കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദൂര തൊഴിലാളികളെ ആകർഷിക്കുന്നതിനുള്ള പദ്ധതിക്ക് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

Google Oneindia Malayalam News

ദുബായ്: വിദേശത്തുള്ള തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുമ്പോഴും പ്രൊഫഷണലുകൾക്ക് ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നതിനുള്ള പുതിയ സംവിധാനത്തിന് യുഎഇ ഫെഡറൽ ക്യാബിനറ്റിന്റെ അംഗീകാരം. ഈ പദ്ധതി ഒക്ടോബറോടെ ദുബായിൽ നടപ്പിലാക്കുമെന്നാണ് കരുതുന്നത്. കൊറോണ വൈറസ് വ്യാപനത്തോടെ ഇന്ധനവില കുറഞ്ഞതോടെ യുഎഇ സമ്പദ് വ്യവസ്ഥ തകർച്ച നേരിട്ടിരുന്നു. ഇതോടെയാണ് സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കാൻ യുഎഇ ഈ പദ്ധതിയ്ക്ക് ചുക്കാൻ പിടിക്കുന്നത്.

എന്തിനാണ് കോൺഗ്രസും സിപിഎമ്മും രണ്ടു ചിഹ്നത്തിൽ മത്സരിക്കുന്നത്? വിമർശനവുമായി ശോഭാ സുരേന്ദ്രൻഎന്തിനാണ് കോൺഗ്രസും സിപിഎമ്മും രണ്ടു ചിഹ്നത്തിൽ മത്സരിക്കുന്നത്? വിമർശനവുമായി ശോഭാ സുരേന്ദ്രൻ

ദുബായ് ഭരണാധികാരി കൂടിയായ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇക്കാര്യം ഞായറാഴ്ച ട്വിറ്റർ കുറിച്ചു. എല്ലാ രാജ്യത്ത് നിന്നുള്ളവർക്കും മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയ്ക്കും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.
ആഗോളതലത്തിൽ ഞങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയർത്തുന്നതിനും ഞങ്ങളുടെ പൗരന്മാർക്കും താമസക്കാർക്കും മികച്ച ജീവിത നിലവാരം പ്രദാനം ചെയ്യുന്നതിനും ഞങ്ങൾ വ്യക്തമായ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്നുവെന്നും "അദ്ദേഹം പറഞ്ഞു.

 saudiarabia-27-15

യുഎഇയിലെ 9 ദശലക്ഷം ജനസംഖ്യയുടെ ഭൂരിപക്ഷവും ഉള്ള വിദേശികളുടെ വാസസ്ഥലം ഇതുവരെ പ്രധാനമായും രാജ്യത്ത് തൊഴിലുമായി ബന്ധപ്പെട്ട് താമസിച്ചുവരുന്നവരാണ്. ഇതിൽ തൊഴിലാളികളുടെ സ്പോൺസർഷിപ്പിലാണ് കുടുംബങ്ങൽ യുഎഇയിലേക്കെത്തുന്നത്. സൌദി അറേബ്യ അടക്കമുള്ള ബിസിനസ് ഹബ്ബുകളിൽ നിന്ന് നിലവിൽ ദുബായ് ഭീഷണി നേരിടുന്നുണ്ട്. ഇതാണ് വിദേശ കമ്പനികളെ തങ്ങളുടെ ആസ്ഥാനം റിയാദിൽ ആരംഭിക്കുന്നതിന് പ്രേരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതിന് പിന്നാലെ നിരവധി വിദേശികളാണ് ദുബായിലെ റിയൽ എസ്റ്റേറ്റ്, സർവീസസ്, റീട്ടെയിൽ മേഖലകളിൽ പിന്തുണ തേടിയെത്തുന്നത്.

ഈ വർഷം യുഎഇയുടെ റീട്ടെയിൽ മേഖലയിൽ ഈ വർഷം 13% ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ 2021 ന്റെ അവസാനത്തോടെ യുഎഇ $58 ബില്യണിലേക്ക് എത്തുകയും ചെയ്യുമെന്നാണ് ദുബായ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഞായറാഴ്ച പറഞ്ഞു.

English summary
UAE cabinet approves programme to attract remote workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X