കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് സമ്മര്‍ദ്ദം, അമേരിക്ക പിടിമുറുക്കുന്നു,അഫ്ഗാന്‍ യുദ്ധത്തില്‍ ഒപ്പം നിന്നില്ലെങ്കില്‍....?

  • By Anoopa
Google Oneindia Malayalam News

വാഷിങ്ടണ്‍: ഭീകരതയെ ചെറുക്കാന്‍ അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തില്‍ ഒപ്പം നില്‍ക്കണമെന്ന് പാകിസ്താനോട് അമേരിക്ക. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എന്തു ചെയ്യുമെന്ന താക്കീതും അമേരിക്ക നല്‍കുന്നുണ്ട്. അമേരിക്കയും പാകിസ്താനുമായുള്ള ബന്ധം തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തെയും അഫ്ഗാനിസ്ഥാനോടുള്ള പാക് നിലപാടിനെയും ആശ്രയിച്ചിരിക്കും എന്നു ചുരുക്കം.

അമേരിക്കയുടെ അഫ്ഗാന്‍ നയം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലേഴ്‌സണ്‍ പാകിസ്താനോടുള്ള നിലപാടി വ്യക്തമാക്കിയത്. അഫ്ഗാന്‍ യുദ്ധത്തില്‍ ഒപ്പം നിന്നില്ലെങ്കില്‍ പാകിസ്താനെതിരായ എല്ലാ സഹായവും നിര്‍ത്തലാക്കുമെന്ന് അമേരിക്ക അറിയിച്ചത്.

കടുത്ത അമര്‍ഷം

കടുത്ത അമര്‍ഷം

ഭീകരര്‍ക്ക് ധനസഹായം എത്തിക്കുന്നതില്‍ പാകിസ്താനോട് അമേരിക്കക്ക് കടുത്ത വിരോധമുണ്ട്. യുഎസ്-പാക് ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന് പ്രധാന കാരണം കൂടിയാണ് ഇത്. ഭീകരരുടെ സ്വര്‍ഗ്ഗമായി മാറിയാല്‍ പാകിസ്താനെ അധികകാലം അമേരിക്കക്ക് സഹിക്കാനാവില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയുമായി നല്ല ബന്ധം

ഇന്ത്യയുമായി നല്ല ബന്ധം

അതേസമയം ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കാനാഗ്രഹിക്കുന്നുവെന്നാണ് അഫ്ഗാന്‍ നയം പ്രഖ്യാപിക്കുന്നതിനു മുന്‍പു തന്നെ അമേരിക്ക വ്യക്തമാക്കിയത്. ഭീകരത സംബന്ധിച്ച് ഇന്ത്യയുടെയും അമേരിക്കയുടെയും നിലപാടുകള്‍ ചേര്‍ന്നുപോകുന്നതാണ് എന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്.

 ഒന്നിച്ചു നിന്നാല്‍ പാകിസ്താനു നേട്ടം

ഒന്നിച്ചു നിന്നാല്‍ പാകിസ്താനു നേട്ടം

അഫ്ഗാനിസ്ഥാനെതിരായ പോരാട്ടത്തില്‍ ഒന്നിച്ചു നിന്നാല്‍ പാകിസ്താന് നേട്ടമുണ്ടാകുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഭീകരരെ സഹായിക്കുന്ന നിലപാട് മാറ്റിയില്ലെങ്കില്‍ അവരുടെ വീടായി മാറുന്നവരുടെ കൂട്ടത്തിലാണ് പാകിസ്താനെ തങ്ങള്‍ കണക്കാക്കുകയെന്നും ട്രംപ് പറഞ്ഞു. ജനാധിപത്യം, സമാധാനം എന്നീ മൂല്യങ്ങളില്‍ വിശ്വസിക്കണമെന്നും പാകിസ്താനോട് ട്രംപ് ആവശ്യപ്പെട്ടു.

അഫ്ഗാന്‍ നയം

അഫ്ഗാന്‍ നയം

അഫ്ഗാനിസ്ഥാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുമെന്നാണ് ചൊവ്വാഴ്ച പുതിയ അഫ്ഗാന്‍ നയം പ്രഖ്യാപിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം ആസൂത്രണം ചെയ്തത് അഫ്ഗാനിസ്ഥാനാണെന്നും അത് ഏറ്റവും നീചമായ ഭീകരാക്രമണമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.

ശക്തമായ നടപടി

ശക്തമായ നടപടി

തീവ്രവാദം സംബന്ധിച്ച വിഷയത്തില്‍ പാകിസ്താനെതിരെ ശക്തമായ നടപടിക്ക് മുതിര്‍ന്നേക്കുമെന്ന് അമേരിക്ക നേരത്തേ തന്നെ സൂചന നല്‍കിയിരുന്നു. ഭീകരതയുടെ വിഷയത്തില്‍ ഇന്ത്യയും സമാന ചിന്താഗതിക്കാരാണ് എന്നതാണ് അഫ്ഗാന്‍ നയത്തില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ കാരണം.

അഭയം നല്‍കരുത്

അഭയം നല്‍കരുത്

അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെ അഭയ കേന്ദ്രമാകരുതെന്നും അമേരിക്കക്കെതിരെ യുദ്ധം ചെയ്യാന്‍ തയ്യാറാകരുത് എന്നും ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാന്‍ തീവ്രവാദികളുടെ സ്വര്‍ഗ്ഗമാകരുതെന്നും നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്നും ചില നിയമ വിദഗ്ധര്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

English summary
U.S. puts more pressure on Pakistan to help with Afghan war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X