• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുഎഇ-ഇസ്രയേല്‍ കരാറിലെ പാളിച്ചകള്‍... പലസ്തീന്‍ ഇല്ലാതെ സമാധാനം സാധ്യമല്ല, വീഴ്ച്ചകള്‍!!

അബുദാബി: ചരിത്രപരമായ കരാറാണ് യുഎഇയും ഇസ്രയേലും തമ്മില്‍ ഒപ്പുവെച്ചത്. എന്നാല്‍ ഈ കരാറിലൂടെ പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുക അസാധ്യമാണ്. പലസ്തീന്‍ ഈ കരാറില്‍ ഉള്‍പ്പെടാത്തത് തന്നെയാണ് ഏറ്റവും വലിയ പിഴവ്. യുഎഇ നേരത്തെ തന്നെ പിന്‍വാതിലിലൂടെ ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. പലസ്തീന് രാഷ്ട്രപദവി ഒരിക്കലും ലഭിക്കില്ലെന്ന സൂചനയാണ് ഈ കരാര്‍ നല്‍കുന്നത്. ഈ കരാര്‍ ആ സത്യത്തിനാണ് അടിയവരയിടുന്നത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് പലസ്തീന് വലിയ തിരിച്ചടിയാവുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ഇസ്രയേല്‍ അനുകൂലമായി കൊണ്ടിരിക്കുകയാണ്.

ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം അമേരിക്കയില്‍ പതിയെ പലസ്തീന്റെ അവകാശങ്ങള്‍ക്കുള്ള പിന്തുണ വര്‍ധിച്ച് വരികയാണ്. വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് മുസ്ലീം രാഷ്ട്രങ്ങള്‍ മാറുന്നതാണ് പലസ്തീന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. കരാറില്‍ ഒരിടത്ത് മാത്രമാണ് പലസ്തീനെ കുറിച്ച് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ട്രംപിന്റെ പശ്ചിമേഷ്യയിലെ സമാധാനം ഇസ്രയേലിനെ കേന്ദ്രീകരിച്ചാണ്. ഇതാണ് ഏറ്റവും വലിയ പ്രശ്‌നം. അറബ് രാഷ്ട്രങ്ങളുമായി ഇസ്രയേല്‍ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് ട്രംപ് വിശ്വസിക്കുന്നു. എന്നാല്‍ ഇത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് എത്രയോ അകലെയാണ്.

അതേസമയം വെസ്റ്റ് ബാങ്ക് അധിനിവേശം ഇസ്രയേല്‍ നിര്‍ത്തിവെച്ചതായി പറയുന്നു. ഇത് പലസ്തീന്റെ അവകാശങ്ങളെ അംഗീകരിക്കുന്നതാണെന്ന് പറയുന്നു. എന്നാല്‍ ഈ നീക്കം തീര്‍ത്തും ഉപേക്ഷിച്ചതായി ഇസ്രയേല്‍ എവിടെയും പറഞ്ഞിട്ടില്ല. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വെസ്റ്റ്ബാങ്ക് അധിനിവേശത്തിന് തന്റെ അജണ്ടയിലുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പലസ്തീനല്ല, അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിനാണ് താല്‍പര്യപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിലുണ്ട്. മുമ്പുള്ള സമാധാന കരാറിലൊന്നും നെതന്യാഹു ഇപ്പോഴും താല്‍പര്യപ്പെടുന്നില്ല. അറബ് രാജ്യങ്ങള്‍ ഇത് ഉയര്‍ത്തി പിടിക്കാനും ശ്രമിക്കുന്നില്ല. ഇസ്രയേലിന്റെ വഴിയിലേക്ക് മറ്റ് അറബ് രാജ്യങ്ങളും എത്താനാണ് സാധ്യത. ജോര്‍ദാനും ഈജിപ്തും നേരത്തെ തന്നെ ഈ നിരയിലേക്ക് എത്തിയതാണ്.

സൗദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇയുടെ നീക്കം ആശങ്കകളാണ് സമ്മാനിക്കുന്നത്. കാരണം യുഎഇയെ അമേരിക്കന്‍ രാഷ്ട്രീയ സമൂഹം ഇപ്പോള്‍ വാഴ്ത്തുന്നുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ സുപ്രധാന ഇസ്ലാം രാജ്യമെന്ന നിലയില്‍ അവരായിരുന്നു ഇതിന് നേതൃത്വം നല്‍കേണ്ടത്. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പിതാവ് സല്‍മാന്‍ രാജാവ് ഇത്തരമൊരു നീക്കത്തെ തടഞ്ഞിരിക്കാനാണ് സാധ്യത. യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സയ്യിദ് നാട്ടില്‍ വലിയ പോപ്പുലര്‍ നേതാവായത് കൊണ്ട് ഇസ്രയേലുമായുള്ള ബന്ധം അദ്ദേഹത്തെ ബാധിക്കാന്‍ സാധ്യതയില്ല. കരാറില്‍ ഇസ്ലാമിനും മുസ്ലീമിനുമായി എന്ന ഭൂരിപക്ഷ അഭിപ്രായമാണ് ഉയര്‍ന്ന് കേട്ടത്. മുസ്ലീം സമൂഹം ഈ നീക്കത്തില്‍ വീണുപോകാനും സാധ്യതയുണ്ട്.

ഡൊണാള്‍ഡ് ട്രംപ് ഈ നീക്കത്തെ വിദേശകാര്യ നയത്തിന്റെ വിജയമായി തിരഞ്ഞെടുപ്പില്‍ അവതരിപ്പിക്കും. നെതന്യാഹുവിനും യുഎഇ ഭരണാധികാരിക്കും ട്രംപ് വിജയിക്കേണ്ടത് അത്യാവശ്യ കാര്യവുമാണ്. അതേസമയം ഇതിനെ എതിര്‍ക്കുന്നവരും ഇത് രാഷ്ട്രീയമായിട്ടാണ് കാണുന്നത്. ഖത്തറും തുര്‍ക്കിയും ഇറാനും പ്രക്ഷോഭവുമായി തെരുവിലിറങ്ങും. യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ സ്‌നേഹം ഇവരിലൊന്നുമില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ പലസ്തീന്‍ ജനത ഈ പ്രക്ഷോഭങ്ങളിലെല്ലാം കാഴ്ച്ചക്കാരായി നില്‍ക്കേണ്ടി വരും.

English summary
uae israel deal not get exact result without palestine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X