കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മമാരുടെ ഗര്‍ഭപാത്രം മക്കള്‍ക്ക്

  • By Sruthi K M
Google Oneindia Malayalam News

ഗര്‍ഭപാത്രം ഇല്ലാത്ത അമ്മമാരും പ്രസവിക്കും. സ്വീഡനിലെയും ബ്രിട്ടനിലെയും ഗവേഷകരുടെ ദീര്‍ഘകാല പരീക്ഷണം വിജയിച്ചിരിക്കകയാണ്. ഗര്‍ഭപാത്രം ഇല്ലാതെ ജനിച്ച യുവതികളാണ് ഗര്‍ഭപാത്രം കടം വാങ്ങി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരിക്കുന്നത്. യുവതികളില്‍ അവരുടെ അമ്മമാരുടെ ര്‍ഭപാത്രം വച്ചു പിടിപ്പിച്ചാണ് ഇങ്ങനെ ഒരു പ്രിക്രിയ നടത്തിയത്.

വളര്‍ന്നു വലുതാകുമ്പോള്‍ കുഞ്ഞിന് പറയാം, ഞാനും അമ്മയും വളര്‍ന്നത് ഒരേ ഗര്‍ഭപാത്രത്തില്‍ നിന്നാണെന്ന്. ലോകത്തില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു പരീക്ഷണം വിജയം കണ്ടിരിക്കുന്നത്. രണ്ട് അമ്മമാര്‍ ആണ് രണ്ട് ആണ്‍ കുഞ്ഞുങ്ങള്‍ക്ക് സുഖമമായി ജന്മം നല്‍കിയത്. അമ്മമാരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഒന്‍പതു യുവതികളില്‍ ഇതിനോടകം ഗര്‍ഭപാത്രം വച്ചുപിടിപ്പിച്ചിട്ടുണ്ട്.

കാന്‍സര്‍ ബാധിച്ചും, മറ്റ് രോഗങ്ങള്‍ക്ക് അടിമപ്പെട്ടും ചികിത്സയുടെ ഭാഗമായാണ് ഗര്‍ഭപാത്രം യുവതികളില്‍ നിന്ന് നീക്കം ചെയ്തിരുന്നത്. അങ്ങനെ ചെയ്താലും കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ വഴിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് വൈദ്യശാസ്ത്ര ലോകം.

baby

മറ്റൊരാള്‍ ഗര്‍ഭപാത്രം ധാനം ചെയ്യുന്നതിനെ ആണ് ഗവേഷകര്‍ പ്രോത്സാഹിപ്പിക്കുന്നത്. സ്വീഡനും ബ്രിട്ടനും ആണ് ഗര്‍ഭപാത്രം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ വൈദ്യശാസ്ത്ര രംഗത്ത് നാഴികക്കല്ലായ സംഭവം നടത്തിയിരിക്കുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ ഗര്‍ഭപാത്രം ഉപയോഗിച്ചും ഈ പ്രക്രിയ നടത്താം. പ്രധാന രക്തക്കുഴലുകള്‍, ടിഷ്യൂകള്‍ എന്നിവ ഗര്‍ഭപാത്രത്തിനൊപ്പം അവകാശിക്ക് ഏടുക്കാമെന്നതും ഈ പ്രക്രിയയുടെ പ്രത്യേകതയാണ്.

എന്നാല്‍ പ്രസവിച്ച സ്ത്രീകളുടെ ഗര്‍ഭപാത്രം മാത്രമേ ഈ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

English summary
three women have now successfully given birth to healthy babies in Sweden following womb transplants.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X