ലോകം നിശ്ചലമാകുമോ? രണ്ട് കപ്പല്‍ കമ്പനികള്‍ പിന്മാറി... ഗള്‍ഫ് രാജ്യങ്ങളിലേക്ക് വരുമോ മിസൈലുകള്‍
ദുബായ്: ഇസ്രായേല്‍ പലസ്തീന് യുദ്ധം വഴിമാറുമോ എന്ന് ആശങ്ക. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടി യുദ്ധം വ്യാപിക്കുന്നതിനുള്ള സാധ്യത തള്ളാനാകില്ല. അമേരിക്കയുടെ ഇടപെടല്‍ സൂക്ഷിച്ച് മതി എന്ന സൂചന സൗദി അറേബ്യ നല്‍കിയിട്ടുണ്ട്. ചെങ്കടലിലെ പുതിയ സംഭവങ്ങളാണ് ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാണ്. ആദ്യം വടക്കന്‍ ഗാസയിലും ഇപ്പോള്‍ തെക്കന്‍ ഗാസയിലും ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍ സൈന്യം. 18000ത്തിലധികം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈനികരും കൊല്ലപ്പെടുന്നുണ്ട്. ഹമാസിന്റെ തടവിലുള്ള ബന്ദികളെ തങ്ങള്‍ അബദ്ധത്തില്‍ വധിച്ചുവെന്ന് ഇസ്രായേല്‍ സൈന്യം അറിയിക്കുകയും ചെയ്തു. ഈ വേളയിലാണ് മറ്റൊരു ഭാഗത്ത് പുതിയ യുദ്ധക്കളം ഒരുങ്ങുന്നത്.

ഇസ്രായേലിലേക്ക് പോകുന്നതും തിരിച്ചുവരുന്നതുമായ ഏത് കപ്പലുകളും ആക്രമിക്കുമെന്നാണ് യമനിലെ ഹൂതി വിമതരുടെ മുന്നറിയിപ്പ്. ഗാസയിലേക്ക് അവശ്യ വസ്തുക്കള്‍ എത്തുന്നത് തടയുന്ന ഇസ്രായേലിനെ പാഠംപഠിപ്പിക്കുമെന്നും അവര്‍ പറയുന്നു. ഗാസയില്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ തയ്യാറാകണം എന്നും ഇറാന് പിന്തുണയുള്ള ഹൂതികള്‍ ആവശ്യപ്പെടുന്നു.
മുന്നറിയിപ്പ് നല്കിയ തൊട്ടുപിന്നാലെ ചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ ഹൂതികള്‍ ആക്രമിക്കാന്‍ തുടങ്ങി. ഇതുവരെ പത്ത് ചരക്കുകപ്പലുകള്‍ക്ക് നേരെ ആക്രമണ ശ്രമം നടന്നു. ചിലതെല്ലാം ഫ്രഞ്ച് സൈന്യം തടഞ്ഞു. അമേരിക്കയുടെയും ബ്രിട്ടന്റെയും യുദ്ധ കപ്പലുകള്‍ മേഖലയിലുണ്ട്. കൂടാതെ ഇസ്രായേലും യുദ്ധക്കപ്പല്‍ ചെങ്കടലിലേക്ക് അയച്ചു. പക്ഷേ, ഇതൊന്നും ഹൂതികളെ പിന്തിരിപ്പിച്ചിട്ടില്ല.
അറബിക്കടലില്‍ നിന്ന് ചെങ്കടലിലേക്കും അതുവഴി ഇസ്രായേലിലേക്കും യൂറോപ്പിലേക്കുമുള്ള ചരക്കുപാത പോകുന്നത് യമന്റെ തീരത്തുകൂടെയാണ്. ബാബുല്‍ മന്തീബ് കടലിടുക്കിലൂടെ മാത്രമേ എല്ലാ കപ്പലുകള്‍ക്കും പോകാന്‍ സാധിക്കു. വീതി കുറഞ്ഞ ഈ പ്രദേശം ഹൂതികള്‍ക്ക് സ്വാധീനമുള്ള മേഖലയാണ്. ഹൂതികള്‍ക്ക് ചരക്കുകപ്പലുകള്‍ തടയുന്നതിന് എളുപ്പമാണ്. കഴിഞ്ഞ ദിവസം രണ്ട് കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണമുണ്ടായി എന്ന് അമേരിക്കന്‍ സൈന്യം അറിയിച്ചു.
തൊട്ടുപിന്നാലെ രണ്ട് പ്രമുഖ കപ്പല്‍ കമ്പനികള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഡാനിഷ് കമ്പനിയായ മര്‍സ്ക്, ജര്‍മന്‍ കമ്പനിയായ ഹപാഗ് ലോയിഡുമാണ് സര്‍വീസ് നിര്‍ത്തുന്നതായി അറിയിച്ചത്. യൂറോപ്പിലേക്കുള്ള ചരക്കുകള്‍ എത്തിക്കുന്ന പ്രധാന കമ്പനികളാണിത്. ഇവരുടെ പിന്മാറ്റം യൂറോപ്പിനെ പ്രതിസന്ധിയിലാക്കും. ക്രിസ്മസ് ഉള്‍പ്പെടെയുള്ള ആഘോഷത്തിലേക്ക് ലോകം കടക്കവെയാണ് ചരക്കു ഗതാഗത പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. ഭയത്തിലായ കപ്പല്‍ കമ്പനികള്‍ ഇന്‍ഷുറന്‍സ് തുക ഉയര്‍ത്തിയത് അവശ്യ വസ്തുക്കളുടെ വില കൂടാന്‍ കാരണമാകും.
നേരത്തെ അമേരിക്കയുമായും സൗദി സഖ്യവുമയും പോരടിച്ചവരാണ് ഹൂതികള്‍. യമനില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ശരിക്കും ആലോചിക്കണമെന്നാണ് സൗദിയുടെ നിര്‍ദേശം. ഹൂതികള്‍ക്കെതിരായ ആക്രമണം യുദ്ധം ഗള്‍ഫ് മേഖലയിലേക്ക് വ്യാപിക്കാന്‍ വഴിയൊരുക്കിയേക്കാം. ഗള്‍ഫ് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് യമന്‍. ആക്രമിച്ച രണ്ട് കപ്പലുകളും ഇസ്രായേലിലേക്ക് പോകുന്നതായിരുന്നു എന്ന് ഹൂതികള്‍ പറയുന്നു. എന്നാല്‍ മറിച്ചുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications