും ഇരുവരും പറഞ്ഞു. ടീ പാര്‍ട്ടീസ് എന്നൊരു ഓപ്ഷനും ആപ്പിലുണ്ടാവും. ഇതിലൂടെ ഓണ്‍ലൈനിലോ, നേരിട്ടോ ആളുകള്‍ക്ക് ഒത്തുകൂടാനാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+