കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹയാന്‍ കൊടുങ്കാറ്റ് ഫിലിപ്പീന്‍സില്‍

Google Oneindia Malayalam News

മനില: ലോകത്തിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായ ഹയാന്‍ മധ്യഫിലിപ്പീന്‍സില്‍ ആഞ്ഞടിക്കും. ഭൂമിയില്‍ പതിച്ച ഏറ്റവും ശക്തമായ കാറ്റുകളിലൊന്നാണിതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കാറ്റഗറി അഞ്ച് ഇനത്തില്‍പെട്ട സൂപ്പര്‍ കൊടുങ്കാറ്റ് കനത്ത നാശനഷ്ടമാണുണ്ടാക്കുമെന്നാണ് കരുതുന്നത്. കോടികണക്കിനാളുകള്‍ അഭയാര്‍ത്ഥികളാകും. ഒട്ടേറെ വീടുകളും ബഹുനില കെട്ടിടങ്ങളും കാറ്റിന്റെ ഭീഷണിയിലാണ്.

Philiphines

രാജ്യത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായ കെബു പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാവുക. കഴിഞ്ഞ മാസം ശക്തമായ ഭൂകമ്പമുണ്ടായ പ്രദേശമാണിത്. 2011ലും സമാനമായ കൊടുങ്കാറ്റ് ആഞ്ഞടിച്ചിരുന്നു. കാറ്റ് ഭൂമിയില്‍ പതിക്കുന്നത് മണിക്കൂറില്‍ 313 കിലോമീറ്റര്‍ വേഗതയിലായിരിക്കുമെന്നാണ് കണക്കാക്കുന്നത്.

കാറ്റിന്റെ ശക്തിയെ കുറച്ചുകാണാന്‍ ശ്രമിക്കരുതെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് മേഖലയില്‍ വാര്‍ത്താവിനിമയ സംവിധാനവും വൈദ്യുത ബന്ധവും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.

English summary
The strongest typhoon this year slammed into the Philippines on Friday, setting off landslides, knocking out power in several province and cutting communications in the country's central region of island provinces. Four people died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X